തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ബഹ്റിന്‍ ഇന്ത്യന്‍ എംബസി പുതിയ ടെലഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 17180 529 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ബഹ്റിന്‍ ഇന്ത്യന്‍ എംബസി പുതിയ ടെലഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 17180 529 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
- ജെ.എസ്.
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് കുവൈറ്റ് സഭയുടെ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും. റിവൈവല്‍ 2010 എന്ന പേരില്‍ കുവൈറ്റ് സിറ്റി എന്‍.ഇ.സി.കെ കൊമ്പൗണ്ടിലാണ് പരിപാടി. ശനിയാഴ്ച വരെ നീളുന്ന കണ്‍വന്‍ഷന്‍ എല്ലാ ദിവസവും വൈകീട്ട് ഏഴരയ്ക്ക് ആരംഭിക്കും. പാസ്റ്റര്‍ റ്റിനു ജോര്‍ജ്ജ് കൊട്ടാരക്കര മുഖ്യ പ്രാസംഗികനായിരിക്കും.
- ജെ.എസ്.
വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് പോകാത്ത ഉംറ തീര്‍ത്ഥാടകരുടെ സര്‍വീസ് ഏജന്‍റുമാരുടെ ലൈസന്‍സ് സൗദി ഹജ്ജ് മന്ത്രാലയം റദ്ദ് ചെയ്തു. ഈ വര്‍ഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കൊരുക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് നജ്മ ഹെപ്തുള്ള എം.പി സൗദി ഹജ്ജ് മന്ത്രിയുമായി ചര്‍ച്ച നടത്തി.
- ജെ.എസ്.
യു.എ.ഇയില് പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി സി.എം.ഫിലിപ്പിനെ തെരഞ്ഞെടുത്തു.
ജോയ് മാത്യുവാണ് ജനറല് സെക്രട്ടറി.
മറ്റ് ഭാരവാഹികള് ഇനി പറയുന്നവരാണ്.
മാത്യു ഫിലിപ്പ്(വൈസ് പ്രസിഡന്റ്)
സജി ചാലുമാട്ട്(ജോ സെക്രട്ടറി)
ഈപ്പന് കുര്യന് (ട്രഷറര്)
ഹരികുമാര് പി.ജി(ജോയന്റ് സെക്രട്ടറി)
- ജെ.എസ്.
അബുദാബിയിലെ എയര്‍ ലൈന്‍സ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചു സിയസ്കോ യു. എ. ഇ. ചാപ്ടര്‍ രൂപീകരിച്ചു. പി. നൂറുല്‍ അമീന്‍ (ചെയര്‍മാന്‍), എം. എ. അബൂബക്കര്‍, വി. പി. റഷീദ് (വൈസ് ചെയര്‍മാന്മാര്‍), കെ. വി. മൂസ്സക്കോയ (സിക്രട്ടറി), കെ. വി. കമാല്‍, കെ. ഷാനവാസ് (ജോയിന്റ് സിക്രട്ടറിമാര്‍), എ. വി. ബഷീര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ പി. നൂറുല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. എം. വി. റംസി ഇസ്മായില്‍, എസ്. എ. ഖുദ്സി, അബ്ദുള്ള ഫാറൂഖി, എഞ്ചി. അബ്ദുല്‍ റഹിമാന്‍, വി. പി. കെ. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സി. ഇ. വി. അബ്ദുല്‍ ഗഫൂര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു. വി. പി. റഷീദ് സ്വാഗതവും കെ. വി. കമാല്‍ നന്ദിയും പറഞ്ഞു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
വായിക്കുക: സംഘടന