അബുദാബി ശക്തി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

January 12th, 2012

sakthi-theaters-logo-epathramഅബുദാബി : 2012 ലെ അബുദാബി ശക്തി അവാര്‍ഡു കള്‍ക്കും തായാട്ട് അവാര്‍ഡിനും പരിഗണി ക്കുന്നതിന് സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ അയയ്ക്കാം. 2009 ജനവരി 1 മുതല്‍ 2011 ഡിസംബര്‍ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അവാര്‍ഡിനായി പരിഗണിക്കുക. വിവര്‍ത്തന ങ്ങളോ അനുകരണ ങ്ങളോ സ്വീകാര്യമല്ല. നോവല്‍ , ചെറുകഥ, നാടകം, കവിത, സാഹിത്യ വിമര്‍ശനം, ബാല സാഹിത്യം, വിജ്ഞാന സാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ), ഇതര സാഹിത്യ വിഭാഗം (ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം, സ്മരണ, തൂലികാ ചിത്രം തുടങ്ങിയവ) എന്നീ സാഹിത്യ വിഭാഗ ങ്ങളില്‍പ്പെടുന്ന കൃതി കള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡു കള്‍ നല്കുന്നത്. സാഹിത്യ വിമര്‍ശന കൃതിക്കാണ് തായാട്ട് അവാര്‍ഡ്. ബാലസാഹിത്യ ത്തിന് ഏഴായിരത്തി അഞ്ഞൂറ് രൂപയും മറ്റു സാഹിത്യ ശാഖ കള്‍ക്ക് പതിനായിരം രൂപ വീതവുമാണ് അവാര്‍ഡ് തുക. ഇതിനു മുമ്പ് അബുദാബി ശക്തി അവാര്‍ഡോ തായാട്ട് അവാര്‍ഡോ കിട്ടിയിട്ടുള്ള വരുടെ കൃതികള്‍ അവാര്‍ഡിന് പരിഗണി ക്കുന്നതല്ല. അവാര്‍ഡു കള്‍ക്ക് പരിഗണി ക്കുന്നതിനായി പുസ്തക ങ്ങളുടെ മൂന്നു കോപ്പി വീതം കണ്‍വീനര്‍ , അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി , ദേശാഭിമാനി, കൊച്ചി – 17. എന്ന വിലാസ ത്തില്‍ ജനവരി 31 നകം കിട്ടത്തക്ക വിധം അയയേ്ക്കണ്ടതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിയാദില്‍ ഇന്ത്യാ ടൂറിസം റോഡ് ഷോ തുടങ്ങി

January 11th, 2012

saudi-epathram

റിയാദ്: കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച  ഇന്ത്യാ ടൂറിസം റോഡ് ഷോ ശ്രദ്ധേയമായി.  സാംസ്കാരിക ഭൂമിശാസ്ത്ര വൈവിധ്യത്തിലൂന്നിയ ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയുടെ ഭൂപടങ്ങളിലേക്ക് വെളിച്ചം വീശിയ ഇന്ത്യാ ടൂറിസം റോഡ് ഷോ  റിയാദ് ഷെറാട്ടണ്‍ ഹോട്ടലിലാണ് സംഘടിപ്പിച്ചത്. ആരോഗ്യ ടൂറിസത്തിലൂന്നിയാണ് ഷോ സംഘടിപ്പിച്ചത്. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റജന്‍ ഹബീബ് ഖാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷോക്ക് നേതൃത്വം നല്‍കിയത്. റിയാദ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം സെക്രട്ടറിക്ക് പുറമെ ഇന്ത്യന്‍ എംബസി ഡി. സി. എം. മനോഹര്‍ റാം, ജമ്മു കശ്മീര്‍ വിനോദ സഞ്ചാര-സാംസ്കാരിക മന്ത്രി നവാംഗ് റിഗ്സിന്‍, കേന്ദ്ര ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ദേവേഷ് ചതുര്‍വേദി, ജമ്മു കശ്മീര്‍ ടൂറിസം കമ്മീഷണര്‍ സെക്രട്ടറി അടല്‍ ധുല്ലു തുടങ്ങിയവര്‍ പങ്കെടുത്തു. റോഡ് ഷോക്ക് തുടക്കം കുറിച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു മുഖ്യ പ്രഭാഷണം നടത്തി ആരോഗ്യ ടൂറിസം മേഖലയിലുള്‍പ്പെടെ ഇന്ത്യയിലെ പുതിയ വിനോദ സഞ്ചാര മേഖലകളെ പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് റോഡ് ഷോയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി റജന്‍ ഹബീബ് ഖാജ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

മലയാളി സമാജം നാടകോത്സവം മുസ്സഫയില്‍

January 11th, 2012

samajam-drama-fest-2012-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന അമേച്വര്‍ നാടക മത്സരം ‘നാടകോത്സവം 2012 ‘ ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മുസ്സഫ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. യു. എ. ഇ. യിലെ ഒന്‍പത് നാടക സംഘങ്ങള്‍ നാടകങ്ങള്‍ അവതരിപ്പിക്കും.

ആദ്യ നാടകം രാവിലെ 9.30 ന് തിയേറ്റര്‍ ദുബായ് അവതരിപ്പിക്കുന്ന ‘സൂ സ്റ്റോറി’ അരങ്ങിലെത്തും. 10.45 ന് ദുബായ് പ്ലാറ്റ്‌ഫോറം തിയേറ്റര്‍ അവതരി പ്പിക്കുന്ന ‘പാലം’ എന്ന നാടകം. പിന്നീട് 2 മണിക്ക് കല അബുദാബി അവതരി പ്പിക്കുന്ന ‘മണ്ണ്’ നാടകം. 3.15 ന് സോഷ്യല്‍ ഫോറം അവതരിപ്പിക്കുന്ന കുഞ്ഞിരാമന്‍ . 4.30 മണിക്ക് ക്‌നാനായ കുടുംബ വേദി യുടെ ആവണി പ്പാടത്തെ പേര മരങ്ങള്‍ . 5.45 ന് ശക്തി തിയറ്റേഴ്‌സിന്‍റെ ബെഹബക് . വൈകീട്ട് 7 മണിക്ക് അലൈന്‍ യുവ കലാ സാഹിതിയുടെ സര്‍പ്പകാലം. രാത്രി 8.15 ന് അബുദാബി നാടക സൗഹൃദം അവതരിപ്പിക്കുന്ന ‘മതിലുകള്‍ക്കപ്പുറം’ അരങ്ങേറും. 9.30 ന് ദുബായ് ഡി2 കമ്യൂണിക്കേഷന്‍സ് ഒരുക്കുന്ന പ്രതിരൂപങ്ങള്‍ രംഗത്തെത്തും.

നാടക ങ്ങള്‍ വിലയിരുത്താന്‍ പ്രശസ്ത നാടക – സീരിയല്‍ നടനും സംവിധാ യകനുമായ യവനിക ഗോപാലകൃഷ്ണന്‍ എത്തും. യു. എ. ഇ. യില്‍ നിന്ന് പ്രമുഖ നായ ഒരു നാടക പ്രവര്‍ത്തകനും വിധി കര്‍ത്താവാകും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.

ജനവരി 14 ന് ശനിയാഴ്ച രാത്രി 8 മണിക്കാണ് വിധി പ്രഖ്യാപിക്കുക. മികച്ച നാടകം, രണ്ടാമത്തെ നാടകം, മൂന്നാമത്തെ നാടകം, മികച്ച സംവിധായകന്‍ , മികച്ച നടന്‍ , നടി, സഹനടന്‍ , സഹനടി, ബാലതാരം, ചമയം എന്നീ വിഭാഗ ങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുക. കൂടുതല്‍ വിവര ങ്ങള്‍ക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ബഷീറുമായി 050 27 37 406 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാരംസ് ടൂര്‍ണമെന്റ് വെള്ളിയാഴ്ച

January 11th, 2012

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടി പ്പിക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ കാരംസ് ടൂര്‍ണമെന്റ് ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ജെറ്റ് എയര്‍ വെയ്‌സ് മുഖ്യ പ്രായോജ കരായി സംഘടി പ്പിക്കുന്ന ടൂര്‍ണമെന്റില്‍ സിംഗിള്‍സ്, ഡബിള്‍സ് എന്നീ രണ്ട് വിഭാഗ ങ്ങളിലേക്കാണ് മത്സരം നടക്കുക. സിംഗിള്‍സില്‍ 32 ടീമുകളും ഡബിള്‍സില്‍ 16 ടീമു കളുമാണ് മത്സര രംഗ ത്തുള്ളത്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02 631455 എന്ന നമ്പറില്‍ കെ. എസ്. സി. ഓഫീസുമായി ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തണല്‍ സംസ്‌കാരിക വേദി ഡാന്‍സ് ഫെസ്റ്റ് – 2012

January 11th, 2012

alain-thanal-dance-fest-2012-ePathram
അല്‍ഐന്‍ : തണല്‍ സംസ്‌കാരിക വേദി യുടെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സോഷ്യന്‍ സെന്ററില്‍ ‘ഡാന്‍സ് ഫെസ്റ്റ് -2012’ സംഘടിപ്പിക്കുന്നു. ജനുവരി 20, 27 തീയതി കളിലാണ് മത്സരങ്ങള്‍ നടക്കുക. 12 വയസിന് താഴെയുള്ളവര്‍ ജൂനിയര്‍ വിഭാഗ ത്തിലും മുകളി ലുള്ളവര്‍ സീനിയര്‍ വിഭാഗ ത്തിലുമായിരിക്കും മത്സരിക്കുക. ഒരു ടീമില്‍ അഞ്ച് മുതല്‍ പത്ത് വരെ അംഗങ്ങള്‍ ആകാവു ന്നതാണ്. മലയാളം, തമിള്‍, ഹിന്ദി ഭാഷകള്‍ ഉള്‍പ്പെട്ടിട്ടുള്ള ഗാന ങ്ങള്‍ക്ക് ചുവടൊപ്പിച്ച സിനിമാറ്റിക്ക് ഡാന്‍സു കളാണ് ടീമുകള്‍ അവതരി പ്പിക്കേണ്ടത്.

ഡാന്‍സ് ഫെസ്റ്റ്- 2012 വിജയിപ്പി ക്കുവാനായി കാസിം ചാവക്കാട്, സത്താര്‍ നീലേശ്വരം, അമീര്‍ കലാഭവന്‍ എന്നിവര്‍ ഓര്‍ഗനൈസര്‍മാരായുള്ള കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. വിജയികള്‍ക്ക് പുരസ്‌കാരങ്ങളും ഒരു ലക്ഷം ഇന്ത്യന്‍ രൂപ യുടെ ക്യാഷ് പ്രൈസു കളുമാണ് സമ്മാനിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 050 722 40 50, 050 753 03 92 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ സോംഗ് റൂം’ വാര്‍ഷികവും അവാര്‍ഡ് ദാനവും
Next »Next Page » കാരംസ് ടൂര്‍ണമെന്റ് വെള്ളിയാഴ്ച »



  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine