അബുദാബിയില്‍ ‘ലുലു കോട്ടണ്‍ കൌച്ചര്‍’

June 28th, 2013

അബുദാബി :സമ്മര്‍ സീസണിലേക്കുള്ള വസ്ത്ര ശേഖരവുമായി ‘ലുലു കോട്ടണ്‍ കൌച്ചര്‍’ അല്‍ വഹ്ദ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

ഗള്‍ഫ്‌ രാജ്യ ങ്ങളിലെ കാലാവസ്ഥക്ക് അനുസൃതമായി തയ്യാറാക്കിയതും സമ്മറില്‍ ഏറ്റവും അനുയോജ്യവു മായ കോട്ടണ്‍ വസ്ത്രങ്ങളുടെ ഷോറൂ മാണ് ‘ലുലു കോട്ടണ്‍ കൌച്ചര്‍’ കോട്ടണ്‍ സാരി കളും ചുരിദാറു കളുമാണ് സമ്മര്‍ സീസണ് വേണ്ടി ഇവിടെ ഒരുക്കിയത്.

അല്‍ വഹ്ദ മാളിലെ ചടങ്ങില്‍ ലുലു റീജ്യണല്‍ മാനേജര്‍ അബൂബക്കര്‍, അജയകുമാര്‍, ഹസീബ്, സിറാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് കോട്ടണ്‍ വസ്ത്രങ്ങളണിഞ്ഞ മോഡലുകളുടെ ഫാഷന്‍ ഷോയും നടന്നു. സമ്മര്‍ കളക്ഷനു കളില്‍ ഇന്ത്യയില്‍ നിന്നുള്ള ചുരിദാറുകളും സാരികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാചക മത്സരം ‘നടി പാചകത്തിലാണ്”

June 25th, 2013

farook-collage-alumni-cooking-competition-ePathram
ദുബായ് : ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന യുടെ (ഫോസ ദുബായ്) വനിതാ വിഭാഗം ജൂണ്‍ 28 വെള്ളിയാഴ്ച കറാമ ഡ്യൂണ്‍സ് അപ്പാര്‍ട്ടു മെന്‍റ്‌സില്‍ തത്സമയ പാചക മത്സരം സംഘടിപ്പിക്കുന്നു.

‘നടി പാചക ത്തിലാണ്’ എന്ന് നാമ കരണം ചെയ്ത ഈ പാചക മത്സരം ആശയം കൊണ്ടും അവതരണം കൊണ്ടും വൈവിധ്യം പുലര്‍ത്തുന്നതായിരിക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് ജില്ല പ്രവാസി അസോസി യേഷന്റെ ആഭിമുഖ്യ ത്തില്‍ ജൂലായ്  5 ന് നടക്കുന്ന ‘കാണാന്‍ ഒരു സിനിമ’ എന്ന പരിപാടി യുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഈ പാചക മല്‍സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക : 050 69 46 112.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൾഫിൽ നാടക കാലം ആശാവഹം : നജ്മുൽ ഷാഹി

June 22nd, 2013

അബുദാബി : നാടക ത്തോട് വിദേശ മലയാളി കളിൽ കാണുന്ന താല്പര്യം ഇന്ന് കേരള ത്തിൽ കാണുന്നില്ല എന്നും ഗള്‍ഫിലെ ഈ നാടക കാലം ആശാവഹ മാണെന്നും കുട്ടി കളിൽ നാടകത്തെ പ്രോത്സാഹി പ്പിക്കുവാൻ പാകത്തിലുള്ള ക്യാമ്പുകൾ സംഘടി പ്പിക്കണം എന്നും നാടക പ്രവർത്തകയും സ്കൂൾ ഓഫ് ഡ്രാമ വനിതാ വകുപ്പ് മുൻ മേധാവി യുമായ നജ്മുൽ ഷാഹി (അമ്പിളി) പറഞ്ഞു.

കേരള സോഷ്യൽ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ ഈ വര്‍ഷത്തെ പ്രവർത്തനോദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അവർ.

സിന്ധു ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡന്റ്‌ എം യു വാസു, തനു താരിഖ്, ദേവിക സുധീന്ദ്രൻ, ഷക്കീല സുബൈർ, സാഹിത മെഹബൂബ് അലി, അറഫ താജുദ്ദീൻ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സീന അമർ കുമാർ സ്വാഗതവും പ്രീതാ വസന്ത് നന്ദിയും പറഞ്ഞു.

കെ. എസ്. സി. വനിതാ വിഭാഗം അവതരിപ്പിച്ച ‘ശരണാലയ ത്തിലെ അമ്മ’ എന്ന നാടകം അവതരണ രീതി കൊണ്ടും സമകാലിക പ്രസക്തി യുള്ള വിഷയം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടി. സംഘഗാനം, ബാലവേദി കുട്ടികൾ അവതരിപ്പിച്ച സംഘ നൃത്തം തിരുവാതിരക്കളി തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പുരോഗതി സ്ത്രീ ശാക്തീകരണ ത്തിലൂടെ മാത്രം : ഇ എസ് ബിജി മോള്‍

May 18th, 2013

ഷാര്‍ജ : ജനസംഖ്യ യുടെ അന്‍പത് ശതമാന ത്തിലേറെ വരുന്ന സ്ത്രീ സമൂഹ ത്തിന്റെ ശാക്തീകരണ ത്തിലൂടെ അല്ലാതെ ഇന്ത്യ പുരോഗതി പ്രാപിക്കുകയില്ല എന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ എസ് ബിജി മോള്‍ എം എല്‍ എ പ്രസ്താവിച്ചു.

യുവ കലാ സാഹിതി പെണ്‍കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍ ‘അധികാര വഴികളിലെ സ്ത്രീസാന്നിധ്യം’ എന്ന വിഷയ ത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അവര്‍.

ഭൂമിയിലേക്ക് വരുന്ന കാലം തൊട്ടേ ‘വല്ലവീട്ടിലും പൊറുക്കണ്ട വളായ’ പെണ്‍കുട്ടി, ചെയ്തു കൂടാത്ത കാര്യ ങ്ങളൂടെ പട്ടിക തന്നെയാണ് പെണ്‍കുട്ടിയെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്. ഏറ്റവും പ്രാഥമികമായ അധികാര ഘടനയായ കുടുംബ ത്തില്‍ നിന്നും ആരംഭി ക്കേണ്ടിയി രിക്കുന്നു സ്ത്രീയുടെ അധികാര ത്തിനായുള്ള പോരാട്ടങ്ങള്‍.

പുരുഷ കേന്ദ്രീകൃത സമൂഹ ത്തിന്റെ ഭിക്ഷ യായ സുരക്ഷ യല്ല മറിച്ച് സ്ത്രീകള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യവും തുല്യതയും അധികാര ത്തിലെ പങ്കാളിത്തവു മാണെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ചു കൊണ്ട് യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് വനിതാ വിഭാഗം കണ്‍വീനര്‍ നമിത സുബീര്‍ പറഞ്ഞു. ശ്രീലത അജിത്ത് മോഡറേറ്റര്‍ ആയിരുന്നു.

വിഷയ ത്തില്‍ റോസ്ലി ജഗദീഷ്, അഡ്വ. ബിന്ദു എസ്. ചേറ്റൂര്‍, ഡോ. അനിതാ സുനില്‍കുമാര്‍, ഷീബ ഷിജു, പ്രൊഫ. സുലീന ഹരി എന്നിവര്‍ സംസാരിച്ചു. ഷാമില അക്ബര്‍ സ്വാഗതവും ബിന്ദു സതീഷ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാചക മത്സരം

April 8th, 2013

ദുബായ് : കൊടുങ്ങല്ലുർ മണ്ഡലം കെ. എം. സി. സി. സംഘടിപ്പിക്കുന്ന മുസ് രിസ് ഫെസ്റ്റ് -2013 നോടു അനുബന്ധിച്ച് വനിത കള്‍ക്കായി നടത്തുന്ന പാചക മത്സര ത്തിലേക്കു് പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവരെ ക്ഷണിക്കുന്നു.

കൂടുതൽ വിവര ങ്ങള്‍ക്കും പേരു രജിസ്റ്റർ ചെയ്യാനും വിളിക്കുക. 055 – 85 10 387 (ഹസീന റഫീക്). ഏപ്രിൽ 26 വെള്ളിയാഴ്ച യാണ് ‘മുസ് രിസ് ഫെസ്റ്റ് 2013’ നടക്കുന്നതു്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

22 of 2810212223»|

« Previous Page« Previous « ജപമാല കളുടെ പ്രദര്‍ശനം അബുദാബി യില്‍
Next »Next Page » അബുദാബി യില്‍ ‘ഗുരു പ്രണാമം’ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine