അബുദാബി : അറബ് വിനോദ സഞ്ചാരികളെ കേരള ത്തിലേക്ക് ആകര്‍ഷി ക്കുന്നതി നായി കേരള വിനോദ സഞ്ചാര വികസന കോര്‍പ്പ റേഷന്‍, ലുലു ഗ്രുപ്പിന്‍െറ സഹകരണത്തോടെ നടത്തുന്ന ‘എക്സ് പ്ലോർ കേരള’ ക്കു വർണ്ണാഭ മായ തുടക്കം.
അബുദാബി മുഷ്രിഫ് മാളില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ നവ് ദീപ് സിംഗ് സൂരിയും അബു ദാബി ടൂറിസം അഥോറിറ്റി എക്സി ക്യൂട്ടീവ് ഡയറക്ടർ സുൽ ത്താൻ ഹമദ് അൽ മുതവ്വ അൽ ദാഹിരി യും ചേർ ന്നാണ് പരി പാടി യുടെ ഉദ്ഘാടനം നിര്‍ വ്വഹിച്ചത്.
തുടര്‍ന്ന്, അറബ് പൗര പ്രമുഖരും ഇന്ത്യന്‍ സ്ഥാനപതി യും ചേർന്ന് ചെണ്ട മേളം നടത്തിയത് ഉദ്ഘാടന ചടങ്ങിനെ കൂടുതല്‍ ആകര്‍ഷകമാക്കി.
ലെഫ്. കേണൽ സുൽത്താൻ അൽ കആബി, ഇന്ത്യ ടൂറിസം ദുബായ് ഓഫീസ് ഡയറക്ടർ ഐ. വി. ആർ. റാവു, ഇത്തിഹാദ് എയര്‍ വേയ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഹാരിബ് അല്‍ മുഹൈരി, ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ അബൂ ബക്കര്‍, ചീഫ് കമ്മ്യൂ ണിക്കേഷൻ ഓഫീസർ വി. നന്ദ കുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാര ത്തിൽ തുടങ്ങിയവരും സംബന്ധിച്ചു. തുടർന്ന് കേരളീയ കലാ രൂപ ങ്ങൾ അവ തരി പ്പിച്ചു.
കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ യു. എ. യി. ലേക്ക് ആകർഷി ക്കുവാ നായി അബുദാബി ടൂറിസം അഥോ റിറ്റി ലുലു ഗ്രൂപ്പു മായി സഹകരിച്ച് കേരള ത്തിലും സമാന മായ ടൂറിസം പ്രോമോ ഷൻ പരിപാടി കൾ സംഘ ടിപ്പി ക്കും എന്നും ഇരു രാജ്യ ങ്ങളും തമ്മിലുള്ള ചരിത്ര പര മായ ബന്ധം കൂടുതൽ ഊഷ്മള മാക്കു വാന്‍ ഇത്തരം പരി പാടി കൾ സഹായിക്കും എന്നും സുൽ ത്താൻ ഹമദ് അൽ മുതവ്വ അൽ ദാഹിരി പറഞ്ഞു.
അബു ദാബി മുഷ്റിഫ് മാളിൽ ഈ മാസം 25 വരെ നീണ്ടു നില്‍ക്കുന്ന ‘എക്സ് പ്ലോര്‍ കേരള ‘യില്‍ നാടന്‍ ഭക്ഷ്യ വിഭവ ങ്ങള്‍ ലഭ്യ മാവുന്ന ഫുഡ് ഫെസ്റ്റിവല്‍, കഥകളി, തെയ്യം, മോഹിനി യാട്ടം, തായമ്പക തുടങ്ങി നിരവധി ആകര്‍ഷക ങ്ങളായ പരി പാടി കളും ഒരുക്കി യിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, വിനോദസഞ്ചാരം, വ്യവസായം