ദല യുവജനോത്സവം ഡിസംബര്‍ 1, 2 തീയ്യതികളില്‍

November 12th, 2012

dala-logo-epathram
ദുബായ് : ദല സംഘടിപ്പിക്കുന്ന 22-ആമത് യുവജനോത്സവം ഡിസംബര്‍ 1, 2 ‍തീയ്യതി കളില്‍ ദുബായ് ഗല്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടത്തും. യു എ ഇ യിലെ എഴുപതോളം വിദ്യാലയ ങ്ങളില്‍ ‍നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമ ത്തിനാണ് ദല വേദിയൊരുക്കുന്നത്.

നൃത്തം, സംഗീതം, സാഹിത്യം, നാടന്‍ കല, പാരമ്പര്യ കല തുടങിയ വിഭാഗ ങ്ങളില്‍ തൊണ്ണൂറ്റി ആറു വ്യക്തിഗത ഇനങ്ങളിലും എട്ട് ഗ്രൂപ്പ് ഇനങ്ങളിലുമാണു മത്സരം നടക്കുന്നത്.

മൂന്ന് മുഖ്യ വേദികളിലും ഒമ്പത് ഉപ വേദികളിലുമായി നടക്കുന്ന മത്സര ങ്ങള്‍ക്ക് വളരെ വിപുലമായ തയ്യാറെടുപ്പു കളാണു സംഘാടകര്‍ നടത്തി ക്കൊണ്ടിരിക്കുന്നത്.

വിവരങ്ങള്‍ക്ക് വിളിക്കുക : 050 65 79 581

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല കേരളോത്സവം : ബലിപെരുന്നാള്‍ ഒന്ന് രണ്ട് ദിനങ്ങളില്‍

October 24th, 2012

dala-dubai-keralolsavam-ePathram
ദുബായ് : യു. എ. ഇ. എക്സ്ചേഞ്ച് സമര്‍പ്പിക്കുന്ന ദല കേരളോത്സവം ബലി പെരുന്നാള്‍ ഒന്ന് രണ്ട് ദിനങ്ങളില്‍ അരങ്ങേറുന്നു (ഒക്ടോബര്‍ 26, 27) മംസാര്‍ അല്‍ മുല്ല പ്ലാസയ്ക്ക് സമീപമുള്ള ദുബായ് ഫോക് ലോര്‍ തീയേറ്റര്‍ ഗ്രൌണ്ടില്‍ കൊടിയേറുന്ന

കേരളീയ കലാ പൈതൃക ത്തിന്റെ അകം പൊരുളു കളെയും സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെയും വിളിച്ചറിയിക്കുന്ന ഒരു ഗ്രാമോത്സവത്തെ അതിന്റെ ചാരുത ഒട്ടും ചോര്‍ന്ന് പോകാതെ പ്രവാസ മണ്ണിലും പുനരാവിഷ്കരി ക്കുന്നതാണ് ദല കേരളോത്സവം. നാടിന്റെ ഈ സാംസ്കാരിക പൈതൃകം അതിന്റെ നിറപ്പകിട്ടോടെ മനസ്സില്‍ സൂക്ഷിക്കുന്ന മുതിര്‍ന്ന വര്‍ക്കും നാടന്‍ കലകളും നാട്ടുത്സവ ങ്ങളും കാണാത്ത ഇളം തലമുറക്കും ഒരേ പോലെ ഇതൊക്കെ കാണാനും ആസ്വദിക്കാനും ലഭിക്കുന്ന അപൂര്‍‌വ്വ അവസരമാണിത്.

dala-keralolsavam-epathram

ഒരു നാട്ടുത്സവ ത്തിന്റെ സമസ്ത വൈവിധ്യങ്ങളും പകര്‍ന്നു നല്‍കുന്ന വില്പന സ്റ്റാളുകള്‍, ഭക്ഷണ ശാലകള്‍, സൈക്കിള്‍ യജ്ഞം, ആയോധന കലകള്‍, വിനോദ കേളികള്‍ മുതലായവയ്ക്ക് പുറമേ പഞ്ചവാദ്യം, തായമ്പക, ആന, കാവടിയാട്ടം, തെയ്യം, തിറ, കാളി, കാളകളി, പരിചമുട്ടു കളി തുടങി നിരവധി നാടന്‍ കലാരൂപങ്ങള്‍ അണി നിരത്തി ക്കൊണ്ടൂള്ള അതി വിപുലമായ സാംസ്കാരിക ഘോഷയാത്രയും നാടന്‍ കലകള്‍, പെണ്‍കുട്ടികള്‍ അണീ നിരക്കുന്ന ദലയുടെ ശിങ്കാരി മേളം, ഒപ്പന, മാര്‍ഗ്ഗം കളി, തിരുവാതിര, മാപ്പിളപ്പാട്ട്, നാടന്‍ പാട്ടുകള്‍ ഗ്രൂപ്പ് ഡാന്‍സുകള്‍, കോല്‍ക്കളി, ദഫ് മുട്ട്, ഓട്ടം തുള്ളല്‍, തുടങ്ങി കേരള ത്തിന്റെ കലാ മഹിമ വിളിച്ചറിയിക്കുന്ന നിരവധി കലാ പരിപാടികളും ഉണ്ടായിരിക്കും.

കേരളോത്സവ ത്തിന്റെ മറ്റൊരു പ്രത്യേകത, അവയവ ദാനത്തിനു ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക കൌണ്ടര്‍ ഉത്സവ നഗരി യില്‍ ഉണ്ടായിരിക്കും.

കൂടാതെ കേരള ത്തിന്റെ ചരിത്രവും പോരാട്ട ത്തിന്റെ നാള്‍ വഴികളും പുതു തലമുറയ്ക്കും പകര്‍ന്നു നല്‍കാന്‍ ഉതകുന്ന തരത്തില്‍ ആവിഷ്കരിച്ചിട്ടുള്ള ചിത്ര പ്രദര്‍ശനവും ഈ വര്‍ഷത്തെ സവിശേഷതയാണ്.

യു. എ. ഇ. എക്സ്ചേഞ്ച് – ദല കേരളോത്സവം അരങ്ങേറുന്ന ഉത്സവ പറമ്പിലേക്ക് പ്രവേശനം സൗജന്യമാണ്‌.

-അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാഷയുടെ സുല്‍ത്താനെ ദല അനുസ്മരിച്ചു

August 18th, 2012

dala-basheer-anusmaranam-2012-ePathram
ദുബായ് : സ്വതന്ത്ര ചിന്ത യുടെയും സര്‍ഗാത്മക സ്വാതന്ത്ര്യ ത്തിന്റെയും പ്രസരം മലയാളി കളെ ആദ്യമായി അനുഭവിപ്പിച്ച ഒരു തലമുറയുടെ കുലപതി വൈക്കം മുഹമ്മദ് ബഷീറിനെ ദല അനുസ്മരിച്ചു.

അന്ധകാര ത്തിന്റെയും അപമാന വികരണ ത്തിന്റെയും അഗാധ ഗര്‍ത്ത ങ്ങളില്‍ നിന്ന് താന്‍ കണ്ടെടുത്ത അന്തസ്സാര ശൂന്യമായ ജീവിത ങ്ങള്‍ക്ക് അസ്തിത്വവും ആത്മാവും നല്‍കിയ ബഷീറി ന്റെ സൃഷ്ടികള്‍ വരും തലമുറ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുമെന്ന് അനുസ്മരണ സമ്മേളനം വ്യക്തമാക്കി.

തീഷ്ണവും സാഹസിക വുമായ ജീവിത ത്തിന്റെ സഞ്ചാര പഥങ്ങള്‍ നല്‍കിയ എതിരനുഭവ ങ്ങളില്‍ നിന്ന് നേടിയ ഊര്‍ജ മാണ് ശില്പ സദൃശമായ രചന കള്‍ക്ക് രൂപം നല്‍കാന്‍ ബഷീറിന് കെല്പ് നല്‍കിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ. കെ. മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. കണ്‍ മുന്നില്‍ കണ്ടതും അനുഭവിച്ച് അറിഞ്ഞതുമായ പച്ച യായ യഥാര്‍ത്ഥ്യ ങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഒരു കഥ പറച്ചില്‍ കാരനായാണ് താന്‍ ബഷീറിനെ നോക്കി ക്കണ്ടത് എന്ന് ബഷീറി ന്റെ ബാല്യകാല സഖിക്ക് പുനര്‍ ചലച്ചിത്രാവിഷ്‌കാരം നല്‍കുന്ന നിര്‍മാതാവ് മൊഹസിന്‍ അഭിപ്രായപ്പെട്ടു.

മലയാള ഭാഷ യുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍ ആണെങ്കിലും മലയാള ഭാഷയുടെ സൗന്ദര്യം ലളിത മായ ഭാഷ യില്‍ സാധാരണ ക്കാരന് വായിച്ചു ആസ്വദിക്കത്തക്ക രീതിയില്‍ മാറ്റി ത്തീര്‍ത്തതില്‍ വൈക്കം മുഹമ്മദ് ബഷീറിനുള്ള പങ്ക് മലയാള ഭാഷ ഉള്ളിടത്തോളം ഓര്‍മ്മി ക്കപ്പെടും എന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ നാരായണന്‍ വെളിയങ്കോട് അഭിപ്രായപ്പെട്ടു. മതേതരത്വ ചിന്തയും മാനവികതയും എന്നും ഉയര ത്തില്‍ പ്രതിഷ്ഠിച്ച ബഷീര്‍, പുറം ലോകത്തെ അസ്വാതന്ത്ര്യ ത്തേക്കാള്‍ തടവറയാണ് തനിക്ക് അഭികാമ്യം എന്ന് ചിന്തിച്ച പ്രക്ഷോഭ കാരിയിരുന്നു എന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ദല പ്രസിഡന്റ് മാത്തുക്കുട്ടി കാടോണ്‍ അഭിപ്രായപ്പെട്ടു.

ബഷീറിനെ അനുകരിച്ച് എഴുതിയ ‘സുല്‍ത്താനെ പോലെ’ എന്ന കൃതിയുടെ കര്‍ത്താവ് ഉല്ലാസ് ആര്‍ കോയ, തന്റെ കൃതി യെയും ബഷീറിനെയും പറ്റി സംസാരിച്ചു. സമ്മേളന ത്തില്‍ ബഷീര്‍ രചിച്ച ‘നീതിന്യായം’ എന്ന കഥ ദല ബാലവേദി അംഗം സുല്‍ത്താന്‍ നസീര്‍ അവതരിപ്പിച്ചു. ദല സാഹിത്യ വിഭാഗം കണ്‍വീനര്‍ എ. വി. ഷാജഹാന്‍ നന്ദി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്യാപ്‌റ്റന്‍ ലക്ഷ്മിക്ക് ദലയുടെ പ്രണാമം

July 25th, 2012

dala-logo-epathram

ദുബായ് : സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ധീര നായികയും, കറ കളഞ്ഞ ദേശ സ്നേഹിയും, സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട, അവശത അനുഭവിക്കുന്ന ജന ലക്ഷങ്ങള്‍ക്കു വേണ്ടി അവസാന നിമിഷം വരെ ഉജ്ജ്വല പോരാട്ടം നടത്തിയ ക്യാപ്‌റ്റന്‍ ലക്ഷ്മിയുടെ വേര്‍പാടില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, അവശത അനുഭവിക്കുന്നവര്‍ക്കും, അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവര്‍ക്കും എന്നും ഈ വിപ്ലവ വനിത പ്രചോദനവും ആവേശവുമായിരിക്കും എന്ന് ദല അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രാ ക്ലേശം പരിഹരിക്കാൻ ദല സ്ത്രീകളുടെ സംഘം കോൺസലേറ്റിൽ

July 16th, 2012

air-india-maharaja-epathram

ദുബായ് : പൈലറ്റ് സമരത്തിന്റെ മറവിൽ വിമാന യാത്രാക്കൂലി ക്രമാതീതമായി വർദ്ധിപ്പിക്കുകയും പ്രവാസി യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുന്നതിനെതിരെ അടിയന്തിരമായി ഇടപെട്ട് പ്രവാസികളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് ദലയുടെ ആഭിമുഖ്യത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ആവശ്യപ്പെട്ടു. രണ്ടു മാസം നീണ്ട പൈലറ്റ് സമരം അവസാനിച്ചിട്ട് രണ്ടാഴ്ച ആയെങ്കിലും ഗൾഫ് കേരള സെക്ടറിലെ യാത്രാ പ്രതിസന്ധിക്ക് ഇനിയും പരിഹാരം ആയിട്ടില്ല. വേനൽ അവധി ആരംഭിച്ചിട്ടും സ്വദേശത്തേയ്ക്ക് പോകാൻ കഴിയാതെ മലയാളി കുടുംബങ്ങൾ വലയുകയാണ്.

പൈലറ്റ് സമരത്തെ കേരളത്തോടുള്ള പ്രതികാര നടപടിയായാണ് എയർ ഇന്ത്യ കണ്ടത്. കരിപ്പൂരിൽ നിന്ന് 136ഉം, തിരുവനന്തപുരത്ത് നിന്നും 80ഉം, കൊച്ചിയിൽ നിന്ന് 56ഉം വിമാന സർവീസുകൾ റദ്ദ് ചെയ്തപ്പോൾ യൂറോപ്പ്, ബോംബെ, ഡൽഹി റൂട്ടുകളിൽ നിന്ന് നാമമാത്രമായാണ് റദ്ദ് ചെയ്തത്. രണ്ട് ലക്ഷത്തോളം പ്രവാസി കുടുംബങ്ങളാണ് അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇവരെ കൊള്ളയടിക്കാൻ മറ്റ് വിമാന കമ്പനികൾക്ക് അവസരമൊരുക്കി കൊടുക്കുന്ന നടപടിയാണ് എയർ ഇന്ത്യയുടേത്. എക്കണോമിൿ ക്ലാസിൽ പോലും യാത്ര നിരക്കുകൾ കുത്തനെ ഉയർത്തി സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണം. റദ്ദ് ചെയ്ത സർവീസുകൾ പുനരാരംഭിക്കുകയും യാത്രാ നിരക്കുകൾ സമരം തുടങ്ങുന്നതിന് മുൻപുള്ള നിരക്കുകളിലേക്ക് പുനസ്ഥാപിക്കുകയും വേണമെന്നും കൌൺസിൽ ജനറലിന് നൽകിയ നിവേദനം ആവശ്യപ്പെട്ടു.

എ. ആർ. എസ്. മണി, നാരായണൻ വെളിയംകോട്, അനിത ശ്രീകുമാർ, സതിമണി, ബാബു ജി. എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം കോൺസിലേറ്റിൽ എത്തിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 1112310»|

« Previous Page« Previous « വായനമുറി തുറന്നു
Next »Next Page » ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണം യോഗം നടത്തി » • നവീകരിച്ച ബര്‍ ദുബായ് ബസ്സ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി
 • ബി. എൽ. എസ്. സെൻററിൽ പാസ്സ് പോര്‍ട്ടു കള്‍ പുതുക്കുവാന്‍ നിബന്ധന
 • അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും
 • വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
 • കൊവിഡ് പരിശോധന നിരക്ക് വീണ്ടും കുറച്ചു
 • ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : നിയമ ലംഘന ങ്ങൾക്ക് കനത്തപിഴ  
 • കൊവിഡ് മാനദണ്ഡ ങ്ങളും വ്യവസ്ഥകളും തുടരുന്നു
 • മൂടല്‍ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം
 • വാഹനാപകടം : മൂന്നു മാസത്തിനകം തിരിച്ച് എടുത്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും
 • അബുദാബി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ : ബോധ വല്‍ക്കരണ വീഡിയോ ഹിറ്റ്
 • ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ
 • കൊവിഡ് ബാധിതരുമായി ഇടപഴകി യാൽ 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍
 • നാട്ടിൽ നിന്നും എത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബ്ബന്ധം
 • കൊവിഡ് ടെസ്റ്റ് : ഇനി മുതല്‍ പരിശോധന നിരക്ക് 250 ദിര്‍ഹം മാത്രം
 • റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  
 • കാല്‍ നട യാത്രക്കാര്‍ സുരക്ഷക്കായി സീബ്രാ ലൈൻ ഉപയോഗിക്കണം
 • കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്
 • പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു
 • ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി
 • ഫത്താഹ് മുള്ളൂർക്കരക്ക് യാത്രയയപ്പ് നൽകി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine