ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം യു. എ. ഇ. യിൽ

October 15th, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യ യിലേക്ക് നിക്ഷേപക രുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം നവംബർ 16,17 തിയ്യതി കളില്‍ യു. എ. ഇ. യിൽ നടക്കും. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശന ത്തിന്റെ തുടർച്ച എന്നോണം ആയിരിക്കും അറബ് – ഇന്ത്യ ഇക്കണോമിക് ഫോറം നടക്കുക. കേന്ദ്ര ധന മന്ത്രി അരുൺ ജയ്‌റ്റ്‌ലി ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം ഉൽഘാടനം ചെയ്യും.

ഇന്ത്യൻ ടൂറിസം മന്ത്രാലയം, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, യു. എ. ഇ. ധന കാര്യ – വാണിജ്യ വകുപ്പ്, സൗദി വ്യവസായ വകുപ്പ്, ഖത്തർ ധന – വാണിജ്യ വകുപ്പ് തുടങ്ങി യവ യുടെ പ്രതി നിധി കളുമായും അരുൺ ജയ്‌റ്റ്‌ലി കൂടിക്കാഴ്‌ച നടത്തും എന്ന് അബുദാബി ഇന്ത്യന്‍ എംബസ്സി വൃത്ത ങ്ങള്‍ അറിയിച്ചു. ഇന്ത്യ യിലേക്ക് നിക്ഷേപ കരുടെ കൂടുതൽ ശ്രദ്ധ ക്ഷണി ക്കുക എന്ന താണ് ഇന്ത്യ – അറബ് ഇക്കണോ മിക് ഫോറ ത്തിന്റെ ലക്‌ഷ്യം

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം യു. എ. ഇ. യിൽ

സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്

October 14th, 2015

police-warning-to-self-balancing-two-wheel-riders-ePathram
അബുദാബി : തിരക്കേറിയ റോഡു കളിലും പൊതു സ്ഥല ങ്ങളിലും സ്മാര്‍ട്ട് വീല്‍ ഉപയോഗി ക്കരുത് എന്ന് അബു ദാബി പൊലീസ്. പാര്‍ക്കു കളിലെ പ്രത്യേകം നിശ്ച യിച്ച ഭാഗ ങ്ങളില്‍ മാത്രമേ സ്മാര്‍ട്ട് വീല്‍ ഉപ യോഗി ക്കാന്‍ അനുമതി യുള്ളൂ. പല മാളു കളും സ്മാര്‍ട്ട് വീലു കള്‍ നിരോധി ച്ചിട്ടുണ്ട്.

ചെറുപ്പക്കാര്‍ ക്ക് ഇടയി യില്‍ ഏറെ ഹര മായി മാറിയ സ്മാര്‍ട്ട് വീല്‍ കരുത ലോടെ ഉപയോഗി ക്കണം എന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്മാര്‍ട്ട് വീലില്‍ റോഡി ലൂടെ യാത്ര ചെയ്ത സ്വദേശി യായ ആറു വയസ്സു കാരന്‍ കാറിടിച്ച് മരിച്ച പശ്ചാത്തല ത്തിലാണ് ഈ മുന്നറിയിപ്പ്.

കൃത്യ മായി പരിശീലനം ലഭിച്ചവര്‍ മാത്രമേ ബാറ്ററി യില്‍ പ്രവര്‍ത്തി ക്കുന്ന സ്മാര്‍ട്ട് വീലില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ. വീണാല്‍ പരിക്ക് ഏല്‍ക്കാത്ത വിധം സുരക്ഷാ ഉപകരണ ങ്ങള്‍ ധരിക്കു കയും വേണം. രക്ഷിതാക്കള്‍ ഇക്കാര്യ ത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഉപയോഗി ക്കുന്ന ആളുടെ ശരീര ഭാരത്തിന് അനുസ രിച്ചാണ് സ്മാര്‍ട്ട് വീല്‍ പ്രവര്‍ത്തി ക്കുന്നത്. മുന്നോട്ടു പോ കണം എങ്കില്‍ അല്‍പം മുമ്പി ലേക്ക് ആയണം. നേരെ നിന്നാല്‍ നിശ്ചല മാകും. പരിശീലനം ഇല്ലാത്തവര്‍ ഇതിന് മുകളില്‍ കയറി യാല്‍ തലയടിച്ച് വീഴും. പല പ്പോഴും ഗുരുതര മായ പരിക്കു കള്‍ക്കും മരണ ത്തിനും വരെ ഇത് കാരണ മാകും. ഇതു സംബന്ധിച്ച ബോധ വത്കരണ കാമ്പയിന് പൊലീസ് തുടക്കം കുറിച്ചു.

Photo : Abudhabi Police Security Media

- pma

വായിക്കുക: , , ,

Comments Off on സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്

ഹിജ്റ പുതുവത്സര അവധി ഒക്ടോബര്‍ 15 ന്

October 11th, 2015

ramadan-epathram അബുദാബി : യു. എ. ഇ. യിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് ഹിജ്റ പുതുവത്സര അവധി, 2015 ഒക്ടോബര്‍ 15 വ്യാഴാഴ്ച ആയിരിക്കും എന്ന് തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് അറിയിച്ചു. സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്കു ഈ ദിവസം മുഴുവന്‍ വേതന ത്തോടെ അവധി നല്‍കണം എന്നും അദ്ദേഹം ഉത്തരവിട്ടു.

- pma

വായിക്കുക: , , ,

Comments Off on ഹിജ്റ പുതുവത്സര അവധി ഒക്ടോബര്‍ 15 ന്

ആരോഗ്യ മേഖല യില്‍ ജോലി മാറാന്‍ ആറു മാസ നിബന്ധന ബാധകമല്ല

October 11th, 2015

new-labor-law-for-doctors-and-health-section-in-uae-ePathram
അബുദാബി : ആരോഗ്യ മേഖല യില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മാര്‍ക്കും മറ്റ് പ്രൊഫഷണലുകള്‍ക്കും തൊഴില്‍ മാറാന്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷി ക്കുന്ന ആറു മാസ നിബന്ധന ബാധകമല്ല എന്ന് ഇത്തരവ് ഇറങ്ങി.

ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്തവര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ഈ നിബന്ധന യാണ് ഇപ്പോള്‍ റദ്ദാക്കി യിരിക്കുന്നത്. ഇതോടെ ഡോക്ടര്‍ മാര്‍, നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യ പരിപാലന മേഖല യിലെ വിദഗ്ധര്‍ക്ക് ജോലി മാറ്റം എളുപ്പമാകും.

നിബന്ധന കള്‍ ഒന്നു മില്ലാതെ തന്നെ വളരെ എളുപ്പ ത്തില്‍ ജോലി മാറാം എന്ന് വരുന്ന തോടെ രാജ്യത്തെ ആരോഗ്യ മേഖല യിലേക്ക് കൂടുതല്‍ വിദഗ്ധ തൊഴിലാളി കള്‍ ക്ക് ആകര്‍ഷിക്ക പ്പെടും എന്നും പുതിയ തീരുമാനം ജോലിക്കാര്‍ക്ക് എന്ന പോലെ ആരോഗ്യ രംഗത്തും ഗുണകര മായി തീരും എന്നും മന്ത്രാ ലയം പബ്ളിക് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അമീന്‍ അല്‍ അമീരി അറിയിച്ചു.

ഒരു എമിറേറ്റില്‍ നിന്ന് അനുവദിക്കുന്ന ലൈസന്‍സ് മറ്റ് എമിറേറ്റു കളിലും അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് 2014 ഒക്ടോബറില്‍ പുറപ്പെടുവിച്ചിരുന്നു. ഏതെ ങ്കിലും ഒരു എമിറേറ്റില്‍ വിദഗ്ധ ഡോക്ടര്‍ മാരുടെ അഭാവം ഉണ്ടെങ്കില്‍ മറ്റു സാങ്കേതിക തടസ്സ ങ്ങള്‍ ഒന്നു മില്ലാതെ ജോലി മാറാന്‍ കഴിയും എന്നത് ഏറെ ഗുണകര മാണ്.

മുന്‍ കാല നിയമ പ്രകാരം ഒരു സ്ഥാപന ത്തില്‍ ആറു മാസം ജോലി ചെയ്ത വര്‍ക്ക് മാത്രമേ തൊഴില്‍ മാറ്റം സാദ്ധ്യ മായിരുന്നുള്ളൂ. ജോലി യില്‍ പ്രവേശി ച്ചതിന് ശേഷം അനുഭവ പ്പെടുന്ന പ്രശ്‌ന ങ്ങളെ തുടര്‍ന്നോ, അല്ലെങ്കില്‍ മികച്ച ശമ്പളം പ്രതീക്ഷിച്ചോ സ്ഥാപനം മാറാന്‍ ആഗ്രഹി ക്കുന്ന വര്‍ക്ക് ഈ നിബന്ധന തടസ്സ മായി രുന്നു. മന്ത്രാലയ ത്തിന്‍െറ പുതിയ തീരുമാനത്തെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on ആരോഗ്യ മേഖല യില്‍ ജോലി മാറാന്‍ ആറു മാസ നിബന്ധന ബാധകമല്ല

ഓണ്‍ലൈന്‍ വിസ സേവനം തുടങ്ങി

October 7th, 2015

logo-ministry-of-interior-uae-ePathram അബുദാബി : യു. എ. ഇ. ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ച ഓണ്‍ ലൈന്‍ – സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള സന്ദര്‍ശക വിസ സേവനങ്ങള്‍ക്ക് മികച്ച പ്രതികരണം. രണ്ടാഴ്ച, ഒരു മാസം, മൂന്നു മാസം (14, 30, 90 ദിവസം) കാലാ വധി യുള്ള സന്ദര്‍ശക വിസകള്‍, 180 ദിവസം കാലാ വധി യുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവ ഓണ്‍ ലൈനിലൂടെ യും സ്മാര്‍ട്ട് ഫോണ്‍ വഴിയും 24 മണിക്കൂറും ലഭ്യമാകുന്ന പദ്ധതി യാണ് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.

യു. എ. ഇ. ആഭ്യന്തര മന്ത്രാലയം വെബ് സൈറ്റ് വഴിയും UAEMOI എന്ന ആപ്ളിക്കേഷനിലൂടെ യുമാണ് വിസക്ക് അപേക്ഷി ക്കേണ്ടത്. സ്വദേശി കള്‍, യു. എ. ഇ. റെസിഡന്‍സ് വിസ യുള്ള വിദേശി കള്‍ എന്നിവര്‍ക്കെല്ലാം വിസ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ എമിറേറ്റ്സ് ഐ. ഡി. നിര്‍ബന്ധ മാണ്.

സന്ദര്‍ശ കന്‍െറ വരവിന്‍െറ ഉദ്ദേശ്യം വ്യക്ത മാക്കിയ സ്പോണ്‍സ റുടെ കത്ത് അപേക്ഷകന്‍ സമര്‍പ്പിക്കണം. സ്പോണ്‍സര്‍ ചെയ്യുന്ന യാളുടെ പാസ്സ്പോര്‍ട്ട് കോപ്പി, മറ്റു വിശദ വിവര ങ്ങള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സമര്‍പ്പിക്കണം. മറ്റു വിശദാംശ ങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം വെബ് സൈറ്റ് സന്ദര്‍ശിക്കണം എന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

Comments Off on ഓണ്‍ലൈന്‍ വിസ സേവനം തുടങ്ങി


« Previous Page« Previous « മൂടല്‍ മഞ്ഞ് : റോഡ് സുരക്ഷ കർശനമാക്കാൻ അബുദാബി പൊലീസ് രംഗത്ത്
Next »Next Page » ശിഹാബ് തങ്ങൾ കുടി വെള്ള പദ്ധതി ‘കാരുണ്യ ധാര’ യുടെ പ്രഖ്യാപനം വെള്ളിയാഴ്‌ച »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine