അബുദാബി : വേള്‍ഡ് ഗിന്നസ് റെക്കാര്‍ഡ്സില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സ്ഥാനം പിടിച്ചു.
വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യ ത്തില്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ സഹകരണ ത്തോടെ അബുദാബി സായിദ് യൂണി വേഴ്സിറ്റി യില്‍ സംഘടിപ്പിച്ച ‘സെല്‍ഫ് എക്സാമിനേഷന്‍ ഫോര്‍ ബ്രസ്റ്റ് കാന്‍സര്‍’ എന്ന ബോധ വത്ക്കരണ പദ്ധതി യില്‍ ഏറ്റവും കൂടുതല്‍ വനിത കള്‍ (ഒരേ സയം 971 പേര്‍) നിശ്ചിത സമയ ത്തിനുള്ളില്‍ പങ്കെടുത്തതി നാലാണ് കേരള സോഷ്യല്‍ സെന്ററി ന്റെ നാമം ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡില്‍ സ്ഥാനം പിടിച്ചത് എന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.
കേരള സോഷ്യല്‍ സെന്ററിന്റെ അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ ലൈഫ് ലൈൻ ആശുപത്രി യിലെ നഴ്സിംഗ് ഡയറക്ടര്‍ റാണി എല്‍സ ഉമ്മനില്‍ നിന്ന് ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ്സിന്റെ അംഗീകാര പത്രം സെന്റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്റെ നേതൃത്വ ത്തില്‍ വനിതാ വിഭാഗം പ്രവര്‍ത്ത കരും സെന്റര്‍ ഭരണ സമിതി അംഗ ങ്ങളും ചേര്‍ന്ന് ഏറ്റു വാങ്ങി.
സെന്റര്‍ വനിതാ വിഭാഗം പ്രവര്‍ത്ത കര്‍ക്കും ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ്സ് വ്യക്ത്യാധിഷ്ഠിത പ്രശസ്തി പത്രം ലഭിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു.
അബുദാബി പൊലീസിലെ ഡയറക്ടര്‍ ഒാഫ് ഒാപ്പറേഷന്‍ അഫയേഴ്സ് ലഫ്. കേണല്‍ ഹാമദ് അബ്ദുല്ല അല്‍ എഫാറിയും താമരശ്ശേരി ബിഷപ്പ് റവ. ഫാദര്‍ ഡോ. റെമിജിയോസ് ഇഞ്ചാനിനി യിലും ചടങ്ങിൽ മുഖ്യാതിഥി കൾ ആയിരുന്നു.
ഒായില്‍ ടക്ക് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് മാത്യു, യു. എ. ഇ. എക്സ്ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാര്‍, എയര്‍ ഇന്ത്യ പ്രതിനിധി റാഷിദ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള സോഷ്യല്‍ സെന്റര്‍, ബഹുമതി, സംഘടന, സാമൂഹ്യ സേവനം, സ്ത്രീ