അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ആറാം ദിവസം യുവ കലാ സാഹിതി അബുദാബി അവതരി പ്പിച്ച മെറൂണ്‍ എന്ന നാടകം അരങ്ങേറി.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘മഞ്ഞില്‍ പതിഞ്ഞ നിന്റെ ചോര പ്പാടുകള്‍’ എന്ന പ്രസിദ്ധ കഥ യുടെ സ്വതന്ത്ര ആവിഷ്കാര മാണ് ‘മെറൂണ്‍’.
പ്രണയിച്ച് വിവാഹിതരായ നീന ദാക്കോ യുടേയും, ബില്ലി സാഞ്ച സി ന്റെയും ഹണി മൂണ്‍ യാത്ര ക്കിടയില്‍ നീന യുടെ കൈയില്‍ റോസാ പ്പൂ വിന്റെ മുള്ളു തട്ടിയ ചെറിയൊരു മുറി വില്‍ നിന്നു ണ്ടാവുന്ന രക്ത സ്രാവം കൂടുക യും ആശുപത്രി യില്‍ എത്തിയ ശേഷം മരിക്കു കയും ചെയ്യു ന്ന താണ് പ്രധാന ഇതി വൃത്തം.
മാജിക്കല്‍ റിയലിസം മനോഹര മായി അവത രിപ്പിച്ച ഈ നാടകം ഒരുക്കിയത് അഭിമന്യു വിനയ കുമാര്‍.
പരമ്പരാ ഗത ശൈലി കളെ മാറ്റി മറിച്ച ദീപ വിതാനം ആയി രുന്നു മെറൂണ്‍ എന്ന നാടക ത്തിന്റെ പ്രധാന ആകര്‍ഷണം.
നന്ദന മണി കണ്ഠന്‍, ദേവി അനില്‍, കെ. വി. ബഷീര്‍, ജോസി, അബാദ് ജിന്ന, അശോകന്‍ തുടങ്ങി യവര്‍ പ്രധാന വേഷ ങ്ങളില്‍ എത്തി.