ദുബായ് : യു. എ. ഇ. യുടെ ദേശീയ ദിനത്തിൽ സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളിയുടെ നൂറോളം പ്രവർത്തകർ ദുബായ് ഹെൽത്ത് അഥോറിറ്റി ആസ്ഥാനത്തെ ബ്ലഡ് ഡൊണേഷൻ സെന്ററില്‍ എത്തി രക്തം ദാനം ചെയ്തു.
രക്തദാനം മഹാദാനം എന്ന മാനവിക മൂല്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പെരുമ യുടെ പ്രവർത്തകർ യു. എ. ഇ. യുടെ 51 ആമത് ദേശീയ ദിനം ആഘോഷിച്ചത്.
പെരുമ പയ്യോളി മുൻ പ്രസിഡണ്ടും സ്ഥാപക നേതാവുമായ കളത്തിൽ കാസിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പെരുമ പയ്യോളി പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി ബഷീർ തിക്കോടി ആമുഖ പ്രഭാഷണം നടത്തി. പ്രയാഗ് പേരാമ്പ്ര, അസീസ് മേലടി, സത്യൻ പള്ളിക്കര, ഷമീർ കാട്ടടി തുടങ്ങിയവര്‍ സംസാരിച്ചു. റിലീഫ് കമ്മിറ്റി കൺവീനർ മൊയ്തീൻ പട്ടായി സ്വാഗതവും സെക്രട്ടറി സുനിൽ പാറേമ്മൽ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, peruma-payyoli, ആഘോഷം, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, സംഘടന, സാമൂഹ്യ സേവനം