അബുദാബി : ഉന്നതമായ ശാസ്ത്ര ജ്ഞാനം കൈവരിക്കുമ്പോഴും ശാസ്ത്ര ബോധമില്ലാത്തവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുക യാണെന്നും ശാസ്ത്രജ്ഞന്മാർ പോലും ആള്‍ ദൈവങ്ങളുടെ മുന്നില്‍ കമഴ്ന്നടിച്ചു വീഴുന്നത് ഈ ബോധമില്ലായ്മയുടെ ഫലമാന്നും സാഹിത്യ നിരൂപകന്‍ ഇ. പി. രാജഗോപാലന്‍ അഭിപ്രായപ്പെട്ടു.
ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പി. ജി. യുടെ ലോകം’ എന്ന പി. ഗോവിന്ദ പ്പിള്ള അനുസ്മരണ പരിപാടി യില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.
പാണ്ഡിത്യത്തെ മറ്റുള്ളവരെ അടിച്ചമര്‍ത്തുവാനും ചൂഷണം ചെയ്യാനുമുള്ള മര്‍ദ്ദക ഉപകരണമായി കണക്കാക്കിയിരുന്ന ഒരു ലോകത്ത് അറിവിനെ മറ്റുള്ളവര്‍ക്ക് യഥേഷ്ടം പകര്‍ന്നു കൊടുക്കാവുന്ന ഒരു വിമോചനോപാധിയായി പുനര്‍ നിര്‍വ്വചിക്കുകയും പുനര്‍നിര്‍വ്വഹിക്കുകയുമാണ് പി. ജി. ചെയ്തത്.
നിരന്തരം വായിക്കുകയും ആ വായനയില്‍ നിന്നു കിട്ടുന്ന അറിവ് സ്വകാര്യ അഹങ്കാരമായി മനസ്സില്‍ സൂക്ഷിക്കുകയുമല്ല ചെയ്തത്. ലോകത്തെ വ്യത്യസ്തമായി നോക്കി ക്കാണുവാനുള്ള സജ്ജീകരണ മായാണ് അദ്ദേഹം വായനയെ കണ്ടത്. ലോകത്ത് നടക്കുന്ന ഏറ്റവും പുതിയ കാര്യങ്ങള്‍ ഓര്‍മ്മി ച്ചെടുക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന പി. ജി. മരണത്തിന്റെ അവസാന നിമിഷം വരെ വായന യില്‍ മുഴുകുക യായിരുന്നു.
രോഗത്തെ മറി കടക്കാന്‍ സര്‍ഗ്ഗാത്മകതയുടെ ഉപാധികള്‍ ഉപയോഗിക്കുകയായിരുന്നു. മഹാ ഗ്രന്ഥങ്ങള്‍ എഴുതിത്തുടങ്ങിയത് മഹാ രോഗത്തിനടിമ പ്പെട്ടപ്പോഴാണ്. മഹാ ചികിത്സ യായി അദ്ദേഹം എഴുത്തിനെ കാണുക യായിരുന്നു. മാര്‍ക്സിസം മാര്‍ക്സി നോടു കൂടി അവസാനിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ കേവലമൊരു ശാസ്ത്രമായല്ല പി. ജി. കണ്ടത്.
നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന അത്യന്തം ജൈവ സ്വഭാവമുള്ള ഒന്നാണെന്നും അവ വികസിക്കുക യാണെന്നും കൂടുതല്‍ പ്രസക്ത മായി ക്കൊണ്ടിരിക്കുക യാണെന്നും നിരന്തരമായ അന്വേഷണത്തിലൂടെ അദ്ദേഹം കണ്ടെത്തി.
ശക്തി പ്രസിഡന്റ് പി. പദ്മനാഭന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ ബാബുരാജ് പിലിക്കോട് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ശക്തി തിയേറ്റഴ്സ്