
അബുദാബി : മുസ്സഫ യിലെ സെന്റ് പോൾസ് ദേവാലയ ത്തിൽ മലയാളി സമൂഹം ഓണാഘോഷം സംഘടിപ്പിച്ചു.
കുർബ്ബാന യ്ക്ക് ശേഷം ഇടവക അംഗ ങ്ങളും കുടും ബാംഗ ങ്ങളും ചേർന്ന് വടം വലി, പുലി ക്കളി, സംഘ ഗാനം, മാർഗ്ഗം കളി, തിരു വാതിര ക്കളി, ഗാന മേള തുടങ്ങി നിര വധി കലാ പരി പാടി കളിലും മത്സരങ്ങ ളിലും പങ്കെടുത്തു.
തുടർന്ന് ഓണ സദ്യയും നടന്നു. മത്സര വിജയി കൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു. നിരവധി വിശ്വാ സികൾ ചടങ്ങു കളിൽ സംബന്ധിച്ചു.
സ്പിരിച്വൽ ഡയറക്ടർ ഫാദർ. ജോൺ പടിഞ്ഞാക്കര, ഇടവക വികാരി ഫാ. അനി സേവ്യർ, ഫാ. അശോക് തുടങ്ങിയവർ പരി പാടി കൾക്ക് നേതൃത്വം നൽകി.
- pma





























