ദുബായ് : കൊച്ചി യിലേക്ക് സ്ഥലംമാറി പ്പോകുന്ന ഗള്‍ഫ് മാധ്യമം ദിനപ്പത്ര ത്തിന്റെ സീനിയര്‍ കറസ്പോണ്ടന്റ് ഇ. പി. ഷെഫീഖിന് ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) യാത്രയയപ്പ് നല്കി.
ഐ. എം. എഫ്. പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയോ രാധാകൃഷ്ണന്, ഫൈസല്‍ ബിന്‍ അഹമ്മദ്, ശ്രീജിത്ത് ലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇ. പി. ഷെഫീഖ് മറുപടി പ്രസംഗം നടത്തി.
ഗള്‍ഫ് മാധ്യമം അബുദാബി ബ്യൂറോ ചീഫ് ആയിരുന്ന ഇ. പി. ഷെഫീഖ്, ഇന്ത്യന്‍ മീഡിയ അബുദാബി യിലും (ഇമ) സജീവ മായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, മാധ്യമങ്ങള്‍, സംഘടന