അബുദാബി : ഗതാഗത മേഖല യിലെ വികസന ങ്ങളും അതി നൂതന സംവി ധാന ങ്ങളും ചർച്ച ചെയ്യുന്ന റോഡ് സുരക്ഷാ രാജ്യാന്തര സമ്മേളനം അബു ദാബി യിൽ നടന്നു. യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തില്‍ ‘റോഡ് സുരക്ഷാ നിർവ്വഹണവും വിവേക മായ ഗതാഗത പദ്ധതിയും’ എന്ന ശീർഷക ത്തിൽ സംഘടി പ്പിച്ച സമ്മേളനം, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്‌റ്റനന്റ് ജനറൽ സെയ്‌ഫ് അബ്‌ദുല്ല അൽ ഷാഫർ ഉദ്‌ഘാടനം ചെയ്‌തു.
യൂറോപ്യൻ ട്രാൻസ്‌പോർട്ട് സേഫ്‌റ്റി കൗൺസിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അന്റോണിയോ അവെനോസോ, അറബിക് ഓർഗ നൈസേ ഷൻ ഫോർ ട്രാഫിക് സേഫ്‌റ്റി പ്രസിഡന്റ് അഫീഫ് അൽ ഫാരിഖി, എമിറേറ്റ്‌സ് ട്രാഫിക് സേഫ്‌റ്റി സൊസൈറ്റി ഉദ്യോഗ സ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
റോഡ് സുരക്ഷാ മേഖല യിൽ പ്രവർത്തിക്കുന്ന സമിതി അംഗങ്ങളും രാജ്യാന്തര, ദേശീയ, പ്രാദേശിക റോഡ് ഗതാഗത പ്രതിനിധി കളും സർക്കാർ – സ്വകാര്യ സ്‌ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗ സ്‌ഥരും സാമൂഹിക സംഘടനാ പ്രതിനിധി കളും അടക്കം നിരവധി പേര്‍ സംബന്ധിച്ചു. റോഡ് അപകട ങ്ങളില്‍ നിന്നും റോഡ് ഉപയോക്‌താ ക്കളെ സംരക്ഷി ക്കാൻ വേണ്ട നടപടി കള്‍ ചര്‍ച്ച ചെയ്തു.