ദുബായ് : കെ. എം. സി. സി. വനിതാ വിഭാഗവും കോഴിക്കോട് ജില്ലാ പ്രവാസി അസോസി യേഷന്‍ വുമന്‍സ് ആന്‍റ് ചില്‍ഡ്രന്‍സ് വിംഗും സംയുക്ത മായി വിദ്യാര്‍ഥി കള്‍ക്കായി സൗജന്യ ടെക്സ്റ്റ് ബുക്ക് എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നു.
മാർച്ച് 21 വെള്ളിയാഴ്ച വൈകുന്നേരം രണ്ടു മണി മുതല്‍ അഞ്ചു മണി വരെ ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് മേള നടക്കും.
മന്ത്രി എം. കെ. മുനീര്‍ മേള സന്ദര്‍ശിക്കും. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്ത കരും അധ്യാപ കന്മാരും സംഘടനാ പ്രതിനിധി കളും മേളക്ക് നേതൃത്വം നല്‍കും.
വര്‍ധിച്ചു വരുന്ന അധ്യായന ചിലവു കള്‍ക്ക് പരിഹാരം എന്നോണം അധ്യായനം പൂര്‍ത്തി യാക്കിയ പുസ്തക ങ്ങളും ഗൈഡു കളും മറ്റുള്ള വര്‍ക്ക് കൈമാറി അവര്‍ക്ക് ആവശ്യമായവ കരസ്ഥ മാക്കാം എന്ന താണ് ഈ സൗജന്യ കൈമാറ്റ മേള യിലൂടെ ലക്ഷ്യമിടുന്നത്.
രക്ഷിതാക്കളും വിദ്യാര്‍ഥികളും തങ്ങള്‍ ഉപയോഗിച്ച ടെക്സ്റ്റ് ബുക്കു കളും ഗൈഡുകളും മേളക്ക് കൊണ്ട് വന്ന് ഉയര്‍ന്ന ക്ലാസു കളിലേക്ക് തങ്ങള്‍ക്കു ആവശ്യ മായവ സ്വന്ത മാക്കാന്‍ ഈ അവസരം വിനിയോഗി ക്കണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 57 80 291, 04 27 27 773.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കെ.എം.സി.സി., പ്രവാസി, വിദ്യാഭ്യാസം, സാമൂഹ്യ സേവനം