ദല – കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

June 19th, 2011

dala-30th-anniversary-logo-epathram
ദുബായ്‌ : ഈ വര്‍ഷ ത്തെ ദല – കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗ ത്തില്‍ കെ. രാജേന്ദ്രന്‍റെ ‘കോമണ്‍വെല്‍ത്ത്’ എന്ന കൃതിയും കവിതാ വിഭാഗ ത്തില്‍ എം. പി. പവിത്ര യുടെ ‘വീണുപോയത്’ എന്ന കൃതിയും ഏകാംഗ നാടക വിഭാഗ ത്തില്‍ എം. യു. പ്രവീണിന്‍റെ ‘കനി’ എന്ന രചന യുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലേഖന വിഭാഗ ത്തില്‍ പി. കെ. അനില്‍കുമാറും പുരസ്‌കാരം നേടി.

5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 25 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് സമ്മാനിക്കുമെന്ന് ദല ഭാരവാഹികള്‍ പാലക്കാട്ട് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

മുണ്ടൂര്‍ സേതുമാധവന്‍, അഷ്ടമൂര്‍ത്തി, എന്‍. ആര്‍. ഗ്രാമപ്രകാശ്, എന്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

– നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലബാറിനോടുള്ള അവഗണനക്ക് എതിരെ മുഖ്യമന്ത്രിക്ക് നിവേദനം

June 19th, 2011

mpcc-logo-ePathram
ദുബായ് : മലബാറിനോടുള്ള അവഗണന മാറ്റാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം എന്നും മലബാറിലെ ദേശീയ പാത യിലെ സുഗമമായ യാത്രയ്ക്ക് തടസ്സം നില്‍ക്കുന്ന മൊയ്തുപാലം, കോരപ്പുഴ പാലം, വടകര മൂരാട് പാലം കൂടാതെ മൂന്നു വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിട്ടുള്ള മാട്ടൂല്‍ പുതിയങ്ങാടി കൊഴിബസ്സാര്‍ എന്നിവ യുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ സര്‍ക്കാറിന്‍റെ നൂറു ദിന കര്‍മ പദ്ധതി കളില്‍ ഉള്‍പ്പെടുത്തി അനന്തര നടപടികള്‍ കൈക്കൊള്ളണം എന്നും ആവശ്യപ്പെട്ടു കൊണ്ട് മലബാര്‍ പ്രവാസി കോ – ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ( എം. പി. സി. സി.) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ എം. പി. സി. സി. കോ – ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ ഇടക്കുനി, സന്തോഷ് വടകര എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം കൈമാറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ പ്രകൃതി സ്നേഹികളുടെ കൂട്ടായ്മ

June 18th, 2011

ദുബായ്: ലോക മരുഭൂമി വല്‍ക്കരണ വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഇ. ഐ. ഇ. എഫ് (Emirates India Environmental Forum) “മരം നടുക ഒരിലയെ തലോടുക” എന്ന ആശയം മുന്‍നിര്‍ത്തി ദുബായ് മുനിസിപാലിറ്റിയുമായി  ദുബായ് മുനിസിപാലിറ്റി ഹാളില്‍ നടന്ന പ്രകൃതി സ്നേഹ സംഗമം ദുബായ് മുനിസിപാലിറ്റി ഹെഡ് നേഴ്സ് ഹന അമീന്‍ അല്‍ സറൂണി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ വൈസ് കൌണ്‍സിലര്‍ ബി. എന്‍. തോമസ്‌, ദുബായ് പരിസ്ഥിതി വിഭാഗം ഓഫീസര്‍  ഖാലിദ്‌ സാലം സെലൈതീന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ജലത്തെ പറ്റി നാം ഓര്‍ക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെ പറ്റി  പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഫൈസല്‍ ബാവ, പരിസ്ഥിതി വിഷയത്തില്‍ ഇനി നാം പ്രവാസികള്‍  എന്ത് തീരുമാനം എടുക്കണം എന്ന വിഷയത്തില്‍  മുജീബ് റഹ്മാന്‍ കിനാലൂരും  സംസാരിച്ചു. ആയിഷ അല്‍ മുഹൈര, മുഹമ്മദ്‌ അല്‍ കമാലി, ആണ്ടു മോഇസ് ശക്കേര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വി. പി അഹമ്മദ്‌  കുട്ടി മദനി  അദ്ധ്യക്ഷനായിരുന്നു. ഷഹീന്‍ അലി സ്വാഗതവും ഹാറൂണ്‍ കക്കാട്‌ നന്ദിയും പറഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ അഷറഫ് പന്താവൂര്‍, നാസി,  നൗഷാദ് പി.ടി, സലിം എന്നിവരുടെ  ഫോട്ടോ പ്രദര്‍ശനംവും കാര്ട്ടൂണിസ്റ്റ് അഫ്സല്‍ മിഖ്‌ദാദിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു, ശരത് ചന്ദ്രന്റെ ‘ഒരു മഴുവിന്റെ ദൂരം മാത്രം’ ഫിറൂസിന്റെ ‘ആഗോള താപനവും വനവല്‍ക്കരണവും’ എന്നീ  ഡോകുമെന്ററികളും പ്രദര്‍ശിപ്പിച്ചു, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘മരമില്ലാത്ത ഭൂമി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് സൃഷിച്ച ‘മനുഷ്യ മരം’ ഒരു വേറിട്ട അനുഭവമായി.  

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ദല മാതൃഭാഷ പുരസ്ക്കാരം

June 18th, 2011

dala-30th-anniversary-logo-epathram

ദുബായ്‌ : ദല മാതൃഭാഷ പുരസ്ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എസ്. എസ്. എല്‍. സി., സി. ബി..എസ്. ഇ. (പത്താം തരം) പരീക്ഷകളില്‍ മലയാളം അടക്കം എല്ലാ വിഷയങ്ങളിലും A+ നേടി പാസ്സായ കുട്ടികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. ദുബായ് എമിറേറ്റിലെ സ്കൂളില്‍ നിന്നുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റോടൂ കൂടി താഴെ പറയുന്ന അഡ്രസ്സുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഫാക്സ് : 04-2725898. ഈമെയില്‍ : mail അറ്റ്‌ daladubai ഡോട്ട് കോം. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 055 2722729, 050 2865539.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ എക്സ്പ്രസ്‌ ചതിച്ചു : യാത്രക്കാര്‍ ദുരിതത്തില്‍
Next »Next Page » സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine