അശ്ലീല സൈറ്റുകള്‍ തെരയുന്നത് ക്രിമിനല്‍ കുറ്റം

September 13th, 2015

abudhabi-police-warning-misusing-social-media-ePathram
അബുദാബി : കുട്ടികളുടെ അശ്ലീല വെബ് സൈറ്റുകള്‍ തെരയുന്ന വര്‍ക്ക് എതിരെ അബുദാബി യില്‍ കടുത്ത നടപടി കള്‍ സ്വീകരിക്കും എന്നും ആറു മാസം വരെ തടവും ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും എന്നും അബുദാബി ജുഡീഷ്യല്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അശ്ലീല വെബ് സൈറ്റുകള്‍ പ്രവര്‍ത്തി പ്പിക്കുന്ന വരെയും സന്ദര്‍ശി ക്കുന്ന വരെയും കര്‍ശന നിരീക്ഷണ ത്തിന് വിധേയ മാക്കുന്നുണ്ട്. ഇത്തര ത്തിലുള്ള പ്രവര്‍ത്തന ങ്ങള്‍ എളുപ്പം കണ്ടെ ത്തു ന്നതിനും പ്രതികളെ നിയമ ത്തിനു മുന്നില്‍ കൊണ്ട് വരുന്നതിനും കഴിയുന്ന നൂതന സാങ്കേതിക സംവിധാന ങ്ങള്‍ സൈബര്‍ സുരക്ഷാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന തായി അധികൃതര്‍ വ്യക്തമാക്കി.

നിരന്തരം ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കു ന്നവ രുടെ പേരു വിവര ങ്ങള്‍ ശേഖരിച്ചു വരിക യാണ്. ഏതൊക്കെ ദിവസം ഏതു സമയത്ത് ഏത് കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല വെബ് സൈറ്റു കള്‍ സന്ദര്‍ശിച്ചു എന്ന് വ്യക്തമായി അറിയാന്‍ കഴിയും. ഐ. പി. നമ്പര്‍ മറച്ചു വെക്കുന്ന സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ചാലും രക്ഷപ്പെടാനാവില്ല. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 10 ലക്ഷം ദിര്‍ഹം വരെ ആയിരിക്കും എന്നും ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on അശ്ലീല സൈറ്റുകള്‍ തെരയുന്നത് ക്രിമിനല്‍ കുറ്റം

യു. എ. ഇ. സൈനിക രക്ത സാക്ഷി കള്‍ക്ക് മയ്യിത്ത് നിസ്‌കാരം നടന്നു

September 13th, 2015

ദുബായ് : രാജ്യത്തിനും അറബ് സമൂഹ ത്തിനും വേണ്ടി ജീവന്‍ നല്‍കി യമനില്‍ രക്ത സാക്ഷി കളായ യു. എ. ഇ. സൈനികര്‍ക്ക് വേണ്ടി രാജ്യ ത്തെ എല്ലാ പള്ളി കളിലും മയ്യിത്ത് നിസ്‌കാരം നടന്നു.

കഴിഞ്ഞ ആഴ്ച സൈനികരെ ലക്ഷ്യമിട്ട് നടന്ന ഭൂതല മിസൈല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ പൊട്ടി ത്തെറി യിലാണ് 50 ല്‍പരം യു. എ. ഇ. സൈനികര്‍ കൊല്ല പ്പെട്ടത്. ആയുധ പ്പുരക്ക് നേരെ യായിരുന്നു ആക്രമണം.

വെള്ളിയാഴ്ച പള്ളി കളിലെ ജുമുഅ ഖുതുബ കളില്‍ ഖത്തീബു മാര്‍ യു. എ. ഇ. സൈനി കര്‍ ചെയ്ത സേവന ങ്ങളെ പ്രകീര്‍ത്തി ക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ദുബായ് ജുമേരയിലെ മസ്ജിദ് അബ്ദുസ്സലാം റഫീഹ് പള്ളിയില്‍ ഖത്തീബ് ശൈഖ് ഹുസൈന്‍ ഹബീബ് അല്‍ സഖാഫ് മയ്യിത്ത് നിസ്‌കാര ത്തിന് നേതൃത്വം നല്‍കി.

രാജ്യത്തിനും അറബ് സമൂഹ ത്തിനും വേണ്ടി ജീവന്‍ പൊലിഞ്ഞ വരോടുള്ള ആദര സൂചക മായി യു. എ. ഇ. യില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം നടന്നിരുന്നു.

സൈനികരുടെ മരണ ത്തില്‍ യു. എ. ഇ. വിദേശ കാര്യ സഹ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് അനുശോചനം രേഖപ്പെടുത്തി. രാജ്യ ത്തിന് വേണ്ടി രക്ത സാക്ഷി കളായവര്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

– വാര്‍ത്ത അയച്ചത് ; ആലൂര്‍ ടി. എ. മഹമൂദ് ഹാജി

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. സൈനിക രക്ത സാക്ഷി കള്‍ക്ക് മയ്യിത്ത് നിസ്‌കാരം നടന്നു

രക്തസാക്ഷി കള്‍ക്കായി പ്രാർത്ഥിക്കുന്നു : കാന്തപുരം

September 7th, 2015

kantha-puram-in-icf-dubai-epathram
അബുദാബി : രക്ത സാക്ഷിത്വം വരിച്ച യു. എ. ഇ. സൈനി കര്‍ക്കായി പ്രത്യേകം പ്രാർത്ഥി ക്കുന്ന തായും മരിച്ച വരുടെ കുടുംബാംഗ ങ്ങളെ അനുശോചനം അറിയിക്കുന്ന തായും അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

യമന്‍ ജനതയെ അനീതി യില്‍ നിന്നും അശാന്തി യില്‍ നിന്നും രക്ഷ പ്പെടു ത്താനുള്ള സൈനിക നീക്ക ത്തിനിടെ യാണ് സൈനികര്‍ രക്ത സാക്ഷിത്വം വരിച്ചത്. യമനില്‍ സമാധാനം പുനഃസ്ഥാപി ക്കുന്ന മഹത്തായ ദൗത്യ മാണ് സൈനികര്‍ നിര്‍വ്വഹിച്ചത്.

മേഖല യുടെ സുരക്ഷിതത്വ ത്തിന് ഏറെ പ്രാധാന്യ മുള്ള വിഷയ മാണിത്. സംസ്‌കാര ത്തെയും പാരമ്പര്യ ത്തെയും നശിപ്പിക്കുന്ന തീവ്രവാദ ത്തിന് എതിരെ യു. എ. ഇ. യും സഖ്യ സേനയും നടത്തുന്ന നീക്കങ്ങള്‍ കാല ഘട്ട ത്തിന്റെ ആവശ്യമാണ്.

യമന്റെ മഹത്തായ ഇസ്‌ലാമിക പാരമ്പര്യ ത്തെ ഇല്ലാതാക്കാനാണ് വിഘടന ശക്തി കള്‍ ശ്രമി ക്കുന്നത്. പ്രതിസന്ധി കളെ ധീരമായി നേരിട്ട് യു. എ. ഇ. യെ യശസ്സോ ടെയും ആത്മാഭിമാന ത്തോടെ യും മുന്നോട്ട് നയിക്കാന്‍ ഭരണാധി കാരികൾക്ക് സാധിക്കട്ടെ എന്നും രക്ത സാക്ഷി കള്‍ക്ക് സ്വര്‍ഗം നല്‍കുകയും അവരുടെ കുടുംബ ങ്ങള്‍ക്ക് ക്ഷമ നല്‍കു കയും ചെയ്യട്ടെ എന്നും അദ്ദേഹം പ്രാർത്ഥിച്ചു.

വിദേശി സമൂഹത്തോട് എന്നും അനുകമ്പാ പൂര്‍ണമായ സമീപനം സ്വീകരി ക്കുന്ന യു. എ. ഇ. യുടെ ദുഃഖത്തില്‍ പങ്കു ചേരാനും രാജ്യ ത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പി ക്കുവാനും അദ്ദേഹം പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on രക്തസാക്ഷി കള്‍ക്കായി പ്രാർത്ഥിക്കുന്നു : കാന്തപുരം

അറബ് ഹണ്ടിംഗ് ഷോ ബുധനാഴ്ച തുടക്കമാവും

September 7th, 2015

abudhabi-falcon-exhibition-ePathram
അബുദാബി : അറബ് ജീവിതത്തിലെ പ്രധാന ഭാഗമായ വേട്ടപ്പക്ഷി കളുടെ പ്രദര്‍ശനവും വിപണനവും നടക്കുന്ന അറബ് ഹണ്ടിംഗ് ഷോ, സെപ്തംബര്‍ 9 ബുധനാഴ്ച മുതൽ ആരംഭിക്കും.

അബുദാബി യില്‍ നടക്കുന്ന മേള യില്‍ 67 രാജ്യ ങ്ങളില്‍ നിന്നുള്ള ഫാല്‍ക്കണ്‍ വിദഗ്ധരും വേട്ടക്കാരും പങ്കെടുക്കും. സെപ്തംബര്‍ 12 ശനിയാഴ്ച ഹണ്ടിംഗ് ഷോ സമാപിക്കും.

- pma

വായിക്കുക: ,

Comments Off on അറബ് ഹണ്ടിംഗ് ഷോ ബുധനാഴ്ച തുടക്കമാവും

യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം

September 5th, 2015

uae-martyrs-in-yemen-ePathram
അബുദാബി : യെമനില്‍ ഹൂതി വിമതര്‍ക്ക് എതിരെ പോരാടാന്‍ സഖ്യ സേന യ്‌ക്കൊപ്പം എത്തിയ 45 യു. എ. ഇ. സൈനികര്‍ സ്‌ഫോടന ത്തില്‍ കൊല്ലപ്പെട്ടു.

ധീര യോദ്ധാക്ക ളോടുള്ള ആദര സൂചക മായി രാജ്യത്ത് മൂന്ന് ദിവസ ത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടി. രാജ്യത്തെ എല്ലാ ആഘോഷ പരിപാടി കളും മൂന്ന് ദിവസത്തേക്ക് നിര്‍ത്തി വച്ചതായും സര്‍ക്കാര്‍ വൃത്ത ങ്ങള്‍ അറിയിച്ചു.

അബുദാബി ബത്തീൻ എയർ പോർട്ടിൽ പ്രത്യേക സൈനിക വിമാന ത്തില്‍ എത്തിച്ച മൃതദേഹ ങ്ങൾ പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ സ്വീകരിച്ചു. രാജ കുടുംബാംഗങ്ങൾ അടക്കം പ്രമുഖര്‍ സൈനികരുടെ മൃതദേഹ ങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

യെമനിലെ ശക്തി കേന്ദ്രങ്ങളില്‍ യു. എ. ഇ. പോര്‍ വിമാനങ്ങള്‍ അതി ശക്തമായി തിരിച്ചടിച്ചു. 45 സൈനികര്‍ കൊല്ലപ്പെട്ടു എങ്കിലും യെമനില്‍ ഏറ്റെടുത്ത ദൗത്യ ത്തില്‍ നിന്ന് പുറകോട്ടില്ല എന്നും അറബ് വിശാല താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് ആക്രമണം തുടരും എന്നും യെമനില്‍ വൈകാതെ ജനകീയ സര്‍ക്കാര്‍ പുന സ്ഥാപിക്കും എന്നും യു. എ. ഇ. വ്യക്തമാക്കി.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം


« Previous Page« Previous « മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകൾ ട്രാൻസ്‌പോർട്ട് ഫീസ് കൂട്ടരുത്
Next »Next Page » എം. എം. കല്‍ബുര്‍ഗി യുടെ കൊലപാതക ത്തില്‍ പ്രതിഷേധിച്ചു »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine