കൈയ്യക്ഷര ങ്ങളുടെ കമനീയത യില്‍ സമ്പൂര്‍ണ്ണ വേദ പുസ്തക രചന പൂര്‍ത്തീകരിച്ചു

July 5th, 2015

hand-written-bible-in-marthoma-church-ePathram
അബുദാബി: കാലപ്രവാഹത്തില്‍ കണ്‍ മറയുന്ന കമനീയ കൈപ്പട യില്‍ കാലാ തീതമായ ദൈവവ ചനങ്ങളിലെ അകം പൊരുളുകളുടെ അക്ഷര ചിത്രവുമായി അബുദാബി മാര്‍ത്തോമ്മാ സേവിക സംഘ ത്തിലെ അംഗങ്ങള്‍ ആരംഭിച്ച സമ്പൂര്‍ണ്ണ വേദ പുസ്തകരചന പൂര്‍ത്തീകരിച്ചു. അഞ്ഞൂറിലേറെ വനിത കളുടെ പതിനൊന്നു മാസം നീണ്ട യജ്ഞ ത്തിലൂടെ യാണ് വേദ പുസ്തക കൈയ്യെഴുത്തു പ്രതി പൂര്‍ത്തിയായി രിക്കുന്നത്.

അബുദാബി മാര്‍ത്തോമ്മാ സേവിക സംഘ ത്തിന്റെ നാല്‍പ്പതാമത് വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായാണ് വേദ പുസ്തകം മുഴുവനായി കൈ കൊണ്ട് എഴുതി തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

കമനീയമായ കൈയ്യെഴുത്തിന്റെ ആകര്‍ഷണീയതയും തൂലികയില്‍ നിന്നും കടലാസ്സു കളിലേക്ക്‌ ഉതിര്‍ന്നു വീണിരുന്ന വരികള്‍ പകര്‍ന്നിരുന്ന ഹൃദയ ബന്ധ ങ്ങളിലെ ഊഷ്മളതയും ആധുനിക ആശയ വിനിമയ ഉപാധികളുടെ കുത്തൊഴു ക്കില്‍ നഷ്ട മാകുന്ന സാഹചര്യത്തിലാണ് വനിതകളുടെ സംഘം എഴുത്തിന്‍റെ ആവേശ വുമായി മഷി നിറച്ച പേന കളി ലേക്ക് മടങ്ങി പ്പോകാന്‍ തീരുമാനിച്ചത്.

വേദപുസ്തക വചനങ്ങള്‍ സ്വന്തം കൈപ്പട യില്‍ എഴുതി തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന വിശ്വാസ ദൃഡതയും ഒത്തൊരുമ യുടെ സന്തോഷവും അഭി മാനവും ലക്ഷ്യ മിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചത് എന്നു ഇടവക വികാരി റവ. പ്രകാശ്‌ എബ്രഹാം അഭിപ്രായപ്പെട്ടു. 31102 വാക്യ ങ്ങളി ലായി പരന്നു കിടക്കുന്ന സമ്പൂര്‍ണ്ണ വേദപുസ്തക ത്തെ 9 വോള്യങ്ങ ളിലായി 3100 പേജു കളിലാണ് കയ്യെഴുത്തില്‍ തയ്യാറാക്കി യിരിക്കുന്നത്. മൂന്ന് തലമുറ കളിലെ അംഗ ങ്ങള്‍ ഇതില്‍ പങ്കു ചേര്‍ന്നു എന്ന പ്രത്യേകത യുമുണ്ട്.

പ്രസിഡന്റ്‌ റവ. പ്രകാശ്‌ എബ്രഹാം, വൈസ്പ്രസിഡന്റ്‌ റവ. ഐസ്സക് മാത്യു, സൂസന്‍ ചാക്കോ, സെക്രട്ടറി ജിന്‍സി സാം, ജനറല്‍ കണ്‍വീനര്‍ വല്‍സാ ജേക്കബ്, സിസിലി ജേക്കബ്, വല്‍സാ വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

Comments Off on കൈയ്യക്ഷര ങ്ങളുടെ കമനീയത യില്‍ സമ്പൂര്‍ണ്ണ വേദ പുസ്തക രചന പൂര്‍ത്തീകരിച്ചു

ഭാരവാഹികളെ തെരഞ്ഞെടുത്തു

May 5th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം വനിതാ കമ്മിറ്റിക്ക് പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു. സമാജം പ്രസിഡന്റ് യേശു ശീലന്‍ അദ്ധ്യക്ഷത വഹിച്ചു. 25 പേര്‍ അടങ്ങുന്ന വനിതാ വിഭാഗ ത്തി ന്റെ കണ്‍വീനര്‍ ലിജി ജോബീസ്. കോ-ഓര്‍ഡിനേറ്റര്‍ മാര്‍ നൗഷി ഫസല്‍, അപര്‍ണാ സന്തോഷ്, യമുനാ ജയലാല്‍ എന്നിവ രാണ്.

ഈ പ്രവര്‍ത്തന വര്‍ഷ ത്തേക്കുള്ള ബാല വേദി അംഗ ങ്ങളെയും തെരഞ്ഞെടുത്തു. ഫാരിസ് ഉമ്മര്‍ (പ്രസിഡന്റ്), മീനാക്ഷി ജയകുമാര്‍ (സെക്രട്ടറി) എന്നിവരാണ് സമാജം ബാലവേദിയെ നയിക്കുക. യോഗ ത്തില്‍ മലയാളി സമാജം സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതവും ചീഫ് കോ-ഓര്‍ഡിനേര്‍ അന്‍സാര്‍ കായംകുളം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഭാരവാഹികളെ തെരഞ്ഞെടുത്തു

മലയാളികള്‍ ആത്മവിശ്വാസം നഷ്ടമായ ജനത : ടി. എന്‍. സീമ

April 13th, 2015

tn-seema-ePathram
അബുദാബി : ആത്മവിശ്വാസം നഷ്ടപ്പെട്ട സമൂഹ മായി മലയാളി കള്‍ മാറിയിരിക്കുന്നു എന്ന് ടി. എന്‍. സീമ എം. പി. പറഞ്ഞു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സംഘടി പ്പിച്ച മുഖാമുഖ ത്തില്‍ പ്രസംഗിക്കുക യായിരുന്നു അവര്‍.

മറ്റേതോ നാട്ടില്‍ നില നിന്നിരുന്നതും മറ്റേതോ കാലത്ത് ഉണ്ടായി രുന്നതു മായ അന്ധ വിശ്വാസ ങ്ങളും അനാചാര ങ്ങളും കേരളീയ കുടുംബ ങ്ങളിലേയ്ക്ക് കടന്നു വരാനുണ്ടായ കാരണം ഈ അത്മ വിശ്വാസമില്ലായ്മ യാണ്.

നവോത്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെട്ട് മന്ത്രവാദ ത്തിലേയ്ക്കും ദുര്‍ മന്ത്രവാദ ത്തിലേയ്ക്കും സമൂഹം പോയി ക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ ഉന്നതി യിലും സമ്പൂര്‍ണ സാക്ഷരത യിലും അഭിമാനി ക്കുന്ന കേരള ത്തില്‍ അഞ്ച് സ്ത്രീ കളാണ് കഴിഞ്ഞ രണ്ട് വര്‍ഷ ത്തിനിട യില്‍ ദുര്‍മന്ത്രവാദം വഴി കൊല ചെയ്യപ്പെട്ടത്.

ഒരു കാലത്ത് സാമൂഹിക മുന്നേറ്റ ത്തിനു വേണ്ടി നില നിന്നിരുന്ന സംഘടന കള്‍ ഇന്ന് അധികാര വില പേശലിന് ഉള്ള ഉപാധി യായി മാറി യിരിക്കുന്നു. ചോദ്യം ചെയ്യുവാനുള്ള മലയാളി കളുടെ കഴിവാണ് കേരള ത്തിലെ സമൂഹിക മാറ്റ ത്തിനു വഴി വച്ചത്.

ചോദ്യം ചോദിക്കുക എന്നാല്‍ ഉത്തരം തേടുക എന്നതാണ്. ഇന്ന് ചോദ്യം ചോദിക്കു വാനുള്ള കഴിവ് നഷ്ടപ്പെട്ട് അവനവനി ലേയ്ക്ക് ചുരുങ്ങുന്നു. കമ്പോള സംസ്കാര ത്തെ ചോദ്യം ചെയ്യുന്ന തിന് എതിരെ യുള്ള പോരാട്ട മാണ് ഒാരോരുത്തരും നടത്തേണ്ടത് എന്നും അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ ടി. എന്‍. സീമ പറഞ്ഞു.

സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ സുധ സുധീര്‍, ദേവിക സുധീന്ദ്രന്‍, വിജയലക്ഷ്മി പാലാട്ട്, ഷെമീമ ഒമര്‍, ബിന്ദു ഷോബി, ഈദ്കമല്‍, പ്രിയ ബാലു, നന്ദന മണികണ്‍ഠന്‍, ഫൈസല്‍ ബാവ, മുഹമ്മദ്കുട്ടി, ബാബുരാജ് പിലിക്കോട്, ചന്ദ്ര ശേഖര്‍, മുഹമ്മദലി, വിനയ ചന്ദ്രന്‍, മണി കണ്ഠന്‍, ഇ. പി. സുനില്‍, വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ഷല്‍മ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മലയാളികള്‍ ആത്മവിശ്വാസം നഷ്ടമായ ജനത : ടി. എന്‍. സീമ

സൌജന്യ പാഠ പുസ്തക കൈമാറ്റ മേള വിദ്യാര്‍ത്ഥി കള്‍ക്ക് തുണയായി

March 28th, 2015

kmcc-text-book-mela-2015-ePathram
ദുബായ് : കെ. എം. സി. സി. വനിതാ വിഭാഗവും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗവും സംയുക്ത മായി ദുബായ് കെ. എം. സി. സി. ആസ്ഥാനത്ത് ’സൌജന്യ പാഠ പുസ്തക കൈമാറ്റ മേള 2015’ സംഘടിപ്പിച്ചു.

