അബുദാബി : യു. എ. ഇ. യില്‍ നൂറു കണക്കിന് കുട്ടികളെ ചിലങ്ക യണിയിച്ച് അരങ്ങില്‍ നൃത്ത വിസ്മയം തീര്‍ക്കുന്ന പ്രതിഭാ ധനരായ കലാകാരന്മാരെ ‘ഗുരുപ്രണാമം’ എന്ന പരിപാടി യിലൂടെ കല അബുദാബി ആദരിച്ചു.
ആശാ നായര്‍, അശോകന്‍ മാസ്റ്റര്‍, ഗീതാ അശോകന്‍, ജ്യോതി ജ്യോതിഷ്, കലാ മണ്ഡലം സരോജം, പ്രിയാ മനോജ്, ഉണ്ണികൃഷ്ണന്‍ കുന്നുമ്മല്‍, ഗഫൂര്‍ വടകര, ധര്‍മ രാജന്‍, കുന്തന്‍ മുഖര്‍ജി, നിലമ്പൂര്‍ ശ്രീനിവാസന്‍, സുരേഷ്. എ ചാലിയ, പി. കെ. ഗോകുല്‍വാസന്‍, ലക്ഷ്മി വിശ്വനാഥ് എന്നിവരാണ് കല അബുദാബി ഒരുക്കിയ ‘ഗുരുപ്രണാമം’ പരിപാടി യില്‍ ആദരിക്കപ്പെട്ടത്.
ഇന്ത്യന്‍ എംബസിയിലെ സാംസ്‌കാരിക വിഭാഗം സെക്രട്ടറി അനൂജാ ചക്രവര്‍ത്തി ഭദ്രദീപം കൊളുത്തി ‘ഗുരുപ്രണാമം’ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധി കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രസിഡന്റ് അമര്‍ സിംഗ് വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മെഹബൂബ് അലി സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സുരേഖാ സുരേഷ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മോഹന്‍ ഗുരുവായൂര്‍, കലാവിഭാഗം സെക്രട്ടറി മധു കണ്ണാടിപ്പറമ്പ് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ആതിരാ ദേവദാസ് പുരസ്‌കാര ജേതാക്കളെ സദസ്സിന് പരിചയ പ്പെടുത്തി.
മുഖ്യാതിഥി അനൂജാ ചക്രവര്‍ത്തി നൃത്താധ്യാപകര്‍ക്ക് കല യുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ‘ഭരത് മുരളി നാടകോത്സവ’ ത്തില്‍ കല അവതരിപ്പിച്ച ‘കൂട്ടുകൃഷി’ എന്ന നാടക ത്തില്‍ അഭിനയിച്ച കലാകാരന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.
- pma