അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. മൂന്നു ദിവസ ങ്ങളിലായി നടന്ന പരിപാടി യില്‍ ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തി.
കേരളോത്സവ ത്തിലെ പ്രവേശന കൂപ്പണ്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാന മായ കിയ കാര്‍ കൊല്‍ക്കത്ത സ്വദേശി ബിശ്വജിത്ത് ദാസിന് ലഭിച്ചു. പ്രവീണ്‍, അനി വിജയന്‍ വി. എന്നിവര്‍ രണ്ടും മൂന്നും സമ്മാന ങ്ങള്‍ നേടി.
നടനും യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജറു മായ കെ. കെ. മൊയ്തീന്‍കോയ യാണ് ആദ്യ നറുക്കെടുത്തത്. തുടര്‍ന്നുള്ള അമ്പതോളം സമ്മാന ങ്ങള്‍ക്കുള്ള നറുക്കെടുപ്പും കൂടെ നടന്നു. വിവിധ അമേച്വര്‍ സംഘടനകള്‍ ഒരുക്കിയ സ്റ്റാളുകളില്‍ വന്‍ തിരക്കാണ് അനുഭവ പ്പെട്ടത്.
നൃത്ത സംവിധായകനും നിരവധി കോമഡി മ്യൂസിക് ആല്‍ബ ങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാറ്റിക് ഡാന്‍സര്‍ കലാഭവന്‍ ജെൻസണ്‍ (ജെന്‍സണ്‍ ജോയ്) നേതൃത്വം നല്കിയ ഫയര്‍ ഡാന്‍സ് അബുദാബി യിലെ കലാ പ്രേമികള്‍ക്ക് ഒരു പുത്തന്‍ കാഴ്ച ആയിരുന്നു.
ഹന ഷെഫീര്‍ അവതരിപ്പിച്ച മാജിക്‌ഷോ, ഒപ്പന, സംഘ നൃത്തം, ദഫ്മുട്ട് , മാപ്പിള പ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.
കെ. എസ്. സി. യും ഫ്രണ്ട്‌സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ‘ഐസോണിനെ വരവേല്‍ക്കാം’ എന്ന ശാസ്ത്ര പ്രദര്‍ശനവും മേളയ്ക്ക് മാറ്റു കൂട്ടി.
പത്തോളം സ്‌കൂളിലെ കുട്ടികളാണ് മേള യില്‍ പങ്കെടുത്തത്.
യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസുവും സെക്രട്ടറി ബി. ജയകുമാറും മറ്റു മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, കേരള സോഷ്യല്‍ സെന്‍റര്‍, നൃത്തം, സംഘടന