നസന സലീമിന് ഉപഹാരം

May 18th, 2012

sheela-paul-nasana-saleem-epathram

ദ്ദുബായ് : സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാകിയ നസന സലീമിനു ആളൂര്‍ വെട്ടുകാട് ഗള്‍ഫ്‌ മലയാളി സ്പോര്‍ട്സ്‌ അസ്സോസിയേഷന്റെ ഉപഹാരം ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് എഴുത്തുകാരി ഷീലാ പോൾ നല്‍കുന്നു.

മുഹമ്മദ് വെട്ടുകാട്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. ഇ. എസ്. മാസ്റ്റർ ബ്രെയിൻ 2012

May 12th, 2012

mes-press-meet-epathram

എം. ഇ. എസ്. ദുബായിൽ എം. ഇ. എസ്. മാസ്റ്റർ ബ്രെയിൻ 2012 നെ പറ്റി വിശദീകരിക്കാൻ നടത്തിയ പത്ര സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ സംസാരിക്കുന്നു. സി. മുനീർ, കരീം വെങ്കിടങ്ങ്, മനാഫ്, ഷാഹുൽ ഹമീദ്, കെ. കെ. നാസർ തുടങ്ങിയവർ സമീപം.

അയച്ചു തന്നത് : കെ. വി. എ. ഷുക്കൂർ

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അദ്ധ്യാപക പരിശീലന ക്യാമ്പ്‌ തുടക്കം കുറിച്ചു

April 22nd, 2012

bhavans-cbse-i-training-inauguration-by-ambassedor-ePathram
അബുദാബി : ഭാരതീയ വിദ്യാഭവന്‍ ഒരുക്കിയ മൂന്നാമത് അദ്ധ്യാപക പരിശീലന ക്യാമ്പ്‌ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സി. ബി. എസ്. ഇ. ചെയര്‍മാന്‍ വിനീത് ജോഷി, ട്രെയിനിംഗ് ഡയറക്ടര്‍ സാധനാ പരഷാര്‍, സ്കൂള്‍ ചെയര്‍മാന്‍ രാമചന്ദ്ര മേനോന്‍, വൈസ്‌ ചെയര്‍മാന്‍ കെ. കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ റഹിമാന്‍ അല്‍ ഷംസി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗിരിജാ ബൈജു, ഡയറക്ടര്‍ സൂരജ്‌ രാമചന്ദ്രന്‍, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, ദിവ്യാ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

bhavans-abudhabi-cbse-i-opening-2012-ePathram

സി. ബി. എസ്. ഇ. യുടെ കീഴില്‍  ‘സി. ബി. എസ്. ഇ. ഐ’ കരിക്കുലം പദ്ധതി യുടെ ഭാഗമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ 120 അദ്ധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനസ് അലിക്ക് ആര്‍ പി മെമ്മോറിയല്‍ അവാര്‍ഡ്

April 21st, 2012

anas-winner-sys-dubai-ePathram
ദുബായ് : എസ്. വൈ. എസ്. തൃശൂര്‍ ജില്ലാ ദുബായ് കമ്മിറ്റി, ജില്ല യിലെ സമന്വയ വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്കായി ഏര്‍പ്പെടുത്തിയ ആര്‍ പി അബൂബക്കര്‍ ഹാജി സ്മാരക അവാര്‍ഡിന് തൃശൂര്‍ ചാലക്കുടി സ്വദേശി അനസ് അലി അര്‍ഹനായി.

പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ രണ്ടാം വര്‍ഷ എം. എ. ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ അനസ് മലപ്പുറം വേങ്ങര അല്‍ ഇഹ്‌സാന്‍ ദഅവ കോളജിലെ ആറാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്.

2011 ല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ബി. എ. ഹിസ്റ്ററി പരീക്ഷ യില്‍ ഒന്നാം റാങ്ക് നേടിയ അനസ് കഴിഞ്ഞ യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവ ത്തില്‍ പ്രസംഗ മത്സര ത്തില്‍ ഒന്നാം സ്ഥാനവും പ്രഥമ സുകുമാര്‍ അഴിക്കോട് പുരസ്‌കാരവും എസ്. എസ്. എഫ് സംസ്ഥാന ക്യാമ്പസ് കലോത്സവ ത്തില്‍ പ്രസംഗ മത്സര ത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

തൃശൂര്‍ ജില്ല യിലെ ഇസ്ലാമിക പ്രബോധന, വിദ്യാഭ്യാസ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ആര്‍ പി അബൂബക്കര്‍ ഹാജിയുടെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങ ളായി അവാര്‍ഡ് നല്‍കി വരുന്നുണ്ട്.

ഏപ്രില്‍ 23 ന് ചാവക്കാട് നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. ബി. എസ്. ഇ. അദ്ധ്യാപക പരിശീലനം അബുദാബിയില്‍

April 19th, 2012

cbse-logo-epathram

അബുദാബി : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഡല്‍ഹി) സംഘടിപ്പിക്കുന്ന മൂന്നാമത് ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഏപ്രില്‍ 21, 22, 23 തീയതി കളില്‍ നടക്കും. പ്രോഗ്രാമില്‍ സി. ബി. എസ്. ഇ. ചെയര്‍മാന്‍ വിനീത് ജോഷി, ട്രെയിനിംഗ് ഡയറക്ടര്‍ സാധനാ പരഷാര്‍ എന്നിവര്‍ സംബന്ധിക്കും.

അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ 120 അദ്ധ്യാപകര്‍ മൂന്ന് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കും.

അബുദാബി യില്‍ ഭാരതീയ വിദ്യാഭവനാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിനിംഗിന് ആതിഥേയത്വം വഹിക്കുക.

സി. ബി. എസ്. ഇ. യുടെ കീഴില്‍ ‘സി. ബി. എസ്. ഇ. ഐ’ കരിക്കുലം പദ്ധതി 2010-11 വര്‍ഷ ങ്ങളിലാണ് അന്താരാഷ്ട്ര തല ത്തില്‍ ആരംഭിച്ചത്. സിംഗപ്പുര്‍, ജപ്പാന്‍, മലേഷ്യ, യു. എ. ഇ. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിട ങ്ങളിലാണ് ഈ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചിട്ടുള്ളത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി കുറ്റിയാടി മണ്ഡലം കെ. എം. സി. സി ഭാരവാഹികള്‍
Next »Next Page » സൌദിയിൽ വിവാഹത്തിന് പ്രായപരിധി വരാൻ സാദ്ധ്യത »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine