അബുദാബി : ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളുടെ രുചി വൈവിധ്യ ങ്ങള്‍ വിദേശി കള്‍ക്കും കൂടി പകര്‍ന്നു നല്‍കാനായി അബുദാബി അല്‍വഹ്ദ മാളില്‍ ‘പെപ്പര്‍മില്‍’ റെസ്റ്റൊറന്റ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
പത്മശ്രീ എം.എ. യൂസഫലി യുടെ മുഖ്യ കാര്‍മികത്വ ത്തില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ ലുലു എക്സ്ചേഞ്ച് സി. ഇ. ഓ. അദീബ് അഹ്മദ്, ബര്‍ജീല്‍ ആശുപത്രി എം. ഡി. ഡോ. ഷംസീര്‍ വയലില്‍, ടേബിള്‍സ് ഫുഡ് കമ്പനി സി. ഇ. ഓ. ഷഫീന യൂസഫലി, മോഹന്‍ ജാഷന്മാള്‍ തുടങ്ങി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണ ത്തിന്റെ രുചി ആസ്വദിക്കാന്‍ രണ്ടു വര്‍ഷം മുന്‍പ് ദുബായില്‍ ആരംഭിച്ച ‘പെപ്പര്‍മില്‍’ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ട ഭോജന ശാലയായി മാറി. ആ രുചിക്ക് ലഭിച്ച അംഗീകാര ത്തിന്റെ തുടര്‍ച്ച യാണ് പെപ്പര്‍മില്‍ അബുദാബി യിലും തുടങ്ങാന്‍ അതിന്റെ പ്രമോട്ടേഴ്‌സ് ആയ ‘ടേബിള്‍സ് ഫുഡ് കമ്പനി’ യെ പ്രേരിപ്പിച്ചത്.
വ്യത്യസ്തവും പൂര്‍ണവുമായ ഭക്ഷണാനുഭവവും ലോക നിലവാരവും ആണ് പെപ്പര്‍മില്ലിന്റെ പ്രവര്‍ത്തന ശൈലിയെന്ന് ‘ടേബിള്‍സ് ഫുഡ് കമ്പനി’ സി. ഇ. ഒ. ഷഫീന യൂസഫലി അഭിപ്രായപ്പെട്ടു.
- pma