ഇന്‍റര്‍ യു. എ. ഇ. കബഡി ടൂര്‍ണമെന്‍റ് അബുദാബി യില്‍

November 14th, 2011

kala-abudhabi-logo-epathramഅബുദാബി : കല അബുദാബിയും ബ്ലാക്ക് & വൈറ്റ് കല്ലൂരാവി ക്ലബ്ബും സംയുക്ത മായി മലയാളി സമാജ ത്തില്‍ ഇന്‍റര്‍ യു. എ. ഇ. കബഡി ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. യു. എ. ഇ. യിലെ വിവിധ നഗര ങ്ങളില്‍ നിന്നുള്ള ഇരുപതോളം ടീമുകള്‍ ഏറ്റുമുട്ടും. നവംബര്‍ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. നോക്കൗട്ട് അടിസ്ഥാന ത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് രാത്രി 9 ന് സമാപിക്കും.

സമാപന ചടങ്ങില്‍ മികച്ച ടീമുകള്‍ക്കും കളിക്കാര്‍ക്കും ട്രോഫികളും മെഡലുകളും കാഷ് പ്രൈസും സമ്മാനമായി നല്‍കും. ഏഴു തവണ കേരള സംസ്ഥാന കബഡി ടീമിന്‍റെ നായകനായ ബാലചന്ദ്രന്‍, സംസ്ഥാന ടീം അംഗ ങ്ങളായ അഷറഫ് കെ. എം., സജിത്ത് കുണിയില്‍, രാജേഷ് കുതിരക്കോട് തുടങ്ങിയ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ജഴ്‌സി അണിയും.

മുസ്സഫ യിലെ മലയാളി സമാജം ഓപ്പണ്‍ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്‍റ് നടക്കുക. സമാജം ആക്ടിംഗ് പ്രസിഡന്‍റ് യേശുശീലന്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. കല അബുദാബി യുടെ വാര്‍ഷികാഘോഷ പരിപാടി യുടെ ഉദ്ഘാടന ത്തോട് അനുബന്ധിച്ചാണ് കബഡി ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.
സുരേഷ് പയ്യന്നൂര്‍ (050 570 21 40), സി. കെ. അബ്ദുള്ള (050 58 20 744), മലയാളി സമാജം 02 55 37 600.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി കെ. എം. സി. സി. യുടെ ദേശീയ ദിനാഘോഷം

November 13th, 2011

uae national day-epathram
അബുദാബി : സാമൂഹിക സാംസ്‌കാരിക രംഗത്ത് മൂന്ന് വ്യാഴവട്ട ക്കാലത്തില്‍ ഏറെ യായി സേവന പാരമ്പര്യ മുള്ള അബുദാബി കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനം അതിവിപുല മായി ആഘോഷിക്കാന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

യു. എ. ഇ. യുടെ ഓരോ ദേശീയ ദിനവും എന്നും മലയാളി കള്‍ക്ക് ഏറെ ആഘോഷം പകരുന്ന സന്തോഷ മുഹൂര്‍ത്ത മാണ്. ഇന്ത്യന്‍ സമൂഹ ത്തിന് യു. എ. ഇ. യോടുള്ള തീര്‍ത്താല്‍ തീരാത്ത കടമയും കടപ്പാടും ഭരണ കൂട ത്തോടുള്ള ഐക്യവും എന്നും ദേശീയ ദിനാഘോഷ ങ്ങളില്‍ ഏറെ പ്രകടമാണ്.

അതു കൊണ്ടു തന്നെ കെ. എം. സി. സി. പ്രവര്‍ത്തകര്‍ നാല്‍പ്പതാം ദേശീയ ദിനം വലിയ ആഘോഷ മാക്കി മാറ്റാന്‍ വൈവിധ്യ മാര്‍ന്ന പരിപാടി കള്‍ക്കാണ് രൂപം നല്‍കി യിട്ടുള്ളത്.

kmcc-abudhabi-national-day-logo-ePathram

കെ. എം. സി. സി. ബ്രോഷര്‍ പ്രകാശനം

യു. എ. ഇ. യുടെ കഴിഞ്ഞ നാല്പത് വര്‍ഷ ത്തെ വിസ്മയ കരവും ലോകത്തിന് മാതൃകാ പരവു മായ ചരിത്ര ത്തിലേക്ക് നയിക്കുന്ന നൂറു കണക്കിന് ഫോട്ടോ കള്‍ അണി നിരത്തി ക്കൊണ്ടുള്ള ഫോട്ടോ പ്രദര്‍ശനം ഇന്തോ അറബ് ബന്ധ ത്തിന്‍റെ പിന്നാമ്പുറ ങ്ങളിലേക്കും സുശക്ത മായ വര്‍ത്തമാന കാലഘട്ട ത്തിലേക്കും ചിന്തയെ നയിക്കുന്ന ഇന്ത്യ യിലെയും ഗള്‍ഫ് രാജ്യ ങ്ങളിലെയും പൗര പ്രമുഖരും നേതാക്കളും സംബന്ധിക്കുന്ന ഇന്തോ – അറബ് സാംസ്‌കാരിക സമ്മേളനം, പൊതു സമ്മേളനം, കലാ പരിപാടി കള്‍ തുടങ്ങിയവ ആഘോഷ ത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി യുടെ നടത്തി പ്പിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി. സുധീര്‍കുമാര്‍ ഷെട്ടി, ഇ. പി. മൂസഹാജി, പി. ബാവ ഹാജി, അബ്ദുല്‍കരീം ഹാജി, മമ്മി ക്കുട്ടി മുസ്‌ല്യാര്‍ (രക്ഷാധികാരികള്‍), എന്‍. കുഞ്ഞിപ്പ (ചെയര്‍മാന്‍), എം. പി. എം. റഷീദ്, മൊയ്തു എടയൂര്‍, കരപ്പാത്ത് ഉസ്മാന്‍, അബ്ദുല്ല ഫാറൂഖി, മൊയ്തുഹാജി കടന്നപ്പള്ളി, വി. കെ. മുഹമ്മദ് ഷാഫി (വൈസ് ചെയര്‍മാന്‍), ഷറഫുദ്ദീന്‍ മംഗലാട് (ജന. കണ്‍.), അബ്ദുല്‍റഹ്മാന്‍ പൊവ്വല്‍, ശുക്കൂറലി കല്ലിങ്ങല്‍, സി. എച്ച്. ജഅഫര്‍ തങ്ങള്‍, സഅദ് കണ്ണപുരം (ജോ. കണ്‍) എന്നിവരാണ് ഭാരവാഹി കള്‍.

യോഗത്തില്‍ എന്‍. കുഞ്ഞിപ്പ അദ്ധ്യക്ഷത വഹിച്ചു. അബാസ് മൗലവി, സി. എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, കെ. കെ. ഹംസക്കുട്ടി, എ. പി. ഉമ്മര്‍ തളിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ശറഫുദ്ദീന്‍ മംഗലാട് സ്വാഗതവും അബ്ദുല്‍റഹ്മാന്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രതിപക്ഷം വിഷയ ദാരിദ്ര്യം നേരിടുന്നു : പി. ബി. അബ്ദുല്‍ റസാഖ് എം. എല്‍. എ.

November 13th, 2011

mla-pb-razack-in-dubai-kmcc-ePathram
ദുബായ് : കേരള ത്തില്‍ പ്രതിപക്ഷം വിഷയ ദാരിദ്ര്യം നേരിടുക യാണെന്ന് മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം. എല്‍. എ. യുമായ പി. ബി. അബ്ദുല്‍ റസാഖ്.

സര്‍ക്കാരിന് എതിരെ എന്ത് ആരോപണം ഉന്നയിക്കണമെന്ന് സി. പി. എം. ന് അറിയില്ല. ബഹളം വെക്കലും സഭാ ബഹിഷ്‌ക്കരണ വുമായി നടക്കുന്ന പ്രതിപക്ഷ ത്തിന് ജനകീയ വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമോ, താല്‍പര്യമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ പാലകര്‍ക്ക് എതിരെയും ജഡ്ജിമാര്‍ക്ക് എതിരെയും കലാപം ഉയര്‍ത്തുന്ന സി. പി. എം. ജനാധിപത്യ ത്തെ വെല്ലുവിളിക്കുക യാണ്.

മുസ്ലിം ലീഗ് നേതാക്കള്‍ക്ക് എതിരെ അപവാദം പ്രചരിപ്പിക്കുന്ന സി. പി. എം. സ്വയം ചെളിക്കുഴി യില്‍ വീഴുന്ന കാഴ്ചയാണ് കാണുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഏറ്റവും അടുത്ത സുഹൃത്തു ക്കള്‍ ക്രിമിനല്‍ കേസു കളില്‍ പ്രതികളായ മൂവര്‍ സംഘമാണ്. ജനം ഇതെല്ലാം കാണുകയും, വിലയിരുത്തുക യും ചെയ്യുന്നുണ്ട്. മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ ഇറങ്ങി പ്പുറപ്പെട്ടവര്‍ സ്വയം തകര്‍ന്നു കൊണ്ടിരിക്കുന്നു.

ലീഗ് നേതാക്കളെ ജയിലില്‍ അയക്കാന്‍ കോടതി കയറി ഇറങ്ങുന്നവര്‍ പൂജപ്പുര യില്‍ പോയി വിഷമിക്കുക യാണെന്ന് അദ്ദേഹം പരിഹസിച്ചു. അപവാദ പ്രചരണ ത്തിന് എതിരെ മുസ്ലീം ലീഗ് നടത്തുന്ന ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബായ് കാസര്‍കോട് മണ്ഡലം കെ. എം. സി. സി. സംഘടിപ്പിച്ച സമ്മേളന ത്തില്‍ സംസാരിക്കുക യായിരുന്നു പി. ബി. അബ്ദുല്‍ റസാഖ് എം. എല്‍. എ.

dubai-kmcc-audience-ePathram

മണ്ഡലം പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. ആക്ടിംഗ് പ്രസിഡന്‍റ് യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല മുഖ്യാതിഥി ആയിരുന്നു. കെ. എം. സി. സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹരീഫ് പൈക്ക നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പുല്ലൂറ്റ് അസോസിയേഷന്‍ ഓണം ഈദ് ആഘോഷം

November 13th, 2011

uae-pullut-association-logo-ePathramദുബായ് : യു. എ. ഇ. പുല്ലൂറ്റ് അസോസിയേഷന്‍ ഓണം ഈദ് ആഘോഷം നവംബര്‍ 18 വെള്ളിയാഴ്ച ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടക്കും.

കാലത്ത് 10 മണിക്ക് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ് പരിപാടി ഉദ്ഘാടനം ചെയ്യും. അംഗങ്ങള്‍ അവതരി പ്പിക്കുന്ന വിവിധ കലാ പരിപാടി കള്‍, ഓണ സദ്യ, വാര്‍ഷിക പൊതു യോഗം എന്നിങ്ങനെ പകല്‍ മുഴുവന്‍ നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടി കളുണ്ടാവും.

പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ആലോചനാ യോഗ ത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ കബീര്‍ പുല്ലൂറ്റ്, സാബു പി. ഡി., മധു പി. എസ്., സുരേഷ് എന്‍. വി., ജയറാം സി. എസ്., ഷാജി.വി. ആര്‍., അശ്‌റഫ് കൊടുങ്ങല്ലൂര്‍, ജിബിന്‍ ജനാര്‍ദ്ദനന്‍, സതീഷ് ബാബു പി. കെ., സജയന്‍ പി. ബി. എന്നിവര്‍ സംസാരിച്ചു.

notice-uae-pullut-association-ePathram

ജനറല്‍ സെക്രട്ടറി ഡോള്‍. കെ. വി. സ്വാഗതവും സുനില്‍. വി. എസ്. നന്ദിയും പറഞ്ഞു

- pma

വായിക്കുക: ,

1 അഭിപ്രായം »

മലയാളി സമാജം ഈദ് ആഘോഷം സംഘടിപ്പിച്ചു

November 13th, 2011

samajam-eid-2011-programme-ePathram
അബുദാബി : മലയാളി സമാജം ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്‍റര്‍ നാഷണല്‍ അക്കാദമി യില്‍ നടന്ന പരിപാടി യില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതം പറഞ്ഞു. സമാജം മുന്‍ പ്രസിഡന്‍റ് ഇടവാ സൈഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

samajam-eid-2011-ePathram

ഹംസ മൗലവി മണ്ണാര്‍ക്കാട് ഈദ് സന്ദേശം നല്‍കി. ബി. യേശുശീലന്‍, അമര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു. വനിതാ കണ്‍വീനര്‍ ജീബ എം. സാഹിബ നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന കലാപരിപാടി കള്‍ക്ക് അസിസ്റ്റന്‍റ് കലാ വിഭാഗം സെക്രട്ടറി കുമാര്‍ വേലായുധന്‍, റഫീക്ക്, അഷറഫ് പട്ടാമ്പി, സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നവംബര്‍ 11ന് സമാജം അങ്കണ ത്തില്‍ നടന്ന ഇന്‍ഡോര്‍ സ്‌പോര്‍ട്‌സില്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി റഫീക്ക് നേതൃത്വം നല്‍കി. ഇരുനൂറോളം അംഗങ്ങള്‍ പങ്കെടുത്ത കായിക മത്സര ങ്ങളില്‍ സ്ത്രീകളു ടെയും കുട്ടികളു ടെയും പങ്കാളിത്തം ഉയര്‍ന്നതായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « സൃഷ്ടികള്‍ ക്ഷണിക്കുന്നു
Next »Next Page » പുല്ലൂറ്റ് അസോസിയേഷന്‍ ഓണം ഈദ് ആഘോഷം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine