അബുദാബി : നവ രസ മായന്‍ എന്ന പേരിൽ അബു ദാബി ഐ. എസ്. സി. യിൽ ഒരുക്കുന്ന പരി പാടി യിൽ നൃത്ത ആവിഷ്കാരവും നൃത്ത വിദ്യാ ര്‍ത്ഥി കളുടെ അര ങ്ങേറ്റവും നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
ജനുവരി ആറ് വെള്ളി യാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന സംഗീത നൃത്ത സന്ധ്യ യിൽ ഭരതാഞ്ജലിയി ലെ 21 സീനിയര്‍ വിദ്യാര്‍ ത്ഥി കള്‍ ചേർന്ന് നവ രസ മായന്‍ അവതരിപ്പിക്കും.
ശ്രീകൃഷ്ണന്‍െറ ഒമ്പത് ഭാവ ങ്ങളി ലൂടെ യുള്ള നൃത്ത സഞ്ചാര മാണ് അരങ്ങിൽ എത്തുക എന്ന് ഭരതാഞ്ജലി ഡയറക്ടർ പ്രിയ മനോജ് പറഞ്ഞു.
പ്രമുഖ സംഗീതജ്ഞ രായ കോട്ടയം ജമനീഷ് ഭാഗവതര്‍, പാലക്കാട് സൂര്യ നാരാ യണന്‍ തുട ങ്ങിയ വരുടെ നേതൃത്വ ത്തിൽ ലൈവ് ഓർക്കസ്ട്ര യോട് കൂടി പ്രമുഖ നർത്തകനായ ഹരിപത്മൻ ചിട്ടപ്പെടു ത്തിയ നവ രസ മായന്‍ നൃത്ത ആവിഷ്കാര ത്തിലെ ഗാന രചന ഡോ. രഘു രാമൻ.
തുടർന്ന് ഭരത നാട്യം, കുച്ചി പ്പുടി എന്നിവ യിൽ 22 വിദ്യാര്‍ത്ഥി കളുടെ അര ങ്ങേറ്റവും നടക്കും. പരി പാടി യിലേക്കുള്ള പ്രവേശനം സൗജന്യ മായി രിക്കും.
പ്രിയ മനോജ്, വൈദേഹി, ശിവ പ്രസാദ്, പാല ക്കാട് സൂര്യ നാരാ യണന്‍, കോട്ടയം ജമനീഷ് ഭാഗവതര്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, നൃത്തം, പ്രവാസി, സംഗീതം