വീല്‍ ചെയറുകള്‍ സംഭാവന നല്‍കി

June 16th, 2011

wheel-chair-for-mrch-ePathram
ഷാര്‍ജ: പയ്യന്നൂരിലെ മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ ഫോര്‍ ഹാന്‍ഡി ക്യാപ്ഡി നു (MRCH) യു. എ. ഇ. യില്‍ നിന്നും സഹായം. അഖില കേരള ബാലജന സഖ്യം എക്സ് ലീഡേഴ്സ് ഫോറം യു. എ. ഇ. ചാപ്റ്ററാണ് തങ്ങളുടെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി എം. ആര്‍. സി. എച്ചിന് വീല്‍ ചെയറുകള്‍ സംഭാവന നല്‍കിയത്. ‍ സംഘടന യുടെ ഉപദേശക സമിതി അംഗം സബാ ജോസഫ് MRCH ഡയരക്ടറും പയ്യന്നൂര്‍ സൗഹൃദ വേദി പ്രവര്‍ത്തക നുമായ വി. ടി. വി. ദാമോദരന് വീല്‍ ചെയറുകള്‍ കൈമാറി. പ്രസിഡന്‍റ് സന്തോഷ് പുനലൂരിന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന ചടങ്ങില്‍ കുര്യന്‍ പി. മാത്യു, രമേഷ്‌ പയ്യന്നൂര്‍, പി. യു. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്‍ററില്‍ കേരളോത്സവം

June 16th, 2011

keralotsavam-2011-ePathramഅബുദാബി : നാട്ടിലെ ഉല്‍സവാന്തരീക്ഷം പുന:സൃഷ്ടിച്ചു കൊണ്ട് ഇനിയുള്ള രണ്ടു നാളുകള്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ കേരളോത്സവം നടക്കുന്നു.

ജൂണ്‍ 16 വ്യാഴം, 17 വെള്ളി ദിവസ ങ്ങളില്‍ വൈകീട്ട് 7.30 മുതല്‍ കെ. എസ്. സി. അങ്കണ ത്തില്‍ കേരളീയ നാടന്‍ വിഭവങ്ങള്‍ ഒരുക്കിയ തട്ടുകടകള്‍, കേരള ത്തനിമ യുള്ള കലാപരിപാടികള്‍ എന്നിവ അരങ്ങേറും

കേരളോത്സവ വേദിയിലേക്ക് പ്രവേശിക്കാന്‍ അഞ്ചു ദിര്‍ഹം മുടക്കി എടുക്കുന്ന പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പില്‍ ആകര്‍ഷകങ്ങളായ അമ്പതോളം സമ്മാനങ്ങള്‍ നല്‍കും. മെഗാ സമ്മാനമായി കാര്‍ നല്‍കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനുശോചനം

June 16th, 2011

ദുബായ്: ഡോ: കെ.കെ. രാഹുലന്‍റെ നിര്യാണത്തില്‍ സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അനുശോചിച്ചു. അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ച ചുരുക്കം ചില സാംസ്‌കാരിക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. എസ്. എന്‍. ഡി. പി പ്രസ്ഥാനത്തിന്‍റെ നായകന്‍ ആയിരിക്കു മ്പോഴും പിന്നോക്ക സമുദായ ങ്ങളുടെ അവകാശ സമരത്തിന്‍റെ ശക്തനായ നേതാവായിരുന്നു രാഹുലന്‍.

ഈഴവ സമുദായ സമുദ്ധാരണത്തിനു പ്രയത്നിക്കുമ്പോഴും മതസൌഹാര്‍ദം നിലനിര്‍ത്താന്‍ സന്ദേശം നല്‍കാനും അതിനായി പ്രവര്‍ത്തിക്കാനും അദ്ദേഹം മുന്‍നിരയില്‍ ഉണ്ടായിരുന്നു. കേരളത്തിന്‍റെ സാമുഹ്യ-സാംസ്‌കാരിക രംഗത്തെ കനത്ത നഷ്ടമാണ് രാഹുലന്‍റെ നിര്യാണം എന്ന് അനുശോചന പ്രമേയ ത്തില്‍ പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എം. സി. സി. യുടെ സൌജന്യ മെഡിക്കല്‍ ക്യാമ്പ്

June 16th, 2011

dubai-kmcc-logo-big-epathram

ദുബായ് : കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ജൂണ്‍ 17 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയ ത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാല്‍ ലക്ഷം ദിര്‍ഹമിന്‍റെ തുടര്‍ പരിശോധനാ സഹായവും ഏര്‍പ്പെടുത്തുന്നു.

കിഡ്നി രോഗ വിദഗ്ധനായ ഡോ. ബാബു ശെര്‍ഷാദിന്‍റെ നേതൃത്വ ത്തിലുള്ള ഐ. എം. ഫെസ്റ്റ് മെഡിക്കല്‍ ടീമാണ് ക്യാമ്പിന് നേതൃത്വം നല്‍കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സൗജന്യ പരിശോധനക്ക് അവസരം ലഭിക്കുന്നത്.

മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പിന്‍റെ സഹകരണത്തോടെ തുടര്‍ പരിശോധനകളും സൗജന്യ മരുന്നും ക്യാമ്പില്‍ ലഭിക്കും. ഇതു സംബന്ധിച്ച് ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്‍റ് ഹംസ പയ്യോളി അദ്ധ്യക്ഷത വഹിച്ചു.

ജബല്‍ അലി ഡിസ്കവറി ഗാര്‍ഡനിലെ കെ. പി. ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി പരിപാടികള്‍ വിശദീകരിച്ചു. ഓര്‍ഗ. സെക്രട്ടറി ഇസ്മായില്‍ ഏറാമല, ഖാലിദ് വെള്ളിയൂര്‍, വലിയാണ്ടി അബ്ദുല്ല, പി. കെ. അബ്ദുല്‍ കഹാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏറാമല ഖാദര്‍, റഈസ് കോട്ടക്കല്‍, അബ്ദുല്‍ മജീദ്, മൊയ്തു അരൂര്‍, കെ. പി. മുഹമ്മദ്, ഇ. പി. എ. ഖാദര്‍ ഫൈസി, കെ. കെ. മുഹമ്മദ്, ഷഫീഖ് മോഡേണ്‍, മൂസ കൊയമ്പ്രം എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു.

സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ 04 22 74 899 – 050 34 89 670 (കെ. കെ. മുഹമ്മദ്), 050 25 42 162 ( സുബൈര്‍ വെള്ളിയോട്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കെ. എം. സി. സി. ഓഫീസില്‍ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എഫ്. ഹുസൈന്റെ നിര്യാണത്തില്‍ പ്രസക്തി അനുശോചനം രേഖപ്പെടുത്തി

June 13th, 2011

ഷാര്‍ജ : പ്രമുഖ ചിത്രകാരന്‍ എം. എഫ്. ഹുസൈന്റെ നിര്യാണത്തില്‍ പ്രസക്തി യു. എ. ഇ. അനുശോചനം രേഖപ്പെടുത്തി. പ്രസക്തി കോര്‍ഡിനേറ്റര്‍ അബ്ദുള്‍ നവാസ്‌  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അജി രാധാകൃഷ്‌ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ്‌ ഇക്ബാല്‍, എം. എന്‍. എന്‍. വേണുഗോപാല്‍, സുഭാഷ് ചന്ദ്ര, വി. ദീപു, ബാബു തോമസ്‌, ദീപു ജയന്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദല സംഗീതോത്സവം ഹൃദ്യമായി
Next »Next Page » കെ. എം. സി. സി. യുടെ സൌജന്യ മെഡിക്കല്‍ ക്യാമ്പ് »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine