ചലച്ചിത്ര നിര്‍മ്മാതാവ് എസ്. പാവമണി അന്തരിച്ചു

September 1st, 2010

s-pavamani-epathramകൊച്ചി : ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനും ആയിരുന്ന എസ്. പാവമണി (78) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ ആയിരുന്നു അന്ത്യം. ആദ്യ കാല മലയാള സിനിമാ വിതരണ രംഗത്ത് പാവമണി സജീവമായിരുന്നു. 1959 -ല്‍ സഹോദരന്‍ എസ്. എല്‍. പാവമണിയ്ക്കൊപ്പം ഹിന്ദി ചിത്രങ്ങള്‍ വിതരണം ചെയ്തു കൊണ്ട് ആയിരുന്നു ചലച്ചിത്ര വിതരണ രംഗത്തേക്ക് പാവമണി കടന്നു വന്നത്. എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രമായിരുന്നു ഇവര്‍ ആദ്യമായി വിതരണം ചെയ്ത മലയാള ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍. ഇതില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറി കടന്ന അവളുടെ രാവുകള്‍ എന്ന ചിത്രവും ഉള്‍പ്പെടും.

avalude-ravukal-epathram

ഷീബ ഫിലിംസ്, അജന്ത, സിതാര, നവശക്തി തുടങ്ങിയ പേരുകളില്‍ വിതരണ കമ്പനികള്‍ നടത്തി. 1975-ല്‍ പ്രതാപ് ചിത്ര എന്ന ബാനറില്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. അയോധ്യ, ആയിരം ജന്മങ്ങള്‍, അപരാധി, കളിയില്‍ അല്പം കാര്യം, ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

സാമുവല്‍ ജെ. പാവമണിയുടേയും ആലീസിന്റെയും മകനാണ് എസ്. പാവമണി. ഷെര്‍ളിയാണ് ഭാര്യ, മക്കള്‍ പ്രതാപ്, ഷീബ. പ്രശസ്ത ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സെന്റ് മരുമകനാണ്.

- എസ്. കുമാര്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

സുബൈര്‍ അന്തരിച്ചു

August 19th, 2010

actor-subair-epathramകൊച്ചി: പ്രശസ്ത നടന്‍   സുബൈര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യിലായിരുന്നു അന്ത്യം. കാറോടിക്കുന്ന തിനിടെ നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രി യില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ ആയില്ല.  1992 -ല്‍ അനില്‍ ബാബു ടീമിന്‍റെ ‘മാന്ത്രികച്ചെപ്പ്‌’ എന്ന സിനിമ യിലൂടെ രംഗത്ത്‌ എത്തിയ ഇദ്ദേഹം ഇരുനൂറോളം സിനിമ കളില്‍ അഭിനയിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരതം’ ആണ് റിലീസായ ആദ്യചിത്രം.
 
പോലീസ്‌ വേഷങ്ങളും രാഷ്ട്രീയ ത്തിലെ കുടിലത നിറഞ്ഞ കഥാപാത്രങ്ങളുടെ അവതരണ ത്തിലെ മികവും സുബൈറിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനാക്കി. മലയാളത്തിലെ എല്ലാ സൂപ്പര്‍ താര ങ്ങള്‍ക്കും ഒപ്പം ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്തു. കണ്ണൂര്‍ സ്വദേശി യായ സുബൈര്‍ സിനിമ യില്‍ സജീവ മായപ്പോള്‍ കൊച്ചി യില്‍ സ്ഥിര താമസമാക്കി യിരിക്കുക യായിരുന്നു.
 
ഫസ്റ്റ്ബെല്‍,  ആകാശദൂത്‌, കൗരവര്‍, സ്‌ഥലത്തെ പ്രധാന പയ്യന്‍സ്‌, ഗാന്ധര്‍വ്വം, ലേലം, ഇലവങ്കോട്‌ ദേശം, പ്രണയ നിലാവ്‌, ദ ഗോഡ്‌മാന്‍, അരയന്നങ്ങളുടെ വീട്‌, സായ്‌വര്‍ തിരുമേനി, ശിവം, മേല്‍വിലാസം ശരിയാണ്‌, വല്യേട്ടന്‍, കനല്‍ക്കാറ്റ്‌, ബല്‍റാം വേഴ്‌സസ്‌ താരാദാസ്‌, പതാക, പളുങ്ക്‌, നാദിയ കൊല്ലപ്പെട്ട രാത്രി, ഭരത്‌ചന്ദ്രന്‍ ഐ. പി. എസ്‌., ദി ടൈഗര്‍, ഇമ്മിണി നല്ലൊരാള്‍,  സ്‌മാര്‍ട്‌ സിറ്റി, ഐ. ജി, താന്തോന്നി, തിരക്കഥ, സേതുരാമയ്യര്‍ സി. ബി. ഐ., ക്രൈം ഫയല്‍, മനസിന്നക്കരെ,  തിരക്കഥ, പഴശ്ശിരാജ എന്നിവ യാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. റിലീസ്‌ ചെയ്യാത്ത കയം, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്, ചേകവര്‍ എന്നീ സിനിമ കളിലും അഭിനയിച്ചു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ത്രില്ലര്‍’ എന്ന സിനിമ യിലായിരുന്നു അവസാനം അഭിനയിച്ചത്.
 
മാതാപിതാക്കള്‍ : സുലൈമാന്‍ –  ആയിഷ. സഹോദരങ്ങള്‍: റഷീദ്, അസ്‌ലം, സുഹ്‌റ. ഭാര്യ: ദില്‍ഷാദ്‌. മകന്‍ അമന്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അടൂര്‍ പങ്കജം അരങ്ങൊഴിഞ്ഞു

June 27th, 2010

adoor pankajam-epathramഅടൂര്‍ : പ്രശസ്ത നടി അടൂര്‍ പങ്കജം അന്തരിച്ചു. ശനിയാഴ്ച രാത്രി അടൂര്‍ പന്നിവിഴ യിലുള്ള വീട്ടില്‍ വെച്ചാ യിരുന്നു അന്ത്യം.  ദീര്‍ഘ കാലമായി ചികിത്സ യിലും വിശ്രമ ത്തിലു മായിരുന്നു.  നാടക രംഗത്തു നിന്നാണ് അടൂര്‍ പങ്കജം സിനിമ യിലെത്തി യത്. അടൂര്‍ പാറപ്പുറത്ത് കുഞ്ഞി രാമന്‍പിള്ള യുടെയും കുഞ്ഞൂ കുഞ്ഞമ്മ യുടെയും മകളായി 1935 ലാണ് ജനനം. അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്.  കെ. പി. കെ. പണിക്കരുടെ നടന കലാ വേദി യിലൂടെ യാണ് നാടക അഭിനയ ജീവിത ത്തിനു തുടക്കം കുറിച്ചത്‌.

‘മധുമാധുര്യം’ എന്ന നാടക ത്തില്‍ നായിക യായിരുന്നു. സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞ് ഭാഗവതര്‍ അടക്കമുള്ള പ്രമുഖ കലാ കാരന്‍ മാര്‍ക്കൊപ്പം  പ്രവര്‍ത്തി ക്കാനും സാധിച്ചു. ദേവരാജന്‍ പോറ്റിയുടെ ട്രൂപ്പായ ഭാരത കലാചന്ദ്രിക യില്‍ അഭിനയിക്കുന്ന കാലയള വില്‍ അദ്ദേഹ വുമായി  വിവാഹം നടന്നു.  രക്തബന്ധം,  ഗ്രാമീണ ഗായകന്‍,  വിവാഹ വേദി, വിഷ മേഖല  തുടങ്ങിയ നാടകങ്ങളില്‍ അടൂര്‍ പങ്കജം വേഷമിട്ടു.

‘പ്രേമലേഖ’ എന്ന സിനിമ യിലൂടെ രംഗത്ത്‌ വന്നു എങ്കിലും ആ ചിത്രം റിലീസ്‌ ചെയ്തില്ല. പിന്നീട് ഉദയാ യുടെ ബാനറില്‍  കുഞ്ചാക്കോ സംവിധാനം ചെയ്ത ‘വിശപ്പിന്‍റെ വിളി’ യില്‍ അഭിനയിച്ചു. പ്രേംനസീര്‍, തിക്കുറിശ്ശി, മുതുകുളം, എസ്. പി. പിള്ള,  കുമാരി തങ്കം തുടങ്ങിയവര്‍ അഭിനയിച്ച ആ ചിത്രമാണ് പങ്കജ ത്തിന്‍റെ റിലീസായ ആദ്യ ചിത്രം.
 
ഭാര്യ, ചെമ്മീന്‍, കടലമ്മ,  അച്ഛന്‍,  അവന്‍ വരുന്നു, അച്ചാരം അമ്മിണി ഓശാരം ഓമന, കിടപ്പാടം, പൊന്‍കതിര്‍, പാടാത്ത പൈങ്കിളി, മന്ത്രവാദി, ഭക്തകുചേല, മറിയ ക്കുട്ടി, സി. ഐ. ഡി.,   അനിയത്തി, സ്വാമി അയ്യപ്പന്‍, കര കാണാ ക്കടല്‍ തുടങ്ങീ 400 – ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ദിലീപ്‌ നായകനായ ‘കുഞ്ഞി ക്കൂനന്‍’ എന്ന സിനിമ യിലാണ് അവസാന മായി അഭിനയിച്ചത്. 
 
1976 -ല്‍  സഹോദരി യുമായി ചേര്‍ന്ന് അടൂര്‍ ജയാ തിയേറ്റേഴ്‌സ് എന്ന നാടക നാടക സമിതി തുടങ്ങി.  പിന്നീട് പങ്കജവും ഭവാനിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഭവാനി സമിതി വിട്ട് പുതിയ നാടക സമിതി തുടങ്ങി. ഭര്‍ത്താവ് ദേവ രാജന്‍ പോറ്റിയുടെ പിന്തുണയോടെ പങ്കജം സമിതി യുമായി മുന്നോട്ടുപോയി. പതിനെട്ടു വര്‍ഷം കൊണ്ട് പതിനെട്ടു നാടകങ്ങള്‍ ജയാ തിയേറ്റേഴ്‌സ്  അവതരിപ്പിച്ചു. നാടകത്തിനു നല്കിയ സമഗ്ര സംഭാവന കളെ മുന്‍ നിറുത്തി 2008 – ല്‍  അടൂര്‍ പങ്കജ  ത്തെയും സഹോദരി അടൂര്‍ ഭവാനി യെയും  കേരളാ സംഗീത നാടക അക്കാദമി ആദരിച്ചിരുന്നു.

സിനിമാ സീരിയല്‍ നടന്‍  അജയന്‍ ഏക മകനാണ്. ശവ സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് അടൂര്‍ പന്നിവിഴ ജയമന്ദിരം വീട്ടു വളപ്പില്‍ നടക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

എന്‍.എഫ്. വര്‍ഗ്ഗീസ് എന്ന അതുല്യ നടന്‍

June 19th, 2010

nf-vargheseആകാശദൂതിലെ കേശവന്‍ എന്ന ഒറ്റ കഥാപാത്രം മതി എന്‍. എഫ്. എന്ന നടനെ ഓര്‍ക്കുവാന്‍. “അടിച്ചതല്ല ചവിട്ടിയതാ… അതും ഷൂസിട്ട കാലു കൊണ്ട്….” രണ്‍ജി പണിക്കര്‍ തിരക്കഥ യൊരുക്കിയ പത്ര ത്തിലെ വിശ്വനാഥന്‍ എന്ന വില്ലന്‍ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ഡയലോഗ് പ്രസന്റേഷനിലെ മികവു കൊണ്ടാണ്. വാക്കു കൊണ്ടും നോക്കു കൊണ്ടും തന്റെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ എന്‍. എഫ്. വര്‍ഗ്ഗീസ് കടന്ന് പോയിട്ട് എട്ടു വര്‍ഷം തികയുന്നു.

മിമിക്രിയില്‍ നിന്നും സിനിമയില്‍ എത്തിയ ഈ പ്രതിഭയെ ശ്രദ്ധേയനാക്കിയത് ആകാശ ദൂതിലെ കേശവന്‍ എന്ന വില്ലന്‍ കഥാപാത്രം ആയിരുന്നു. പിന്നീട് സല്ലാപം, ഈ പുഴയും കടന്ന്, സ്ഫടികം, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നൂറോളം ചിത്രങ്ങള്‍. നരസിംഹത്തിലെ നായകനെ കൂടുതല്‍ തിളക്കമാര്‍ന്ന താക്കുന്നതില്‍ വില്ലനായി വന്ന എന്‍. എഫിന്റെ അഭിനയ ചാരുതയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്.

പതിവു വില്ലന്‍ രൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥനായിരുന്നു എന്‍. എഫ്. വര്‍ഗ്ഗീസ്. തന്റെ ആകാരത്തിനും, സ്വര ഗാംഭീര്യത്തിനും ഇണങ്ങുന്ന രീതിയില്‍ സ്വന്തമായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. രണ്‍ജി പണിക്കരും, രണ്‍ജിത്തും എല്ലാം സൃഷ്ടിച്ച കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ, തിരശ്ശീലയിലേക്ക് ആവാഹിച്ചു. പതിഞ്ഞ ശബ്ദത്തില്‍ ഉള്ള സംസാരത്തില്‍ പോലും പ്രേക്ഷകന്‍ കഥാപാത്രത്തിന്റെ അഴം ഉള്‍ക്കൊണ്ടു.

മികവുറ്റ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ അനുവദിക്കാതെ 2002 ജൂണ്‍ 19ന് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വിധി ഈ അതുല്യ പ്രതിഭയെ തട്ടിയെടുത്തു. ഇന്നും എന്‍. എഫ്. വര്‍ഗ്ഗീസ് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകനു മുമ്പില്‍ പൊലിമ ഒട്ടും നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത മലയാള സിനിമയില്‍ ഇന്നും നികത്തപ്പെടാതെ നില്‍ക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ അന്തരിച്ചു

June 16th, 2010

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ (61) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയി ലായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രി 1.15 ഓടെയാണ് അന്തരിച്ചത്. സംസ്കാരം ബുധനാഴ്ച വൈകീട്ട്  നടത്തും.

സൂപ്പര്‍ ഹിറ്റായ നിരവധി കുടുംബ ചിത്രങ്ങളും ഹാസ്യ ചിത്രങ്ങളും  ഒരുക്കിയിട്ടുള്ള പി. ജി. വിശ്വംഭരന്‍ അവസാനമായി സംവിധാനം ചെയ്തത്  പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച ആണ്. ഇദ്ദേഹം സംവിധാനം ചെയ്ത കാട്ടുകുതിര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1975-ല്‍ ഒഴുക്കിനെതിരെ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് രംഗത്തെത്തിയ വിശ്വംഭരന്‍ വളരെ പെട്ടെന്നു തന്നെ സിനിമാ രംഗത്ത് ശ്രദ്ധേയനായി. മമ്മൂട്ടി ആദ്യമായി അഭിനയിച്ച സ്ഫോടനം എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. എണ്‍പതുകളിലെ കോമഡി തരംഗത്തില്‍ വന്‍ വിജയം കൈവരിച്ച പല ചിത്രങ്ങളും പി. ജി. വിശ്വംഭര ന്റേതായിരുന്നു. എഴുപുന്ന തരകന്‍, കാട്ടുകുതിര, പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച, ഗജ കേസരി യോഗം, സന്ധ്യക്കു വിരിഞ്ഞ പൂവ് എന്നിങ്ങനെ പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ള സൂപ്പര്‍ താരങ്ങളെ വച്ചും, ജഗദീഷ് അടക്കം നിരവധി മിമിക്രി താരങ്ങളെ അണി നിരത്തിയും വ്യത്യസ്ഥങ്ങളായ അറുപതില്‍ പരം ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

കലൂര്‍ ആസാദ് റോഡിലെ “വിമിനാസില്‍” ആണ് ഇദ്ദേഹം ഏറെക്കാലമായി താമസം. മീനയാണ് ഭാര്യ. മക്കള്‍ വിനോദ്, വിമി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

21 of 24« First...10...202122...Last »

« Previous Page« Previous « കമ്മീഷണര്‍ – 3
Next »Next Page » രാവണന്‍ 1280 പ്രിന്റുമായി എത്തുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine