അദ്ധ്യാപകര്‍ക്കായി പരിഷദ് വര്‍ക്ക്ഷോപ്പ്

June 21st, 2011

kssp-logo-epathramദുബായ് : സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് വര്‍ക്ക്ഷോപ്പ് നടത്തുന്നു. ആഗസ്റ്റ് 3 – 4 തീയ്യതി കളില്‍ ആലുവ കീഴ്മാട് എയ്‌ലി ഹില്‍സില്‍ വെച്ചാണ് വര്‍ക്ക്‌ ഷോപ്പ് നടക്കുക.

‘പുതിയ അദ്ധ്യയന രീതികള്‍’ എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന വര്‍ക്ക്‌ ഷോപ്പില്‍ പുതിയ സിലബസിനെ ക്കുറിച്ചും അദ്ധ്യയന രീതിയെ ക്കുറിച്ചും ചര്‍ച്ച ചെയ്യും.

ഈ രംഗത്തെ പരിചയ സമ്പന്നരും വിദഗ്ദരുമായ വ്യക്തികളാണ്‌ വര്‍ക്ക്‌ഷോപ്പ് നയിക്കുക.

ഗള്‍ഫ് മേഖല യിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും കൂടുതല്‍ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്ത നങ്ങള്‍ കാഴ്ച വെക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് 06 52 28 191 എന്ന ഫാക്‌സ്‌ നമ്പറിലോ ksspdubai at gmail dot com എന്ന ഇ – മെയില്‍ വിലാസത്തിലോ അയയ്ക്കണം.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

June 21st, 2011

yuva-kala-sahithy-logo-epathramഅബുദാബി : തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററു മായി സഹകരിച്ചു കൊണ്ട് യുവ കലാ സാഹിതി അബുദാബി യില്‍ തുടക്കമിട്ട കാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് പൊതു ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ കേരളോത്സവം 2011 നോടനു ബന്ധിച്ച് നടന്ന ചടങ്ങില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന യുവകലാസാഹിതി – ആര്‍. സി. സി. കാന്‍സര്‍ സുരക്ഷാ പദ്ധതി യുടെ ഔപചാരിക ഉദ്ഘാടനം കേരള സോഷ്യല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര നിര്‍വ്വഹിച്ചു.

മാരക വിപത്തായ അര്‍ബുദ ത്തെക്കുറിച്ചുള്ള ബോധവത്കരണ ത്തോടൊപ്പം ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന അര്‍ബുദ ചികിത്സ യ്ക്ക് സാധാരണക്കാരും അല്ലാത്തവരു മായ പ്രവാസി കള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്നതാണ് പദ്ധതി യെന്ന് ജനറല്‍ കണ്‍വീനര്‍ സലീമും കോ ഓര്‍ഡിനേറ്റര്‍ സുബൈര്‍ പാലത്തിങ്കലും അറിയിച്ചു.

50 ദിര്‍ഹം കൊടുത്ത് പ്രാഥമിക അംഗത്വം എടുത്താല്‍ 50,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ ചികിത്സ നാട്ടില്‍ സൗജന്യമായി ലഭിക്കും. 100 ദിര്‍ഹം നല്‍കിയാല്‍ ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവും, 1000 ദിര്‍ഹം അടച്ചാല്‍ പരമാവധി 10 ലക്ഷം ഇന്ത്യന്‍ രൂപ വരെയുള്ള അര്‍ബുദ ചികിത്സാ പരിരക്ഷയും ഈ കാന്‍സര്‍ സുരക്ഷാ പദ്ധതി യിലൂടെ അംഗങ്ങള്‍ക്ക് ലഭ്യമാകും.

പണത്തിന്‍റെ കുറവ് മൂലം മതിയായ ചികിത്സ ലഭിക്കാതെ യാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട വര്‍ക്ക് ഇത്തരം കാന്‍സര്‍ സുരക്ഷാ പദ്ധതി കള്‍ വലിയ ആശ്വാസം ആകുമെന്നും ഒരു സാമൂഹിക സേവനം എന്ന നിലയില്‍ കൂടി ഇതിനെ കണ്ടു കൊണ്ട് കൂടുതല്‍ ആളുകള്‍ ഇതില്‍ അംഗങ്ങള്‍ ആകണമെന്നും സംഘാടകര്‍ അഭ്യര്‍ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് : സലിം 050 32 74 572

- pma

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഉണ്ണി ആറിന്റെ കഥയുടെ വായനയും ചര്‍ച്ചയും

June 19th, 2011

 

അബുദാബി: കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ജൂണ്‍ 22, ബുധനാഴ്ച വൈകിട്ട് 8 മണിക്ക്  ഉണ്ണി ആറിന്റെ, കോട്ടയം-17  എന്ന കഥയുടെ വായനയും ചര്‍ച്ചയും നടത്തും. അബുദാബി ശക്തി അവാര്‍ഡ് നേടിയ ഈ  കഥയുടെ പഠനം സാംസ്കാരിക പ്രവര്‍ത്തകനായ ടി കെ ജലീല്‍ അവതരിപ്പിക്കും.  പ്രമുഖകവി അസ്മോ പുത്തന്‍ചിറ
മോഡറേറ്ററായിരിക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളോത്സവം : ഒന്നാം സമ്മാനം ബിനു നായര്‍ക്ക്

June 19th, 2011

ksc-keralotsav-2011-winner-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന കേരളോത്സവ ത്തിലെ ഒന്നാം സമ്മാനമായ ഒന്നാം സമ്മാനമായ കീയാ പിക്കാന്‍റോ കാര്‍ പത്തനംതിട്ട കോന്നി സ്വദേശി ബിനു നായര്‍ ( 114288 എന്ന കൂപ്പണ്‍ നമ്പര്‍ ) കരസ്ഥമാക്കി. അബുദാബിയിലെ ഒരു സ്വകാര്യ വാണിജ്യ സ്ഥാപനത്തില്‍ സെയില്‍സ് മാനേജര്‍ ആണ് ബിനു നായര്‍.

വെള്ളിയാഴ്ച രാത്രി 12ന് നടന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിന് കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിവിധ അമേച്വര്‍ സംഘടനാ പ്രതിനിധികളും നേതൃത്വം നല്‍കി. നറുക്കെടുപ്പില്‍ 51 ഭാഗ്യവാന്മാരെ യാണ് പ്രഖ്യാപിച്ചത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ദല – കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

June 19th, 2011

dala-30th-anniversary-logo-epathram
ദുബായ്‌ : ഈ വര്‍ഷ ത്തെ ദല – കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗ ത്തില്‍ കെ. രാജേന്ദ്രന്‍റെ ‘കോമണ്‍വെല്‍ത്ത്’ എന്ന കൃതിയും കവിതാ വിഭാഗ ത്തില്‍ എം. പി. പവിത്ര യുടെ ‘വീണുപോയത്’ എന്ന കൃതിയും ഏകാംഗ നാടക വിഭാഗ ത്തില്‍ എം. യു. പ്രവീണിന്‍റെ ‘കനി’ എന്ന രചന യുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലേഖന വിഭാഗ ത്തില്‍ പി. കെ. അനില്‍കുമാറും പുരസ്‌കാരം നേടി.

5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 25 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് സമ്മാനിക്കുമെന്ന് ദല ഭാരവാഹികള്‍ പാലക്കാട്ട് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

മുണ്ടൂര്‍ സേതുമാധവന്‍, അഷ്ടമൂര്‍ത്തി, എന്‍. ആര്‍. ഗ്രാമപ്രകാശ്, എന്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

– നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലബാറിനോടുള്ള അവഗണനക്ക് എതിരെ മുഖ്യമന്ത്രിക്ക് നിവേദനം
Next »Next Page » കേരളോത്സവം : ഒന്നാം സമ്മാനം ബിനു നായര്‍ക്ക് »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine