അബുദാബി : യു. എ. ഇ. യില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 129 പേര്‍ക്ക് എതിരെ കേസ് എടുത്തു പബ്ലിക് പ്രോസി ക്യൂഷനു കൈമാറി. ദേശീയ തല ത്തില്‍ എല്ലാ രാത്രികളിലും നടന്നു വരുന്ന അണു നശീകരണ സമയ ത്ത് നിയമം ലംഘിച്ച് പുറത്ത് ഇറങ്ങിയ വർക്കും പൊതു ഇട ങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്ത വർക്കും എതിരെ യാണ് നടപടി.
129 violators of quarantine measures referred to Attorney-General#WamNews https://t.co/yN5iCnXo4B
— WAM English (@WAMNEWS_ENG) April 10, 2020
ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴയും നിയമ ലംഘനം ആവർത്തിച്ചാൽ 1 ലക്ഷം ദിർഹം പിഴയും മൂന്നാം തവണയും നിയമം ലംഘി ക്കുന്ന വർക്ക് പിഴ തുകക്കു പുറമെ 3 വർഷം വരെ തടവു ശിക്ഷ യും ഉണ്ടാവും.
പിഴ അടച്ച് കേസ് ഒഴിവായാൽ മാത്രമേ ഇവർക്കു രാജ്യം വിട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല പിഴ നല്‍കാത്ത വരുടെ വിവര ങ്ങൾ e ക്രിമിനൽ സിസ്റ്റ ത്തിൽ രേഖപ്പെടുത്തുകയും ചെയ്യും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, social-media, കുറ്റകൃത്യം, കോടതി, നിയമം