അബുദാബി : നമ്മുടെ വര്‍ത്ത മാന കാലം, ഭാവി യില്‍ ചരിത്ര മായി മാറു മ്പോള്‍ നമ്മളെ അപഹസി ക്കാനും ആക്ഷേപി ക്കുവാനും കുറ്റ ക്കാര്‍ എന്ന് വിധി എഴുതാനും സാദ്ധ്യത യുള്ള വളരെ അപകട കര മായ തല ത്തിലൂടെ യാണ് നാം ജീവിച്ചു കൊണ്ടി രിക്കുന്നത് എന്ന് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തു കാരിയുമായ ഡോ. പി. എസ്. ശ്രീകല.
അബുദാബി കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയറ്റേഴ്സ് വനിതാ വിഭാഗ ങ്ങള്‍ സംയുക്ത മായി സംഘടിപ്പിച്ച സെമി നാറില്‍ ‘നവോ ത്ഥാന ത്തി ന്റെ വര്‍ത്തമാനം’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരി ക്കുക യായി രുന്നു അവര്‍.
ജാതീയ മായ വിവേചന ങ്ങളുടേയും അനാചാര ങ്ങളുടേയും കൂടാര മായി രുന്ന ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷി പ്പിച്ച തടവാട്ടി ലേയ്ക്ക് മടങ്ങു വാനാണ് ‘ഘര്‍ വാപ്പസി’ യിലൂടെ ചിലര്‍ ആവശ്യ പ്പെടു ന്നത്. ജാതീയ മായ വിവേചന ങ്ങള്‍ അസഹ്യമായ കാല ത്താണ് മനുഷ്യന്‍ മറ്റു മത ങ്ങളിലേയ്ക്ക് പരിവര്‍ത്തനം നടത്തിയത്.
മത പരിവര്‍ത്തനം നടത്തിയവരെ അത്തരം ജാതീയത കളി ലേയ്ക്ക് ‘ഘര്‍ വാപ്പസി’ യിലൂടെ മടക്കി കൊണ്ടു വരാനുള്ള ശ്രമം നടത്തുന്നത് ചരിത്രത്തെ കുറിച്ചുള്ള തിരിച്ചറി വില്ലായ്മ കൊണ്ടാണ്.
ജീവിത ഗുണ നില വാരത്തില്‍ നാം മുന്നിലാണ് എന്ന് അഭിമാനി ക്കുമ്പോള്‍ സാമൂഹ്യ പരമായി കേരളത്തെ അനാചാര ങ്ങളുടേയും ദുരാചാര ങ്ങളുടേയും ഇരുണ്ട കാല ത്തിലേ യ്ക്ക് കൊണ്ടു പോകുവാന്‍ ചില കോണുകളില്‍ നടത്തി ക്കൊണ്ടി രിക്കുന്ന ഇത്തരം ശ്രമ ങ്ങളെ ചെറുത്തു തോല്‍പ്പി ക്കേണ്ടി യിരി ക്കുന്നു എന്നും ഡോ. പി. എസ്. ശ്രീകല അഭിപ്രായ പ്പെട്ടു.
ശക്തി വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയാ ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ സുധ സുധീര്‍ സ്വാഗതവും പ്രമീളാ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, സംഘടന, സാമൂഹ്യ സേവനം, സ്ത്രീ