അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആറാമത് ഭരത് മുരളി നാടകോത്സവ ത്തിന്റെ മൂന്നാം ദിവസം, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമ ലേഖനം അരങ്ങില്‍ എത്തി.
വൈക്കം മുഹമ്മദ് ബഷീര്‍, കഥാ പാത്രമായി രംഗത്ത് വരികയും കഥ യില്‍ ഇടപെടുകയും ചെയ്യുന്ന രീതി യില്‍ ദുബായ് യുവ കലാ സാഹിതി അവതരിപ്പിച്ച നാടകം കാണികളെ ഏറെ ആകര്‍ഷിച്ചു. 1940 കളില്‍ രചിച്ച പ്രേമ ലേഖനം എന്ന കൃതി ഏതു കാല ഘട്ട ത്തിലും പ്രസക്തി ഉള്ള വിഷയമാണ് എന്ന് പ്രേക്ഷക രുടെ പ്രതി കരണ ത്തില്‍ നിന്നും മനസിലാക്കാം.
പ്രേമ ലേഖന ത്തിന് രംഗ ഭാഷ തയ്യാറാക്കിയത് രഘു നന്ദനന്‍. സംവിധാനം സുഭാഷ് ദാസ്. കേശവന്‍ നായരായി എത്തിയ സുഭാഷ് പന്തല്ലൂര്‍, സാറാമ്മയായി വേഷമിട്ട ദേവി സുമ എന്നിവര്‍ കഥാ പാത്ര ങ്ങളായി ജീവിക്കുക യായിരുന്നു.
സോണിയ, ലത്തീഫ് തൊയക്കാവ്, റസാഖ് മാറഞ്ചേരി തുടങ്ങിയ വരാണ് മറ്റ് അഭി നേതാക്കള്‍. സംഗീതം ഷാജിത്ത് വിജു ജോസഫ്, വെളിച്ചം രവീന്ദ്രന്‍ പട്ടേന, നിര്‍മാണ നിയന്ത്രണം അജി കണ്ണൂര്‍, ജോര്‍ബിനോ കാര്‍ലോസ്.