ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്

October 20th, 2026

dubai-global-village-ePathram

ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 31-ാമത് പതിപ്പിന് തുടക്കമായി. ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ ഈ വർഷത്തെ ആഘോഷങ്ങൾ 2027 മേയ് വരെ നീണ്ടു നിൽക്കും.

വിനോദ പരിപാടികൾ, വേറിട്ട രുചികളുമായി 250-ലേറെ റസ്റ്ററന്റുകൾ, ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ്, സാഹസിക റൈഡുകൾ, എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിങ്കൾ മുതൽ ബുധൻ വരെ വൈകുന്നേരം 4 മണി മുതൽ അർദ്ധ രാത്രി 12 മണി വരെയും പൊതു അവധി ദിനങ്ങളിലും വ്യാഴം മുതൽ ഞായർ വരെ ഒരു മണി വരെയും ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.

പ്രവൃത്തി ദിനങ്ങളിൽ 25 ദിർഹവും വാരാന്ത്യങ്ങളിൽ 30 ദിർഹവുമാണ് പ്രവേശന ഫീസ്. മുതിർന്ന പൗരന്മാർക്കും മൂന്നു വയസ്സിനു താഴെയുള്ള കുട്ടി കൾക്കും ഭിന്ന ശേഷിക്കാർക്കും സൗജന്യ പ്രവേശനം അനുവദിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി

October 20th, 2026

miracle-garden-dubai-free-entry-for-families-of-uae-residents-ePathram

ദുബായ് : പുഷ്പോദ്യാനമായ ദുബായ് മിറക്കിൾ ഗാർഡൻ 15-ാമത് പതിപ്പ് പ്രവർത്തനം ആരംഭിച്ചു. 2027 മേയ് 31 വരെ നീളുന്ന ഈ പതിനഞ്ചാം പതിപ്പ് പുഷ്പോദ്യാനത്തിൽ 72,000 ചതുരശ്ര മീറ്റർ വിസ്തൃതി യിൽ 20 കോടിയോളം വൈവിധ്യമാർന്ന പൂക്കൾ സജ്ജീകരിച്ചിട്ടുണ്ട്.

മിറാക്കിൾ ഗാർഡനിൽ സാധാരണ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയും, വാരാന്ത്യങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 11‌ മണി വരെയുമാണ് പ്രവേശനം. യു. എ. ഇ. എമിറേറ്റ്‌സ് ഐ. ഡി. ഉള്ളവർക്ക് പ്രവേശന ഫീസ് മുതിർന്നവർക്ക് 70 ദിർഹം, കുട്ടികൾക്ക് 50 ദിർഹം, 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.

വിനോദ സഞ്ചാരികൾക്കുള്ള ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 100 ദിർഹവും 12 വയസ് വരെയുള്ള കുട്ടികൾക്ക് 80 ദിർഹവും ഈടാക്കും. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. ദുബായ് അൽ ബർഷ സൗത്ത് 3-ലാണ് ഈ പുഷ്പോദ്യാനം ഒരുക്കിയിട്ടുള്ളത്.

ദേശീയ ആഘോഷങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രതിവാര പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നതിനാൽ ഇവിടെ എത്തുന്ന സന്ദർശകർക്ക് ഈ ആഘോഷങ്ങളിൽ ഭാഗമാവാൻ കഴിയും.

ഐക്യ രാഷ്ട്ര സഭാ ദിനം, യു. എ. ഇ. പതാക ദിനം, സ്മരണാ ദിനം, ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ, ദീപാവലി എന്നിവയോട് അനുബന്ധിച്ചുള്ള പ്രത്യേക കലാ-സാംസ്‌കാരിക പരിപാടികളും ലൈവ് സംഗീത ഷോകളും അരങ്ങേറും. കൂടാതെ, ദുബായ് ഫിറ്റ്‌നസ് ചലഞ്ച് കായിക പരിപാടികൾ എന്നിവയും മിറക്കിൾ ഗാർഡനിൽ അരങ്ങേറും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്

October 13th, 2026

sheikh-tahnoun-bin-mohammed-al-nahyan-passes-away-ePathram
അബുദാബി : അന്തരിച്ച ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്റെ സ്മരണാർത്ഥം അൽ-ഐൻ എയർ പോർട്ടിന് അദ്ദേഹത്തിന്റെ പേര് നൽകി യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇനി മുതല്‍ ‘തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്’ എന്ന പേരിൽ ആയിരിക്കും അൽ-ഐൻ എയർ പോർട്ട് അറിയപ്പെടുക.

ദശാബ്ദങ്ങളോളം അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനങ്ങൾക്കുള്ള ആദരവ് ആയിട്ടാണ് ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാന്റെ പേര് വിമാനത്താവളത്തിന് നല്‍കിയത്. യു. എ. ഇ. രൂപീകരിച്ച വേളയിൽ രാജ്യത്തിന്റെ പ്രധാന മുഖങ്ങളില്‍ ഒന്നായിരുന്നു.

sheikh-zayed-with-sheikh-tahnoun-al-nahyan-ePathram

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഉപദേശകനും രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വം കൂടിയാണ് ശൈഖ് തഹ്‍നൂൻ. കിഴക്കൻ മേഖലയിൽ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി 1971 മുതൽ പ്രവർത്തിച്ചു. അഞ്ച് ദശാബ്ദത്തില്‍ അധികം ഈ പദവി അദ്ദേഹം അലങ്കരിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങൾ അൽ ഐനിൽ ഒരുക്കുന്നതില്‍ മുൻ നിരയിൽ ഉണ്ടായിരുന്നു.

അല്‍ ഐന്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാൻ, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അഡ്‌നോക്ക് ചെയര്‍മാന്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എന്നീ പദവികൾ വഹിച്ചിരുന്നു.

2024 മെയ് ഒന്നിനാണ് ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അല്‍ നഹ്യാൻ വിട വാങ്ങിയത്. വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതിലൂടെ ശൈഖ് തഹ്‍നൂൻ എന്നും ഓർമ്മിക്കപ്പെടും.  W A M,  AD MEDIA

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു

September 22nd, 2026

sheikh-ahmed-bin-rashid-al-maktoum-passed-away-ePathram

ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദിൻറെ ഇളയ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു. അൽ വസൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും ദുബായ് പബ്ലിക്ക് സർവ്വീസസ് ഡെപ്യൂട്ടി ചെയർമാനും കൂടിയായ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് ദുബായ് എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ ഹേർസ്റ്റിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, ദുബായ് സെൻട്രൽ മിലിട്ടറി കമാൻഡിൽ ചേരുകയും പിന്നീട് അതിന്റെ കമാൻഡർ ഇൻ ചീഫായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സെൻട്രൽ മിലിട്ടറി റീജിയൻ യു. എ. ഇ. യിലെ പ്രധാന സൈനിക താവളങ്ങളിൽ ഒന്നായി ഉയർന്നത്. ആധുനിക ദുബായ് നഗരത്തിന്റെ വികസനത്തിനും രാജ്യത്തെ കായിക മേഖലയുടെ ഉയർച്ചക്കും ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിത്വം കൂടിയായിരുന്നു ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം.

Image Credit :  W A M

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക

June 29th, 2026

logo-dubai-police-eye-app-ePathram
ദുബായ് : വേനൽ ശക്തമാകുന്നു. അധികഠിന ചൂടിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം എന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

വാഹനത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നു എന്നും ഉറപ്പാക്കുവാൻ സ്ഥിരമായി പരിശോധനകൾ നടത്തുകയും യാത്രക്ക് മുൻപ് വാഹനത്തിൻറെ എൻജിൻ, കൂളിംഗ് സിസ്റ്റം, ബ്രേക്കുകൾ, ടയറുകൾ എന്നിവ നിർബ്ബന്ധമായും പരിശോധിക്കണം. പ്രത്യേകിച്ച് ദീർഘദൂര യാത്രകൾ നടത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.

അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് വാഹനത്തിന്റെ മോഡിഫിക്കേഷൻ നടത്തരുത്. വാഹനങ്ങളിൽ കൃത്രിമമായി ഉണ്ടാക്കുന്ന മാറ്റങ്ങൾ പെട്ടെന്ന് തീ പിടിക്കാനും ഗുരുതര അപകടങ്ങൾക്കും കാരണമാകും എന്നും അധികൃതർ ഓർമിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 1171231020»|

« Previous « കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
Next Page » അർമേനിയയിലേക്ക് ഇനി വിസ വേണം »



  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine