ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അറബ് ലീഗ് പുരസ്കാരം. കെയ്റോയിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദിനു വേണ്ടി യു. എ. ഇ. ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പുരസ്കാരം ഏറ്റു വാങ്ങി.
We commend the Arab League for honoring His Highness Sheikh Mohammed bin Rashid Al Maktoum for the Arab Development Action Award in recognition of his innovative vision, inspirational leadership & positive impact on government work locally & globally. @HHShkMohd @DXBMediaOffice pic.twitter.com/1jAzA9X2Pu
— وزارة الثقافة وتنمية المعرفة (@mckduae) July 5, 2018
അറബ് സമൂഹത്തിന്റെ ശാക്തീക രണ ത്തി നായി ശൈഖ് മുഹമ്മദ് നടത്തിയ പരിശ്രമ ങ്ങൾക്കും മുന്നേറ്റ ങ്ങൾക്കും ബഹു മതി യായിട്ടാണ് അറബ് ലീഗ് പുരസ്കാരം സമ്മാനിച്ചത്.
വികസനം എന്നു പറയു മ്പോൾ തന്നെ ലോകം ഇന്ന് ശൈഖ് മുഹമ്മദിന്റെ ആശയ ങ്ങളെയും ദർശന ങ്ങളെ യും ഉറ്റു നോക്കുന്ന സന്ദര്‍ഭം ആണെന്ന് പുരസ്കാര സമർപ്പണ ചടങ്ങിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബു അൽ ഗെയ്ത് പറഞ്ഞു.
- pma