അബുദാബി : ഐ. എ. എസ്., ഐ. എഫ്. എസ്., ഐ. പി. എസ്. തുടങ്ങിയ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിക്കുന്നു. ആറാം ക്ലാസ്സ് മുതല്‍ 12 വരെ ക്ലാസ്സു കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ ക്കായി വെള്ളി, ശനി ദിവസ ങ്ങളില്‍ പരിശീലനം നല്‍കും.
ജൂണില്‍ ആരംഭി ക്കുന്ന പരിശീലന ത്തിനു വിദ്യാര്‍ത്ഥി കളെ തെരഞ്ഞെടുക്കാന്‍ ഏപ്രില്‍ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രത്യേക സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒന്‍പതു മണിക്ക് ഇസ്ലാമിക് സെന്ററില്‍ എത്തിച്ചേരണം.
ബിരുദ ധാരികള്‍ക്കും ബിരുദ പഠനം നടത്തുന്ന വര്‍ക്കും തിങ്കള്‍ മുതല്‍ വ്യാഴം വരെ സായാഹ്ന ക്ലാസ്സുകള്‍ ആയിരിക്കും.
ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസിന്റെയും പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമി യുടെയും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററി ന്റെയും സംയുക്ത ആഭിമുഖ്യ ത്തി ലാണ് പരീക്ഷാ പരിശീലനം സംഘടിപ്പിക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസി ന്റെയും പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമി യുടെയും ഡയറക്ടര്‍ പി. രാമ ചന്ദ്ര മേനോന്‍, അജിത് മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി കെ. വി. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് യു. അബ്ദുല്ലാ ഫാറൂഖി, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം,സാബിര്‍ മാട്ടൂല്‍, അഷ്റഫ് പൊന്നാനി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
വിശദ വിവരങ്ങള്‍ക്ക് : 050 810 12 88, 02 642 44 88, 02 631 33 31
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കെ.എം.സി.സി., പ്രവാസി, സംഘടന