അബുദാബി : തലസ്ഥാനത്ത് പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുവാനുള്ള ഫീസില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവിലെ ഫീസ് നിരക്കില്‍ നിന്നും 94 % ഇളവ് നല്‍കി എന്നാണ് സാമ്പത്തിക വികസന വകുപ്പ് അറിയിച്ചത്. പുതുക്കിയ ഫീസ് നിരക്ക് ജൂലായ് 27 മുതല്‍ പ്രാബല്യത്തില്‍ വരും.
As part of ongoing efforts to enable the private sector, #AbuDhabi has reduced business setup fees to AED1,000 – a 94 per cent reduction from current rates. pic.twitter.com/pV8vMU3qYZ
— مكتب أبوظبي الإعلامي (@admediaoffice) July 25, 2021
നിലവിലുള്ള ബിസിനസ്സുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം ഒരുക്കുകയും സാമ്പ ത്തിക മേഖല യുടെ വളർച്ചയും സ്വകാര്യ മേഖലയുടെ ശാക്തീകരണവും ലക്ഷ്യം വെച്ചാണ് പുതിയ നടപടി. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണ ത്തോടെയാണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, വ്യവസായം, സാമ്പത്തികം