
അബുദാബി : യു. എ. ഇ. മുന്നോട്ടു വെക്കുന്ന മാനവിക സന്ദേശം അതി മഹത്തരം എന്നും സമാധാനവും സഹിഷ്ണുതയും സഹവർത്തിത്വവും മുഖ മുദ്ര യാക്കിയ യു. എ. ഇ. വികസനത്തിലും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും ലോകത്തിനു മാതൃക യാണ് എന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി.
ദേശീയ ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പരിപാടി കളില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. യു. എ. ഇ. ഔഖാഫ് ചെയർമാൻ മുഹമ്മദ് മത്തർ സാലിം അൽ കഅബി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടിന്‍റെ മത കാര്യ മുന്‍ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി മുഖ്യ പ്രഭാഷണം നടത്തി. ഔഖാഫ് ഇമാമും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് മുഅദ്ദിന്‍ അല്‍ ഹാഫിള് അഹ്മദ് നസീം ബാഖവി ഖുര്‍ ആന്‍ പാരായണം നടത്തി.

ഇന്ത്യന്‍ എംബസി കോണ്‍സല്‍ ഡോ. ബാലാജി രാമ സ്വാമി, ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ (റീജന്‍സി ഗ്രൂപ്പ്), മാര്‍ഗിറ്റ് മുള്ളര്‍, (ഫാല്‍ക്കണ്‍ ഹോസ്പിറ്റല്‍) കെ. എം. സി. സി. നേതാക്കളായ യു. അബ്ദുല്ല ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഹാരിസ് ബാഖവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടി യില്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം സ്വാഗതവും ട്രഷറര്‍ എ. വി. ഷിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു. * F B Page





പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകൾ വഴി വിപണി ഒരുക്കു ന്നതിൽ അഭിമാനം ഉണ്ടെന്നു എം. എ. യൂസഫലി പറഞ്ഞു. രാജ്യത്തിനകത്തു മാത്രമല്ല വിദേശ രാജ്യങ്ങളിലും യു. എ. ഇ. ഉൽപന്ന ങ്ങൾക്കു വിപണി കണ്ടെത്തും.



ദുബായ് : ഇന്ത്യയിലെയും യു. എ. ഇ.യിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണ യില്‍ ഒപ്പു വെച്ചു. ദുബായ് യൂണിവേഴ്സിറ്റി (യു. ഡി.) ഇന്ത്യ യിലെ ഐ. ഐ. ടി. കൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ. ഐ. എം. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്), സ്വയം ഭരണ യൂണിവേഴ്സിറ്റികൾ എന്നിവ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.


























