ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ

July 6th, 2025

lulu-hypermarket-unveils-indian-mango-mania-2025-across-uae-ePathram

അബുദാബി : ഇന്ത്യയില്‍ നിന്നുള്ള വൈവിധ്യങ്ങളായ മാമ്പഴങ്ങളുടെയും സ്വാദിഷ്ടമായ മാമ്പഴ വിഭവങ്ങളു ടെയും വിപുലമായ പ്രദര്‍ശനവുമായി ‘ഇന്ത്യന്‍ മാംഗോ മാനിയ’ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ തുടങ്ങി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വർണ്ണാഭമായ ചടങ്ങിൽ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഇന്ത്യന്‍ മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി, ഇന്ത്യന്‍ എംബസി ട്രേഡ് ആന്റ് ഇന്‍വസ്റ്റ്‌മെന്റ് കൗണ്‍സിലര്‍ റോഹിത്ത് മിശ്ര, അഗ്രിക്കള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്‌പോര്‍ട്ട് ഡെവലെപ്‌മെന്റ് അതോറിറ്റി (APEDA) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. സി. ബി. സിംഗ്, ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍ഡ് ഡയരക്ടര്‍ സലിം എം. എ., ചീഫ് ഓപ്പറേറ്റിങ് ആന്റ് സ്ട്രാറ്റജി ഓഫീസര്‍ സലിം വി. ഐ., ലുലു അബുദാബി ആന്റ് അല്‍ ദഫ്ര റീജണല്‍ ഡയരക്ടര്‍ അബൂബക്കര്‍ ടി. പി. കൂടാതെ ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും സംബന്ധിച്ചു.

കേസര്‍, ലാംഗ്ര, അമ്ര പാലി, വൃന്ദാവനി, ബദാമി, നീലം,അല്‍ഫോണ്‍സ തുടങ്ങി വടക്കു കിഴക്കന്‍ മേഖലകളിലെ മാമ്പഴങ്ങളും ദക്ഷിണേന്ത്യന്‍ മാമ്പഴങ്ങളും ഇന്ത്യന്‍ മാംഗോ മാനിയ മേളയില്‍ ലഭ്യമാണ്. മാമ്പഴങ്ങള്‍ കൊണ്ടുള്ള വ്യത്യസ്തമായ ബേക്കറി വിഭവങ്ങള്‍, സലാഡുകള്‍, അച്ചാറുകള്‍, ജ്യൂസ് തുടങ്ങിയവയും എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളിലും ഒരുക്കി യിട്ടുള്ള ഇന്ത്യന്‍ മാംഗോ മാനിയ യിൽ മിതമായ വിലയിൽ ലഭ്യമാണ്.  FB PAGE

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ. കെ. നായനാർ അനുസ്മരണം

July 3rd, 2025

shakthi-remembering-ek-nayanar-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച ഇ. കെ. നായനാർ അനുസ്മരണത്തിൽ സി. പി. ഐ. (എം). കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ. തോമസ് ഐസക് പങ്കെടുത്തു അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ  ഇ. കെ. നായനാർ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തിൽ സാക്ഷരതാ യജ്‌ഞം, ജനകീയാസൂത്രണം, പ്രവാസികൾക്കായുള്ള സംസ്ഥാന വകുപ്പ്, മുതലായ ജനോപകാര പ്രദമായ പദ്ധതികൾ നടപ്പിലാക്കിയ ദീർഘ വീക്ഷണ മുള്ള ജനകീയ നേതാവ് ആയിരുന്നു മുൻ മുഖ്യമന്ത്രി ഇ. കെ. നായനാർ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഡോ. തോമസ് ഐസക് പറഞ്ഞു.

അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, അഡ്വക്കേറ്റ് അൻസാരി സൈനുദ്ദിൻ, ഡോ. സരിൻ, ശക്തിയുടെ വിവിധ കമ്മിറ്റി-യൂണിറ്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അജിൻ നന്ദിയും പറഞ്ഞു.

ശക്തി തിയ്യറ്റേഴ്സ് സജീവ പ്രവർത്തകനും കെ. എസ്. സി. മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന ടി. എം. അഷ്‌റഫിന്റെ (അഷ്‌റഫ് ചിറക്കൽ) നിര്യാണത്തിൽ അനുശോചനം നടത്തിയാണ് യോഗം അവസാനിച്ചത്. ശക്തി സെക്രട്ടറി എ. എൽ. സിയാദ് അനുശോചന കുറിപ്പ് വായിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍

July 1st, 2025

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വേനലവധി ക്യാമ്പ് ‘ഇൻസൈറ്റ്-2025’ ജൂലായ് 10 വ്യാഴാഴ്ച മുതല്‍ ജൂലായ് 20 ഞായർ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9.30 വരെ ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കെ. ജി. തലം മുതല്‍ ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് പ്രമുഖ പരിശീലകരുടെ മേല്‍ നോട്ടത്തില്‍ ഇൻസൈറ്റ് സമ്മർ ക്യാമ്പ് ഒരുക്കുക.

ആർട്സ് & ക്രാഫ്റ്റ്, സ്ട്രെസ് ഫ്രീ സ്റ്റഡി, സൈബർ സേഫ്റ്റി & ഡിജിറ്റൽ ഡിസിപ്ലിൻ, സ്മാർട്ട് കരിയർ, തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള പരിശീലനമാണ് ഇൻസൈറ്റ്-2025 എന്നും സംഘാടകർ അറിയിച്ചു. ഗൂഗ്ൾ ഫോമിലൂടെ ഈ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷിക്കാം

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിഭാഗം നേതൃത്വം നൽകുന്ന ഈ സമ്മർ ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥി കൾക്ക് സമാപന ദിവസം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി വാഹന സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. 02-6424488 / 056 7990 086

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ

July 1st, 2025

ദുബായ് : കോഴിക്കോട് സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് യു. എ. ഇ. ചാപ്റ്റർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുമിതാ ജേക്കബ് (പ്രസിഡണ്ട്), പ്രസീജ പീറ്റർ (ജനറൽ സെക്രട്ടറി), റിസ്‌ലി യാസീൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു

June 25th, 2025

air-india-accident-vps-group-dr-shamshir-vayalil-helps-medical-students-ePathram
അബുദാബി : ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിൽ ഒന്നായ ഗുജറാത്തിലെ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും വി. പി. എസ്‌. സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ ആറ് കോടി രൂപയുടെ സാമ്പത്തിക സഹായം കൈമാറി.

അഹമ്മദാബാദ് ബി. ജെ. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്‌. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാര വാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സഹായം നൽകിയത്.

എയർ ഇന്ത്യ ദുരന്തം ആഘാതം ഏല്പിച്ചവർക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് ഡോ. ഷംഷീറിന്റേത്. ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒന്നാം വർഷ എം. ബി. ബി. എസ്. വിദ്യാർത്ഥിയായിരുന്ന ആര്യൻ രജ്പുത്, രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ നിന്നുള്ള മാനവ് ഭാദു, ബാർമറിൽ നിന്നുള്ള ജയ പ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ് നഗറിൽ നിന്നുള്ള രാകേഷ് ഗോബർ ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.

അപകടത്തിൽ ഉറ്റവരെ നഷ്ടമായ ഡോക്ടർമാർക്കും സഹായം നൽകി. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നൽകിയത്.

പൊള്ളൽ, ഒടിവ്, ആന്തരിക ആഘാതം എന്നിവ മൂലം ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നൽകി.

ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ നിർദ്ദേശിച്ചവർക്കാണ് സഹായം കൈമാറിയത്.

‘ഈ ദുരന്തത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. മെഡിക്കൽ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്’ കുടുംബ ങ്ങൾക്ക് കൈമാറിയ കത്തിൽ ഡോ. ഷംഷീർ ഉറപ്പ് നൽകി.

ഇത്തരം വേളകളിൽ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കും എന്നതിന്റെ ഓർമ്മ പ്പെടുത്തലാണ് ഈ ഐക്യ ദാർഢ്യം എന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.

2025 ജൂൺ 12-നാണ് ബി.ജെ. മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഇടിച്ചിറങ്ങിയത്.

ദുരന്തത്തിന് ശേഷം അടച്ച കോളേജിലെ അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ച ഉടനെ തന്നെ സഹായം നൽകണം എന്നുള്ള ഡോ. ഷംഷീറിന്റെ നിർദ്ദേശ പ്രകാരമാണ് വി. പി. എസ്. ഹെൽത്ത് സംഘം അഹമ്മദാബാദിൽ എത്തിയത്.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

10 of 1,348910112030»|

« Previous Page« Previous « വായനാ ദിനാചാരണം സംഘടിപ്പിച്ചു
Next »Next Page » ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ »



  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine