അബുദാബി : പുൽവാമ യിൽ വീര മൃത്യു വരിച്ച ധീര ജവാൻ വയനാട് സ്വദേശി വസന്ത കുമാറിന്റെ സ്മരണ യിൽ വയനാട് പ്രവാസി വെൽ ഫെയർ അസോ സ്സി യേഷ ൻ അബു ദാബി അഹല്യ ഹോസ്പി റ്റലു മായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കി.
വയനാട് പ്രവാസി വെൽ ഫെയർ അസോസ്സി യേഷന്‍ പ്രസിഡണ്ട് നവാസ് മാനന്ത വാടി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ റോഷൻ അഷ്റഫ് ഉൽഘാടനം ചെയ്തു. രക്ഷാധി കാരി നസീർ പുളിക്കൂൽ, സെക്രട്ടറി ജോണി കുര്യാ ക്കോസ്, മീഡിയാ കോഡി നേറ്റര്‍ ശരത്ത് മേലു വീട്ടിൽ എന്നിവർ സംസാരിച്ചു. പ്രവാസി കളുടെ ആരോഗ്യ പ്രശ്ന ങ്ങൾക്ക് കാരണ മാകുന്ന ഭക്ഷണ രീതിയെ കുറിച്ചും പരി ഹാര മാർഗ്ഗ ങ്ങളെ കുറിച്ചും ശ്രുതി സംസാ രിച്ചു.
ജനറൽ വിഭാഗ ത്തിന് പുറമെ കണ്ണ്, പല്ല്, ശ്വാസ കോശം, ഹൃദയം, മാമ്മോഗ്രാം ചെക്കപ്പ് എന്നിവ യെല്ലാം ഉൾ പ്പെടുത്തി സാധാര ക്കാര്‍ ക്കു കൂടി ഉപ കാര പ്രദ മായ രീതി യിൽ ആണ് മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി കൾക്ക് നോർക്ക കാർഡ് എടുക്കു വാനും കാലാ വധി കഴിഞ്ഞ കാർഡ് പുതുക്കു വാനു മുള്ള സൗകര്യം ഒട്ടേറെ പേർ പ്രയോജന പ്പെടുത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സാമൂഹ്യ സേവനം