ദോഹ : ഖത്തറില്‍ “പ്രവാസോത്സവം” അരങ്ങില്‍ എത്തിക്കാനുള്ള ഒരുക്ക ങ്ങൾ പൂർത്തി യായതായി സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
നവംബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ദോഹ യിലെ ഇൻഡസ്ട്രിയൽ ഏരിയ യിലെ വെസ്റ്റ്‌എൻഡ് പാർക്ക് ആംഫി തിയറ്ററിലാണ് മീഡിയ വണ്‍ സംഘടിപ്പിക്കുന്ന പരിപാടി നടക്കുക .
ഷാർജ പ്രവാസോത്സവ ത്തിലൂടെ പ്രവാസ ത്തിൻറെ അര നൂറ്റാണ്ട് വേദിയില്‍ എത്തിച്ച മീഡിയ വണ്‍, നമ്മുടെ ജീവിത ത്തിൻറെ ഭാഗമായി തീർന്ന ടെലിവിഷന്റെ ഭൂതവും വർത്തമാനവും അരങ്ങില്‍ എത്തിക്കാനുള്ള ശ്രമ മാണ് പ്രവാസോത്സവ ത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മീഡിയ വണ്‍ എം. ഡി. അബ്ദുസ്സലാം അഹമ്മദ് പറഞ്ഞു .
പരിപാടി യിൽ മലയാള സിനിമാ ലോകത്തെ പ്രമുഖരും കലാ സാംസ്കാരിക പ്രവർത്ത കരും പങ്കെടുക്കുമെന്ന് ”പ്രവാസോത്സവം ഖത്തർ ” സംവിധാനം ചെയ്യുന്ന മീഡിയ വണ്‍ സീനിയർ ജനറൽ മാനേജരും പ്രമുഖ ഗാന രചയിതാവുമായ ഷിബു ചക്രവർത്തി പറഞ്ഞു .
ടെലിവിഷന്റെ ചരിത്ര ത്തിനപ്പുറം വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ആദ്യ ” ഇൻഫോ ടൈൻമെൻറ് സ്റ്റേജ് ഷോ ” യായിരിക്കും പരിപാടി യെന്നും അദ്ദേഹം പറഞ്ഞു .
നായക കഥാകാരനായി സിനിമാ സംവിധായകനും നടനുമായ ജോയി മാത്യു വേദിയിലെത്തും. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സ്കിറ്റു കളുമായി മാമു ക്കോയയും , ഇന്ദ്രൻസും ജാഫർ ഇടുക്കിയും , മീഡിയ വണ്‍ എം 80 മൂസയും കുടുംബവും ഉണ്ടാകും .
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന ഇന്ദ്ര ജാല പ്രകടനങ്ങള്‍, ആത്മാവിനെ ആർദ്ര മാക്കുന്ന ഗാന ങ്ങളുമായി ഷഹബാസ് അമന്‍, ഗായത്രി, അഫ്സല്‍, രഹ്ന, ഹരിചരണ്‍, രമ്യ നമ്പീശന്‍ എന്നിവരും അറബ് സംഗീത ത്തിൻറെ തനിമ യുമായി നാദിർ അബ്ദുസ്സലാം , അറബ് നൃത്തങ്ങളുടെ ചുവടുമായി ഖത്തർ, ഫലസ്തീൻ, ഈജിപ്റ്റ് നൃത്ത സംഘങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടും.
പരിപാടി യിലേക്കുള്ള പ്രവേശന ത്തിനായി വൈകുന്നേരം 5 മണി മുതൽ ഗേറ്റ് തുറക്കു മെന്നും പ്രവേശന ടിക്കറ്റുകൾ പരിപാടി നടക്കുന്ന വെസ്റ്റ് എൻഡ് പാർക്കിലെ ടിക്കറ്റ് കൌണ്ടറിൽ വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ ലഭ്യ മായിരിക്കുമെന്നും സംഘാടകർ പറഞ്ഞു. മീഡിയ പ്ലസ് ആണ് പരിപാടിയുടെ ഒഫീഷ്യൽ ഇവൻറ് മാനേജ്മെൻറ് കമ്പനി .
കെ. വി. അബ്ദുൽ അസീസ് – ചാവക്കാട് , ദോഹ – ഖത്തർ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഖത്തര്‍, ടെലിവിഷന്‍, പ്രവാസി