സലാല : ഒമാനിലെ സലാല യില്‍ അരുവി യില്‍ മുങ്ങി മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.
എറണാകുളം കളമശ്ശേരി കൊട്ടമനക്കാട്ടില്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ നിഷാദ് (24), കൊല്ലം ഇടമണ്‍ ഷാജി സദന ത്തില്‍ പരേതനായ സോമ രാജന്റെ മകന്‍ ജിതിന്‍ (23) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ സുഹൃത്തു ക്കള്‍ക്കൊപ്പം വാദി ദര്‍ബാത് എന്ന അരുവി യില്‍ കുളിക്കുന്നതിനിടെ അപകടം സംഭവിച്ചത്.
അരുവി യിലെ ചളിയില്‍ പൂണ്ടുപോയ നിഷാദിനെ രക്ഷിക്കാന്‍ ചാടിയ ജിതിനും ചളിയില്‍ പൂണ്ടു പോവുക യായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ സിവില്‍ ഡിഫന്‍സാണ് അരുവി യില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. താഖ ആശുപത്രിയില്‍ എത്തിച്ച മൃതദേഹ ങ്ങള്‍ പിന്നീട് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യിലേക്ക് മാറ്റി.
നൂറു കണക്കിന് ആളുകളാണ് ഇവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ നിഷാദിന്റെ മയ്യിത്ത് നിസ്കാരം നടന്നു. സലാല യിലെ വിവിധ സംഘടനാ പ്രവര്‍ത്തകരും നേതാക്കളും അനുശോചനം രേഖപ്പെടുത്തി. മരിച്ച ഇരുവരും സലാല നമ്പര്‍ ഫൈവിലെ ഓട്ടോ സ്പെയര്‍ പാര്‍ട്സ് സ്ഥാപന ങ്ങളിലെ ജീവന ക്കാരാണ്. ഒരുവര്‍ഷം മുമ്പ് ജോലിക്കത്തെിയ നിഷാദ് വിസ റദ്ദാക്കി ഈമാസം നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ദുരന്തം. രണ്ടുവര്‍ഷം മുമ്പാണ് ജിതിന്‍ സലാല യില്‍ എത്തിയത്.
തിങ്കളാഴ്ച രാവിലെ കൊച്ചി, തിരുവനന്തപുരം വിമാനത്താവള ങ്ങളില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ജന്മ ദേശങ്ങളില്‍ സംസ്കരിക്കും.
– അയച്ചു തന്നത് : ബിജു
- pma