ദുബായ് : കെ. എം. സി. സി. വനിതാ വിഭാഗവും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗവും സംയുക്ത മായി ദുബായ് കെ. എം. സി. സി. ആസ്ഥാനത്ത് ’സൌജന്യ പാഠ പുസ്തക കൈമാറ്റ മേള 2015’ സംഘടിപ്പിച്ചു.
പ്രമുഖ എഴുത്തുകാരി ബി. എം. സുഹറ മേള ഉദ്ഘാടനം ചെയ്തു. കെ. വി. ഹരീന്ദ്രനാഥ് വിശിഷ്ടാതിഥി ആയിരുന്നു. ദുബായ് കെ. എം. സി. സി. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.
പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി കള്‍ തങ്ങളുടെ കൈവശമുള്ള പുസ്തക ങ്ങളും ഗൈഡുകളും മേള യില്‍ കൈമാറുകയും ആവശ്യ മുള്ളവ സ്വന്ത മാക്കുകയും ചെയ്തു. അദ്ധ്യാപകരും രക്ഷിതാ ക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്ത വിദ്യാഭ്യാസ ചര്‍ച്ചയും ഇതോട് അനുബന്ധിച്ച് നടന്നു.
മോഹന്‍ എസ്. വെങ്കിട്ട്, രാജന്‍ കൊളാവിപാലം, ഒ. കെ. ഇബ്രാഹിം, സാജിദ് അബൂബക്കര്‍, ജമീല്‍ ലത്തീഫ്, യാസിര്‍ ഹമീദ്, റീന സലിം, റാബിയ ഹുസൈന്‍, ദീപ സൂരജ്, അഡ്വ. മുഹമ്മദ് സാജിദ്, ഫൈസല്‍ നാലുകുടി എന്നിവര്‍ പ്രസംഗിച്ചു. ഹംസ നടുവണ്ണൂര്‍, മുരളി കൃഷ്ണ, പദ്മനാഭന്‍ നമ്പ്യാര്‍, മുഹമ്മദ് ബഷീര്‍, സൈനുദ്ദീന്‍, അബ്ദുല്‍ നാസര്‍, റയീസ് കോട്ടയ്ക്കല്‍, മനാഫ്, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കെ.എം.സി.സി., വിദ്യാഭ്യാസം, സാമൂഹ്യ സേവനം, സ്ത്രീ