ആശ സബീന യുടെ ‘മരുഭൂമിയിലെ മഴ’ പ്രകാശനം ചെയ്തു

January 9th, 2013

അബുദാബി : സാഹിത്യ കൂട്ടായ്മയായ കോലായ യുടെ ആഭിമുഖ്യ ത്തില്‍ ആശ സബീന യുടെ ‘മരുഭൂമി യിലെ മഴ’ എന്ന പ്രഥമ കവിതാ സമാഹാര ത്തിന്റെയും സി ഡി യുടെയും പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.

പ്രമുഖ നാടക സംവിധായകന്‍ മനോജ്‌ കാനയാണ് പുസ്തക ത്തിന്റെ പ്രകാശനം നടത്തിയത്. കവി അസ്മോ പുത്തന്‍ചിറ പുസ്തകം ഏറ്റു വാങ്ങി. പ്രശസ്ത ഗായകന്‍ വി. റ്റി. മുരളി കവിത കളുടെ സി ഡി പ്രകാശനം നിര്‍വഹിച്ചു. കെ. എസ്സ്. സി. വൈസ്‌ പ്രസിഡന്റ് ബാബു വടകര യാണ് സി ഡി ഏറ്റുവാങ്ങിയത്.

പുസ്തകത്തെ പരിചയ പ്പെടുത്തി ക്കൊണ്ട് സംസാരിച്ച വി. ടി. മുരളി പുസ്തക ത്തിലെ ഒരു കവിതയും ആലപിച്ചു. തുടര്‍ന്ന് നാടക സൗഹൃദം പ്രസിഡണ്ട്‌ ടി. കൃഷ്ണകുമാര്‍, കമറുദ്ധീന്‍ അമേയം, ടി. എ. ശശി, സൈനുദ്ധീന്‍ ഖുറൈഷി, അഷ്‌റഫ്‌ ചമ്പാട്, ബിനു വാസു, ഫൈസല്‍ ബാവ, രാജീവ് മുളക്കുഴ, അജി രാധാ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അസ്മോ പുത്തന്‍ചിറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയത്രി ആശ സബീന നന്ദി രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ പ്രസക്തി യുടെ ‘സ്ത്രീ സുരക്ഷാ സംഗമം’

December 28th, 2012

അബുദാബി : സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമ ങ്ങള്‍ക്ക് എതിരെ പ്രസക്തി ‘സ്ത്രീ സുരക്ഷാ സംഗമം’ സംഘടി പ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ആറു മണി വരെ നടക്കുന്ന സംഗമം പ്രമുഖ കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും.

കെ. എസ്സ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ ശൈലജ നിയാസ്, ആയിഷ സക്കീര്‍, രമണി രാജന്‍, ഷക്കീല സുബൈര്‍, അനന്തലക്ഷ്മി ഷെരീഫ്, ജീനാ രാജീവ്, റൂഷ് മെഹര്‍, അസ്‌മോ പുത്തന്‍ചിറ, ടി. എ. ശശി, സൈനുദ്ദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര ഇ. ജെ. റോയിച്ചന്‍, അഷ്‌റഫ് ചെമ്പാട് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൈലാഞ്ചി മത്സരം : സബ് കമ്മിറ്റികള്‍ രൂപീകരിച്ചു

October 19th, 2012

vanitha-kmcc-epathram
അബുദാബി : ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന ‘മൈലാഞ്ചി’ മത്സര പരിപാടികള്‍ വന്‍ വിജയമാക്കാന്‍ വിവിധ സബ് കമ്മിറ്റി കള്‍ക്ക് രൂപം നല്‍കി.

അസ്മ ഫാറൂഖി, വഹീദ ടീച്ചര്‍, ഫസീല സലാം, അഫീന നിഷാദ്, സനീറ ഇസ്മായില്‍, ഷഹ്‌നാസ്, റഹീന ഫിറോസ്, ജസീന അദ്‌നാന്‍, റാബിയത് ശുക്കൂര്‍, നജ്‌ല റഷീദ്, റഹ്മ ഹമീദ്, ഫാത്തിമാബി സലാം, ജസീന നസീര്‍, മൈമൂന ഫദ്‌ലു, റംല മൊയ്തുട്ടി, നജ്മ നസീര്‍, ഷാഹിദ ഷഫീഖ്, സാറ ഷാജഹാന്‍, സഫീദ മുഷ്താഖ്, സീനത്ത് ഷബീര്‍ എന്നിവര്‍ അടങ്ങിയതാണ് സബ് കമ്മിറ്റികള്‍.

അസ്മ ഫാറൂഖി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ വഹീദ ടീച്ചര്‍ സ്വാഗതവും റാബിയത് ശൂക്കൂര്‍ നന്ദിയും പറഞ്ഞു.

മത്സരം സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് : 050 67 17 940.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി വനിതാ കെ. എം. സി. സി. രൂപീകരിച്ചു

October 2nd, 2012

vanitha-kmcc-epathram

അബുദാബി : നാലു പതിറ്റാണ്ട് കാലം സ്തുത്യര്‍ഹമായ പ്രവര്‍ത്തന ങ്ങളുമായി പ്രവാസ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന അബുദാബി കെ. എം. സി. സി.യുടെ വനിതാ കെ. എം. സി. സി. ക്ക് രൂപം നല്‍കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന വനിതാ സംഗമ ത്തില്‍ വെച്ചാണ് പുതുതായി കമ്മറ്റി രൂപീകരിച്ചത്.

ഭാരവാഹി കളായി അസ്മ ഫാറൂഖി (പ്രസിഡന്റ്), നജില അബ്ദുല്‍ റഷീദ്, റഹ്മ അബ്ദുല്‍ ഹമീദ്, ജസീന നസീര്‍, സില്‍ജ റിഷാദ് (വൈസ് പ്രസിഡന്റ്), വഹീദ ഹാരിസ് (ജനറല്‍ സെക്രട്ടറി), റഹീന ഫിറോസ്‌, സഫീദ മുഷ്താഖ്, അഫീന നൗഷാദ്, ഫാത്തിമബി അബ്ദുല്‍ സലാം (ജോയിന്റ് സെക്രട്ടറി), റാബിയത് ശുകൂര്‍അലി (ട്രഷറര്‍) എന്നിവരെയും പതിനാറംഗ എക്സിക്യൂട്ടീവ് ബോഡിയും തെരഞ്ഞെടുത്തു.

വനിതാ കമ്മിറ്റി രൂപീകരണ യോഗ ത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ‘സാമൂഹ്യ ജീവിത ത്തില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയം അവതരിപ്പിച്ചു മുഖ്യ പ്രഭാഷണം നടത്തി.

രാഷ്ട്രീയ പ്രവര്‍ത്തനം നിരീക്ഷിച്ചുള്ള പരിചയം മാത്രമുണ്ടായിരുന്ന പഴയ കാല മുസ്ലിം സ്ത്രീകളില്‍ നിന്ന് വിഭിന്നമായി പുതിയ ലോക ക്രമ ത്തില്‍ നിരവധി അധികാര സ്ഥാന ങ്ങളില്‍ ഇസ്ലാമിക വസ്ത്രവിതാന ത്തോടെ തന്നെ ഇരിക്കാന്‍ കഴിയുന്നത് സമൂഹം ആര്‍ജജിച്ച വലിയ മാറ്റമാണെന്നു സുഹറ മമ്പാട് പറഞ്ഞു.

കാലത്തിന്റെ ചുമരെഴുത്ത് വായിച്ചു പുതിയ വെല്ലു വിളികള്‍ ഏറ്റെടുക്കാന്‍ സ്ത്രീകള്‍ സന്നദ്ധരാകണം. കുടുംബ കാര്യങ്ങള്‍ നോക്കി ഉത്തമയായ ഭാര്യയുടെ റോള്‍ നിര്‍വ്വഹി ക്കുമ്പോള്‍ തന്നെ പൊതു സമൂഹ ത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും സ്ത്രീ സമൂഹ ത്തിനു കഴിയണമെന്നും സുഹറ മമ്പാട് പറഞ്ഞു. കൌമാര ക്കാരുടെ കുറ്റ കൃത്യങ്ങള്‍ പെരുകി വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ മക്കളുടെ ജീവിത രീതിയും വഴിയും ശരിയാണെന്ന് ഉറപ്പു വരുത്താന്‍ കുടുംബിനികള്‍ ബാദ്ധ്യസ്ഥരാണ്.

പാഠ ഭാഗങ്ങള്‍ പഠിപ്പിക്കുന്ന തോടൊപ്പം ആദരവും സ്നേഹവും മക്കള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കണം. കടമകള്‍ നിറവേറ്റാതെ തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ നെടു വീര്‍പ്പിട്ടിട്ടു കാര്യമില്ല എന്നും സുഹറ മമ്പാട് ഓര്‍മിപ്പിച്ചു.

യു. എ. ഇ. കെ. എം. സി. സി. സെക്രട്ടറി അബ്ദുള്ള ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു. ഇബ്രഹീം എളെറ്റില്‍, എന്‍. കുഞ്ഞിപ്പ, ടി. കെ. അബ്ദുല്‍ ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. റഹീന ഫിറോസ്‌ അദ്ധ്യക്ഷത വഹിച്ചു. സില്‍ജ റിഷാദ് ആമുഖ പ്രഭാഷണം നടത്തി. ഷറഫുദ്ധീന്‍ മംഗലാട് സ്വാഗതവും ഫാത്തിമബി അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

1 അഭിപ്രായം »

ആര്‍ഭാട ജീവിതം കുടുംബ വ്യവസ്ഥയെ ശിഥിലമാക്കുന്നു : ഡോ. റീന തോമസ്‌

May 29th, 2012

dr-reena-vatakarolsavam-2012-ePathram
ദുബായ്: പ്രവാസി കുടുംബങ്ങളില്‍ കൂടി വരുന്ന ആര്‍ഭാട ജീവിതാസക്തി കുടുംബ വ്യവസ്ഥയെ ശിഥില മാക്കുകയും അത് ആത്മഹത്യകള്‍ പോലുള്ള പ്രവണത കളിലേക്ക് കുടുംബ ങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു എന്ന് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. റീന തോമസ് പറഞ്ഞു.

ഏതൊരു സാഹചര്യത്തിലും കുടുംബ ജീവിത ത്തിന്റെ വിശ്വസ്തതയും ശക്തിയും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആകണം സ്ത്രീ സമൂഹം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദുബായ് വടകര എന്‍ ആര്‍ ഐ ഫോറം പത്താം വാര്‍ഷികം ‘വടകരോത്സവ’ ത്തിന്റെ ഭാഗമായി വനിതാ വിഭാഗം സംഘടിപ്പിച്ച ‘പ്രവാസി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ‘ എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു ഡോ. റീന തോമസ്.

സുമതി പ്രേമന്‍ അദ്ധ്യക്ഷത വഹിച്ചു. റീന സലിം വിഷയാവതരണം നടത്തി. ഷീല പോള്‍, ഷമീമ ജുനൈദ്, നിര്‍മല മുരളി, സുന്ദരി ദാസ്, ലൈല കാസിം എന്നിവര്‍ സംസാരിച്ചു. ആതിര ആനന്ദ് സ്വാഗത ഗാനം ആലപിച്ചു. ആനന്ദ ലക്ഷ്മി രാജീവ് സ്വാഗതവും സിജ പ്രേമന്‍ നന്ദിയും പറഞ്ഞു. നജ്മ സാജിദ്, ഷൈനി മനോജ്, സ്വാതി രാജീവ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

24 of 281020232425»|

« Previous Page« Previous « സീതി സാഹിബ് ഫൌണ്ടേഷന്‍
Next »Next Page » ദോഹയിലെ വില്ലേജിയോ ഷോപ്പിംഗ് മാളില്‍ തീപ്പിടിത്തം : 19 പേര്‍ മരിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine