അബുദാബി : ലോകത്തെ സന്തുഷ്ട രാജ്യങ്ങളെ ക്കുറിച്ച് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ പട്ടിക യിൽ അറബ് രാജ്യ ങ്ങളില്‍ ഒന്നാം സ്ഥാന വുംലോക ത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക യില്‍ പതിനാലാം സ്ഥാനവും യു. എ. ഇ. കരസ്ഥമാക്കി.
ഐക്യ രാഷ്ട്ര സഭ യുടെ രണ്ടാമത് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് യു. എ. ഇ. അഭിമാനകര മായ ഈ നേട്ടം സ്വന്ത മാക്കിയത്.
രാജ്യത്തെ പുരോഗതി യിലേക്ക് നയിക്കാന്‍ മുന്‍തലമുറ ചെയ്ത മഹത്തായ സേവന ങ്ങളാണ് അറബ് മേഖല യില്‍ നിന്നും രാജ്യത്തെ ഒന്നാമത് എത്തിച്ചിരിക്കുന്നത് എന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങളുടെയും പൊതു ജനങ്ങളു ടെയും കൂട്ടായ പ്രവര്‍ത്തന ത്തിന്‍െറ ഫല മായാണ് നേട്ടം കൈവരി ക്കാന്‍ സാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍ക്കാര്‍ വകുപ്പു കളും സ്ഥാപന ങ്ങളും രാജ്യത്തെ പുരോഗതി യിലേക്ക് നയിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തി ക്കുന്നത്.
രാജ്യത്തിന് ദിശാ ബോധം നല്‍കിയ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ ലക്ഷ്യ ത്തിനായാണ് നില കൊണ്ടത് എന്ന് ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.
ജനത യുടെ ക്ഷേമവും സന്തോഷവും രാഷ്ട്ര ത്തിന് പരമ പ്രധാന മാണ്. ഈ ലക്ഷ്യ ത്തിനായാണ് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ദീര്‍ഘ വീക്ഷണമുള്ള നേതൃത്വ ത്തിന് കീഴില്‍ രാജ്യം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നത്. വിശ്വാസ്യത മുറുകെ പിടിക്കുന്ന വ്യക്തികളും മികച്ചതും കൂട്ടായ്മയില്‍ അധിഷ്ഠിത വുമായ പ്രവര്‍ത്തനവും സഹകരണവും ഈ ലക്ഷ്യത്തില്‍ എത്താന്‍ രാജ്യത്തെ സാഹായിച്ച ഘടകങ്ങളാണ്. യു എന്‍ പുറത്തു വിട്ട രണ്ടാമത് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുക യായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
- pma