പ്രമുഖ എഴുത്തുകാരി ബി. എം. സുഹറ മേള ഉദ്ഘാടനം ചെയ്തു. കെ. വി. ഹരീന്ദ്രനാഥ് വിശിഷ്ടാതിഥി ആയിരുന്നു. ദുബായ് കെ. എം. സി. സി. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.

പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥി കള്‍ തങ്ങളുടെ കൈവശമുള്ള പുസ്തക ങ്ങളും ഗൈഡുകളും മേള യില്‍ കൈമാറുകയും ആവശ്യ മുള്ളവ സ്വന്ത മാക്കുകയും ചെയ്തു. അദ്ധ്യാപകരും രക്ഷിതാ ക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്ത വിദ്യാഭ്യാസ ചര്‍ച്ചയും ഇതോട് അനുബന്ധിച്ച് നടന്നു.

മോഹന്‍ എസ്. വെങ്കിട്ട്, രാജന്‍ കൊളാവിപാലം, ഒ. കെ. ഇബ്രാഹിം, സാജിദ് അബൂബക്കര്‍, ജമീല്‍ ലത്തീഫ്, യാസിര്‍ ഹമീദ്, റീന സലിം, റാബിയ ഹുസൈന്‍, ദീപ സൂരജ്, അഡ്വ. മുഹമ്മദ് സാജിദ്, ഫൈസല്‍ നാലുകുടി എന്നിവര്‍ പ്രസംഗിച്ചു. ഹംസ നടുവണ്ണൂര്‍, മുരളി കൃഷ്ണ, പദ്മനാഭന്‍ നമ്പ്യാര്‍, മുഹമ്മദ് ബഷീര്‍, സൈനുദ്ദീന്‍, അബ്ദുല്‍ നാസര്‍, റയീസ് കോട്ടയ്ക്കല്‍, മനാഫ്, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on സൌജന്യ പാഠ പുസ്തക കൈമാറ്റ മേള വിദ്യാര്‍ത്ഥി കള്‍ക്ക് തുണയായി

അഭിരുചി 2015 പാചക മല്‍സരം ശ്രദ്ധേയമായി

March 23rd, 2015

coocking-competition-ePathram
അബുദാബി : മലയാളി സമാജം വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച തത്സമയ പാചക മല്‍സരം ‘അഭിരുചി 2015’ ശ്രദ്ധേയമായി.

മലയാളി സമാജം അങ്കണത്തിൽ നടന്ന ലഘു ഭക്ഷണ പാചക മല്‍സര ത്തിലും നാടന്‍ ചിക്കന്‍ കറി, പായസം പാചക മല്‍സര ത്തിലും 75 വനിതകള്‍ പങ്കെടുത്തു. നിധി പ്രതീഷിനെ പാചക റാണി യായി തെരഞ്ഞെടുക്കപ്പെട്ടു .

ലഘുഭക്ഷണ മല്‍സരത്തില്‍ സുലജ കുമാര്‍, ഷാജിന രഞ്ജിത് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ചിക്കന്‍ കറി പാചക മല്‍സര ത്തില്‍ ഹീനാ ഹുസൈന്‍, സന്ധ്യ ഷാജു, അപര്‍ണ സന്തോഷ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

പായസ മല്‍സര ത്തില്‍ സി. പി. സന്തോഷ്, അപര്‍ണ സന്തോഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. സമാജം വനിതാ വിഭാഗം കണ്‍വീനര്‍ രേഖാ ജയകുമാര്‍, അപര്‍ണ സന്തോഷ്, നൌഷീ ഫസല്‍ തുടങ്ങിയവര്‍ പാചക മല്‍സര ത്തിന് നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

Comments Off on അഭിരുചി 2015 പാചക മല്‍സരം ശ്രദ്ധേയമായി


« Previous Page« Previous « ഹംദാന്‍ അവാര്‍ഡ് ഗോപിക ദിനേശിന്
Next »Next Page » ഹ്രസ്വ ചലച്ചിത്രോത്സവം : ഒബ്‌സഷന്‍ മികച്ച ചിത്രം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine