ദുബായ് : ദല (ദുബായ് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ ) വാര്‍ഷിക സമ്മേളനം പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : കെ. ജെ. മാത്തുക്കുട്ടി, ജനറല്‍ സെക്രട്ടറി : പി. പി. അഷ്‌റഫ്, ട്രഷറര്‍ : കെ. അബ്ദുള്‍ റഷീദ്, വൈസ് പ്രസിഡന്റ് : അനിത ശ്രീകുമാര്‍ , സെക്രട്ടറിമാര്‍ : എ. എം. ജമാലുദ്ദീന്‍ , എ. ആര്‍ . എസ്. മണി, ജോ.ട്രഷറര്‍ : രമേശന്‍ പി. വി, ലിറ്റററി കണ്‍വീനര്‍ : ഷാജഹാന്‍ കെ. പി, ആര്‍ട്‌സ് കണ്‍വീനര്‍ : മോഹന്‍ മോറാഴ, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ : ഐ. പി. മനോഹര്‍ലാല്‍ , പി. ആര്‍ . ഓ : നാസര്‍ പി. എം, വനിതാ കണ്‍വീനര്‍ : സതിമണി, ബാലവേദി കണ്‍വീനര്‍ : ഇര്‍ഫാന്‍ നസീര്‍ തുടങ്ങി 21 അംഗ പ്രവര്‍ത്തക സമിതിയും തെരഞ്ഞെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദല, ദുബായ്, സാംസ്കാരികം
പ്രവാസികളുടെ യാത്രാപ്രശ്‌നം: കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് ദല
ദുബായ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമയനിഷ്ഠ പാലിക്കാതെയും ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്തും റൂട്ടുകള്‍ റദ്ദ് ചെയ്തും യാത്രക്കാരെ, പ്രത്യേകിച്ച സാധാരണക്കാരായ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ദല വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം. എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനുള്ള ശ്രമങ്ങളുമാണ് ഇതിന് കാരണമെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതിന് മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പ്രമേയം വിമര്‍ശിച്ചു.
ഷാര്‍ജ/ദുബായ്/തിരുവനന്തപുരം റൂട്ടില്‍ സ്ഥിരമായി നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയാണ്. എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്ന് ദല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി കെ.വി.സജീവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രസിഡന്റ് എ.അബ്ദുള്ളക്കുട്ടി അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ പി.ബി.വിവേക് അവതരിപ്പിച്ച് വരവുചിലവ് കണക്കും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
എ അബ്ദുള്ളക്കുട്ടി,അനിത ശ്രികുമാര്‍, കെ വി മണി എന്നിവര്‍ അടങിയ പ്രിസിഡിയവും ,കെ വി സജീവന്‍ ,മോഹന്‍ മോറാഴ, എ അര്‍ എസ് മണി എന്നിവര്‍ അടങിയ സ്റ്റിയറിങ് കമ്മറ്റിയും,നാരായണന്‍ വെളിയംകോട്, ജമാലുദ്ദീന്‍ ,ഷാജി എന്നിവര്‍ അടങിയ ക്രഡഷ്യല്‍ കമ്മറ്റിയുമാണു സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്.സാദിഖ് അലി അവതരിപ്പിച്ച രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അംഗികരിച്ചത്തിന്ന് ശേഷമാണു സമ്മേളന നടപടികള്‍ ആരംഭിച്ചത്