ദുബായ് : സ്വതന്ത്ര ചിന്ത യുടെയും സര്‍ഗാത്മക സ്വാതന്ത്ര്യ ത്തിന്റെയും പ്രസരം മലയാളി കളെ ആദ്യമായി അനുഭവിപ്പിച്ച ഒരു തലമുറയുടെ കുലപതി വൈക്കം മുഹമ്മദ് ബഷീറിനെ ദല അനുസ്മരിച്ചു.
അന്ധകാര ത്തിന്റെയും അപമാന വികരണ ത്തിന്റെയും അഗാധ ഗര്‍ത്ത ങ്ങളില്‍ നിന്ന് താന്‍ കണ്ടെടുത്ത അന്തസ്സാര ശൂന്യമായ ജീവിത ങ്ങള്‍ക്ക് അസ്തിത്വവും ആത്മാവും നല്‍കിയ ബഷീറി ന്റെ സൃഷ്ടികള്‍ വരും തലമുറ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുമെന്ന് അനുസ്മരണ സമ്മേളനം വ്യക്തമാക്കി.
തീഷ്ണവും സാഹസിക വുമായ ജീവിത ത്തിന്റെ സഞ്ചാര പഥങ്ങള്‍ നല്‍കിയ എതിരനുഭവ ങ്ങളില്‍ നിന്ന് നേടിയ ഊര്‍ജ മാണ് ശില്പ സദൃശമായ രചന കള്‍ക്ക് രൂപം നല്‍കാന്‍ ബഷീറിന് കെല്പ് നല്‍കിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ. കെ. മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. കണ്‍ മുന്നില്‍ കണ്ടതും അനുഭവിച്ച് അറിഞ്ഞതുമായ പച്ച യായ യഥാര്‍ത്ഥ്യ ങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഒരു കഥ പറച്ചില്‍ കാരനായാണ് താന്‍ ബഷീറിനെ നോക്കി ക്കണ്ടത് എന്ന് ബഷീറി ന്റെ ബാല്യകാല സഖിക്ക് പുനര്‍ ചലച്ചിത്രാവിഷ്‌കാരം നല്‍കുന്ന നിര്‍മാതാവ് മൊഹസിന്‍ അഭിപ്രായപ്പെട്ടു.
മലയാള ഭാഷ യുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍ ആണെങ്കിലും മലയാള ഭാഷയുടെ സൗന്ദര്യം ലളിത മായ ഭാഷ യില്‍ സാധാരണ ക്കാരന് വായിച്ചു ആസ്വദിക്കത്തക്ക രീതിയില്‍ മാറ്റി ത്തീര്‍ത്തതില്‍ വൈക്കം മുഹമ്മദ് ബഷീറിനുള്ള പങ്ക് മലയാള ഭാഷ ഉള്ളിടത്തോളം ഓര്‍മ്മി ക്കപ്പെടും എന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ നാരായണന്‍ വെളിയങ്കോട് അഭിപ്രായപ്പെട്ടു. മതേതരത്വ ചിന്തയും മാനവികതയും എന്നും ഉയര ത്തില്‍ പ്രതിഷ്ഠിച്ച ബഷീര്‍, പുറം ലോകത്തെ അസ്വാതന്ത്ര്യ ത്തേക്കാള്‍ തടവറയാണ് തനിക്ക് അഭികാമ്യം എന്ന് ചിന്തിച്ച പ്രക്ഷോഭ കാരിയിരുന്നു എന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ദല പ്രസിഡന്റ് മാത്തുക്കുട്ടി കാടോണ്‍ അഭിപ്രായപ്പെട്ടു.
ബഷീറിനെ അനുകരിച്ച് എഴുതിയ ‘സുല്‍ത്താനെ പോലെ’ എന്ന കൃതിയുടെ കര്‍ത്താവ് ഉല്ലാസ് ആര്‍ കോയ, തന്റെ കൃതി യെയും ബഷീറിനെയും പറ്റി സംസാരിച്ചു. സമ്മേളന ത്തില്‍ ബഷീര്‍ രചിച്ച ‘നീതിന്യായം’ എന്ന കഥ ദല ബാലവേദി അംഗം സുല്‍ത്താന്‍ നസീര്‍ അവതരിപ്പിച്ചു. ദല സാഹിത്യ വിഭാഗം കണ്‍വീനര്‍ എ. വി. ഷാജഹാന്‍ നന്ദി പറഞ്ഞു.
- pma