അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിക്കുന്ന നാൽപ്പത്തി മൂന്നാമത് ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ് ഇന്റർ നാഷണൽ സീരീസ് മത്സര ങ്ങൾ ഫെബ്രുവരി 6 വ്യാഴാഴ്‌ച വൈകുന്നേരം 6 .30 ന് ആരം ഭിക്കുന്നു.
മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന മത്സര ങ്ങളുടെ ഫൈനൽസ് ശനി യാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ നടക്കും.16 അന്താ രാഷ്ട്ര ബാഡ് മിന്റൺ താര ങ്ങൾ ഉൾപ്പെടെ 26 പ്രമുഖ കളിക്കാർ കളിക്കള ത്തിൽ ഇറങ്ങും.
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ എന്നിവടങ്ങളിൽ നിന്നുള്ള അന്താ രാഷ്ട്ര താര ങ്ങളും ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ നടന്ന സീനിയർ സീരീസ് വിജയി കളും പങ്കെടുക്കുന്നു.
സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ ഏറ്റവും മികച്ച ബാഡ് മിന്റൺ താരങ്ങൾ അണി നിരക്കുന്ന മത്സരങ്ങൾ കാണുവാൻ പ്രവേശനം സൗജന്യമാണ് എന്ന് ഐ. എസ്. സി. ഭാര വാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 02- 67 300 66
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കായികം, സംഘടന