അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന മുപ്പത്തി നാലാമത് ഐ. എസ്. സി. – അപ്പെക്‌സ് യു. എ. ഇ. ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് ജനുവരി 27 മുതല്‍ ഐ. എസ്. സി. ഓഡിറ്റോറി യത്തില്‍ ആരംഭിക്കും. ഫെബ്രുവരി 15 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ജി. സി. സി. യിലെ പ്രമുഖ രായ ബാഡ്മിന്‍റണ്‍ താരങ്ങള്‍ അണിനിരക്കും. ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യു. എ. ഇ. എന്നീ രാജ്യങ്ങ ളിലെ ദേശീയ താരങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക.
18 വയസ്സിനും 12 വയസ്സിനും താഴെ യുള്ള ആണ്‍ കുട്ടി കള്‍ക്കും, പെണ്‍കുട്ടി കള്‍ക്കും വെവ്വേറെ മല്‍സര ങ്ങള്‍ ഒരുക്കുന്നു. ബോയ്‌സ് സിംഗിള്‍സ് – ബോയ്‌സ് ഡബിള്‍സ്, ഗേള്‍സ് സിംഗിള്‍സ് – ഗേള്‍സ് ഡബിള്‍സ്, എന്നീ വിഭാഗ ങ്ങളിലാണ് ഈ മല്‍സര ങ്ങള്‍.
കൂടാതെ ലേഡീസ് സിംഗിള്‍സ് – ലേഡീസ് ഡബിള്‍സ്, മെന്‍ സിംഗിള്‍സ് – മെന്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, മാസ്റ്റേഴ്‌സ് സിംഗിള്‍സ് – മാസ്റ്റേഴ്‌സ് ഡബിള്‍സ് ( 40 വയസ്സിന് മുകളില്‍ ), വെറ്ററന്‍ സിംഗിള്‍സ് – വെറ്ററന്‍ ഡബിള്‍സ് – വെറ്ററന്‍ മിക്‌സഡ് ഡബിള്‍സ് ( 45 വയസ്സിന് മുകളില്‍ ), സീനിയര്‍ വെറ്ററന്‍ ഡബിള്‍സ് ( 50 വയസ്സിന് മുകളില്‍ ) എന്നീ വിഭാഗ ങ്ങളിലുമാണ് മത്സരങ്ങള്‍.
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കു വാന്‍ താല്പര്യമുള്ളവര്‍ അപേക്ഷ കള്‍ ജനവരി 23 നു മുന്‍പായി ഐ.എസ്. സി. ഓഫീസിലേക്ക് മെയില്‍ അയക്കണം.
ഇ – മെയില്‍ വിലാസങ്ങള്‍ :
info at iscabudhabi dot com , insocial at emirates dot net dot ae
വിവര ങ്ങള്‍ക്ക് വിളിക്കുക: 02 – 673 00 66
ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ച താണ് ഇക്കാര്യം. ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി സത്യ ബാബു, ട്രഷറര്‍ സുരേന്ദ്ര നാഥ്, വൈസ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍, യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, തുടങ്ങിയവര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം