അബുദാബി : യു. എ. ഇ. യുടെ 51-ാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബാങ്ക് (സി. ബി. യു. എ. ഇ.) പുതിയ 1000 ദിർഹ ത്തിന്‍റെ പോളിമര്‍ കറൻസി നോട്ടുകള്‍ പുറത്തിറക്കി.
രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, അബുദാബി ബറാഖ ആണവോർജ്ജ നിലയം, ചൊവ്വാഗ്രഹ പര്യവേക്ഷണത്തിനായി യു. എ. ഇ. വിക്ഷേപിച്ച ഹോപ്പ് പ്രോബ് എന്നീ ചിത്രങ്ങള്‍ നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
2023 ആദ്യ പകുതി യോടെ പുതിയ നോട്ടുകൾ ബാങ്ക് വഴിയും എ. ടി. എം. വഴിയും പൊതു ജനങ്ങൾക്ക് ലഭ്യമാവും. ഇപ്പോള്‍ നിലവിലുള്ള 1000 ദിർഹം നോട്ടുകൾ തുടർന്നും പ്രാബല്യത്തില്‍ ഉണ്ടാവും.
അതി നൂതന സുരക്ഷാ സംവിധാനങ്ങളും അന്ധർക്ക് കൈകാര്യം ചെയ്യുവാനായി ബ്രെയ്ലി ഭാഷയും പോളിമര്‍ നോട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോളിമർ നോട്ട് നാഷണൽ കറൻസി പ്രോജക്റ്റിന്‍റെ മൂന്നാമത്തെ ഇഷ്യുവിൽ നാലാമതാണ് ആയിരം ദിര്‍ഹം നോട്ടുകള്‍.
- W A M Twitter, YouTube
- ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തിൽ
- ആദ്യ ആണവ റിയാക്ടർ നിർമ്മാണം പൂർത്തിയായി
- ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
- രാഷ്ട്ര പിതാവിന് ആദരം അര്‍പ്പിച്ച് ‘ദി ഫൗണ്ടേഴ്സ് മെമ്മോറിയൽ’
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, യു.എ.ഇ., സാങ്കേതികം