അന്താരാഷ്ട സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും

March 9th, 2010

dubai-international-peace-conferenceദുബായ്‌: യു.എ.ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ്‌ ഭരണാധി കാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തില്‍ “സാല്‍വേഷന്‍” എന്ന പേരില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും. ദുബായ്‌ ഇന്റര്‍നാഷനല്‍ പീസ്‌ കണ്‍വെന്‍ഷന്റെ ഭാഗം ആയിട്ടാണ് പ്രസ്തുത സമാധാന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 18, 19, 20 എന്നീ ദിവസങ്ങളില്‍ ദുബായ്‌ എയര്‍പോര്‍ട്ട് എക്സ്പോ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പതിനായിര കണക്കിന് ആളുകള്‍ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
 
ശാന്തിയും, സമാധാനവും, സാഹോദര്യവും ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സമാധാന കണ്‍വെന്‍ഷന്‍ ദുബായില്‍ സംഘടിപ്പിക്കപ്പെടുന്നത്.
 
മലയാളിയായ ഡോ. എം. എം. അക്ബര്‍ ഉള്‍പ്പെടെ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ്‌, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ വേദിയില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇവരുമായി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഉണ്ടാകും. വിവിധ ഭാഷകളില്‍ കൌണ്സലിംഗ് സൌകര്യവും ഒരുക്കുന്നുണ്ട്.
 
ദുബായ്‌ ഭരണാധി കാരിയുടെ പത്നി ശൈഖ ഹിന്ദ്‌ ബിന്ത്‌ മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തിലുള്ള അല ഖൂസിലെ അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് സമാധാന സമ്മേളനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മദീനയില്‍ രണ്ടാമത്തെ വിമാനത്താവളം

March 9th, 2010

madina-airportറിയാദ്: മദീനാ റൌളയിലേക്കുള്ള വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മിക്കുന്നു. 700 മുതല്‍ 800 കോടി വരെ റിയാലാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. സൌദി അറേബ്യയിലെ വിമാന ത്താവളങ്ങള്‍ വികസി പ്പിക്കാനുള്ള വന്‍ പദ്ധതിയുടെ ഭാഗമായാണ് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മ്മിക്കുന്നത്. ആഭ്യന്തര വിമാന ത്താവളങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി പുതിയ മൂന്നു വിമാന ത്താവളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അല്‍ ഉല, ജീസാന്‍, താഇഫ് എന്നിവിട ങ്ങളിലാണ് പുതിയ ആഭ്യന്തര വിമാന ത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇതിന് പുറമെയാണ് ദശലക്ഷ ക്കണക്കിന് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ വിശുദ്ധ നഗരിയായ മദീനയിലും വിമാന ത്താവളം നിര്‍മിക്കുന്നത്. മദീനാ റൌളയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയിലേക്ക് ട്രെയിന്‍ സര്‍വ്വീസും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
 
വികസന പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം തന്നെ മദീനയില്‍ പുതിയ വിമാന ത്താവളവും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്തര്‍ദേശീയ വിമാന ത്താവളത്തോട നുബന്ധിച്ച് വിശാലമായ കൊമേഴ്സ്യല്‍ സെന്ററും നിര്‍മിക്കും. മദീനയില്‍ ഇപ്പോള്‍ പ്രതിവര്‍ഷം മൂന്നു ദശലക്ഷം പേര്‍ യാത്ര ചെയ്യുന്ന സ്ഥാനത്ത് പുതിയ വിമാന ത്താവളം വരുന്നതോടെ ഇത് പ്രതിവര്‍ഷം എട്ടു ദശലക്ഷമായി വര്‍ധിക്കും. ബി.ഒ.ടി. അടിസ്ഥാന ത്തിലായിരിക്കും നിര്‍മാണം. 25 വര്‍ഷത്തേക്കാണ് ഇതു സംബന്ധിച്ച കരാര്‍ നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മെയില്‍ ടെന്‍ഡര്‍ വിളിക്കും. ഒക്ടോബര്‍ വരെ ടെന്‍ഡര്‍ സമര്പ്പിക്കാം. തുടര്‍ന്ന് ഡിസംബറി ലായിരിക്കും അന്തിമ കരാര്‍ നല്‍കുന്നത്.
 
സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ 27 വിമാന ത്താവളങ്ങ ളാണുള്ളത്. പുതിയ ആഭ്യന്തര വിമാന ത്താവളങ്ങള്‍ കൂടി വരുന്നതോടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ യാത്രക്കാര്‍ക്ക് സൌകര്യം ലഭിക്കുകയും ചെയ്യും.
 
ഷാഫി മുബാറക്‌
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍

March 9th, 2010

ലോകമെമ്പാടും ശാന്തിയും സമാധാനവും സാഹോദര്യവും എത്തിക്കുന്നതിന്‍റെ ഭാഗമായി

ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.

യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്

മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ദുബായ് ഇസ്‌ലാമിക്

അഫയേര്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ

മുഖ്യപങ്കാളിത്തത്തോടെ മാര്‍ച്ച് 18, 19, 20 തീയതികളില്‍ ദുബായ് എയര്‍പോര്‍ട്ട്

എക്‌സ്‌പോയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷനിലാണ്

ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍

യു. എസ്, യു. കെ, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈത്ത്, ഇന്ത്യ

തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പീസ്

കണ്‍വെന്‍ഷനില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും.

ഇവരുമായുള്ള സംവാദങ്ങള്‍ക്കും ചര്‍ച്ചാവേദിക്കും ദുബായ് ഇന്റര്‍നാഷണല്‍ പീസ്

കണ്‍വെന്‍ഷന്‍ (ഡി .ഐ. പി. സി.) അവസരമൊരുക്കും. വിവിധഭാഷകളില്‍

കൗണ്‍സലിങ് സൗകര്യവും ഒരുക്കുന്നുണ്ട്.

ദുബായ് ഭരണാധികാരിയുടെ പത്‌നി ശൈഖ ഹിന്‍ദ് ബിന്‍ത് മഖ്തൂമിന്റെ

രക്ഷാകര്‍ത്തൃത്വത്തിലുള്ള അല്‍ഖൂസിലെ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് ദുബായ്

ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്റെ (ഡി. ഐ. പി. സി.) മുഴുവന്‍

പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും

March 9th, 2010

Payyanur Souhruda Vediഅബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
 
ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഡി. കെ. സുനില്‍, ടി. അബ്ദുള്‍ ഗഫൂര്‍, എന്‍. ഗിരീഷ്‌ കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, എം. മജീദ്, എ. അബ്ദുള്‍ സലാം, ഇ. ദേവദാസ്, അമീര്‍ തയ്യില്‍, വി. വി. ബാബുരാജ്, ഉസ്മാന്‍ കരപ്പാത്ത്, ഡോ. പി. കെ. മുരളി, കെ. പി. മുഹമ്മദ് സഹദ്, കെ. ശേഖരന്‍, മൊയ്തു കടന്നപ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അജ്മാന്‍ മുനിസിപ്പാലിറ്റി പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു.

March 7th, 2010

അജ്മാന്‍ മുനിസിപ്പാലിറ്റി പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു. ജനവാസ സ്ഥലങ്ങളിലെ കോഫി ഷോപ്പുകളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്‍റിന്‍റെ പുകയില ഉപയോഗം നിയന്ത്രിക്കാനുള്ള നയത്തിന്‍റെ ഭാഗമായാണ് അജ്മാന്‍ മുനിസിപ്പാലിറ്റിയുടെ തീരുമാനം. പുകവലി നിയന്ത്രിക്കാനുള്ള നടപടികളും അധികൃതര്‍ എടുക്കുന്നുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « അപകടം നിറഞ്ഞ ഹൈവെ കുവൈത്തിലേതാണെന്ന് പഠനങ്ങള്‍
Next »Next Page » പയ്യന്നൂര്‍ സൗഹൃദ വേദി ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine