Tuesday, January 21st, 2025

അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി

sayyid-ali-al-hashmi-present-literary-award-to-shihabuddin-poythum-kadavu-ePathram
അബുദാബി : അറബി ഭാഷയുടെ സംരക്ഷണത്തിനും സാഹിത്യ വികാസത്തിനും കേരള ജനത വഹിച്ച പങ്ക് മഹത്തരം ആണെന്ന് യു. എ. ഇ. പ്രസിഡണ്ടിൻ്റെ മത കാര്യ ഉപ ദേഷ്ടാവ് ശൈഖ് അലി ബിൻ അൽ സയിദ് അബ്ദു റഹിമാൻ അൽ ഹാഷ്മി.

ഭാഷ പഠിക്കുന്നതിലും അതിൻ്റെ ഔന്നിത്യം കാത്തു സൂക്ഷിക്കുന്നതിലും മലയാളി സമൂഹം കാണിക്കുന്ന ഉത്സാഹം ശ്രദ്ധേയമാണ്. അറബ് സാഹിത്യ കൃതികള്‍ ഇമാറാ ത്തില്‍ ജനകീയമാക്കുന്നതിലും കേരളീയ സമൂഹം ഏറെ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഐ. ഐ. സി. ലിറ്റററി അവാര്‍ഡ് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന് സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായി രുന്നു അലി അൽ ഹാഷ്മി.

അറബ് നാടുകളും ഇന്ത്യയുമായുള്ള പുരാതന വാണിജ്യ ബന്ധത്തിലൂടെ വളര്‍ത്തിയെടുത്ത സാംസ്കാരിക പൈതൃകം ഇന്നും കേരള ജനത കാത്തു സൂക്ഷിക്കുന്നു.

അറബ് ദേശത്തോട് ചേര്‍ന്ന് നിന്നു കൊണ്ട് കേരളം അഭിമാനകരമായ വളര്‍ച്ചയാണ് കൈവരിച്ചത്. നിരവധി തവണ കേരളം സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചു. കേരളം അറബ് സമൂഹത്തോടും അറബി ഭാഷയോടും കാണിക്കുന്ന സ്‌നേഹവും വാത്സല്യവും നേരില്‍ അനുഭവിക്കാന്‍ കഴിഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമര പോരാട്ടം അഭിമാനത്തോടെ ഓര്‍ത്തെടുക്കുകയാണ്. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ഇന്ത്യന്‍ ജനതയോട് കാണിച്ചിരുന്ന സ്‌നേഹം ഇവിടെ സ്മരിക്കുകയാണ്.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അദ്ദേഹം നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പുതിയ തലമുറയുമായി ആ ബന്ധം തുടരുന്നു. കേരള സമൂഹത്തോട് ഇമാറാത്ത് എല്ലാ കാലത്തും ഊഷ്മളമായ അടുപ്പം കാണിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാപ്പിള ഹെറിറ്റേജ് ലൈബ്രറി പ്രസിദ്ധീകരിച്ച അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനം സയ്യിദ് അലി അല്‍ ഹാഷിമി, അബൂബക്കര്‍ കുറ്റിക്കോൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുല്ല പറപ്പൂര്‍ സ്വാഗതം പറഞ്ഞു.

ചന്ദ്രിക മുന്‍ പത്രാധിപര്‍ സി. പി. സൈതലവി, അബ്ദുറഹ്മാന്‍ മങ്ങാട്, അബുദാബി പൊലീസ് പ്രധിനിധി കളായ അലി സബീല്‍ അബ്ദുല്‍ കരീം, ആയിഷ ഷെഹ്ഹി, യു. അബ്ദുല്ല ഫാറൂഖി, അബൂബക്കര്‍ കുറ്റിക്കോല്‍, ബി. സി. അബൂബക്കര്‍, അഷ്‌റഫ് തൂണേരി തുടങ്ങിയവർ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

Comments are closed.


«




പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine