തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

July 16th, 2025

ink-pen-literary-ePathram
ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ. എം. സി. സി. തൂലികാ ഫോറം ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’ എന്ന വിഷയത്തിൽ നാലു പേജിൽ കവിയാതെ പി. ഡി. എഫ്. ഫോർ മാറ്റിൽ തയ്യാറാക്കിയ ലേഖനം dubaikmccthoolika @ gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2025 ജൂലായ് 31 നു മുൻപായി അയക്കുക. യു. എ. ഇ.പ്രവാസികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 16 ന് ദുബായ് കെ. എം. സി. സി. ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം

July 6th, 2025

poet-asmo-puthenchira-ePathram

അബുദാബി : കവി അസ്മോ പുത്തൻ ചിറയുടെ സ്മരണാർത്ഥം യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്‌. കെ.) ഒമ്പതാമത് അസ്‌മോ കഥ-കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ നിന്നുള്ള പ്രവാസി മലയാളികളുടെ രചനകളാണ് മത്സരത്തിൽ ഉൾപ്പെടുത്തുക.

മുൻപ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകളാണ് അയക്കേണ്ടത്. ഒരാൾക്ക് ഒരു രചന മാത്രം സമർപ്പിക്കാം.

മികച്ച ഒരു കഥയും കവിതയുമാണ് പുരസ്കാരത്തിന് അർഹത നേടുക. ഷാർജ പുസ്തകോത്സവത്തിൽ വെച്ച് അസ്‌മോ പുരസ്കാരം 2025 സമ്മാനിക്കും. രചനകൾ artsteamufk @ gmail. com എന്ന ഇ-മെയിലിൽ 2025 ജൂലായ് 31 ന്‌ മുൻപായി അയക്കുക. ഫോൺ : 055 627 5123.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇ. കെ. നായനാർ അനുസ്മരണം

July 3rd, 2025

shakthi-remembering-ek-nayanar-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച ഇ. കെ. നായനാർ അനുസ്മരണത്തിൽ സി. പി. ഐ. (എം). കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ. തോമസ് ഐസക് പങ്കെടുത്തു അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ  ഇ. കെ. നായനാർ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തിൽ സാക്ഷരതാ യജ്‌ഞം, ജനകീയാസൂത്രണം, പ്രവാസികൾക്കായുള്ള സംസ്ഥാന വകുപ്പ്, മുതലായ ജനോപകാര പ്രദമായ പദ്ധതികൾ നടപ്പിലാക്കിയ ദീർഘ വീക്ഷണ മുള്ള ജനകീയ നേതാവ് ആയിരുന്നു മുൻ മുഖ്യമന്ത്രി ഇ. കെ. നായനാർ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഡോ. തോമസ് ഐസക് പറഞ്ഞു.

അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, അഡ്വക്കേറ്റ് അൻസാരി സൈനുദ്ദിൻ, ഡോ. സരിൻ, ശക്തിയുടെ വിവിധ കമ്മിറ്റി-യൂണിറ്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അജിൻ നന്ദിയും പറഞ്ഞു.

ശക്തി തിയ്യറ്റേഴ്സ് സജീവ പ്രവർത്തകനും കെ. എസ്. സി. മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന ടി. എം. അഷ്‌റഫിന്റെ (അഷ്‌റഫ് ചിറക്കൽ) നിര്യാണത്തിൽ അനുശോചനം നടത്തിയാണ് യോഗം അവസാനിച്ചത്. ശക്തി സെക്രട്ടറി എ. എൽ. സിയാദ് അനുശോചന കുറിപ്പ് വായിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു

June 25th, 2025

air-india-accident-vps-group-dr-shamshir-vayalil-helps-medical-students-ePathram
അബുദാബി : ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിൽ ഒന്നായ ഗുജറാത്തിലെ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും വി. പി. എസ്‌. സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ ആറ് കോടി രൂപയുടെ സാമ്പത്തിക സഹായം കൈമാറി.

അഹമ്മദാബാദ് ബി. ജെ. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്‌. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാര വാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സഹായം നൽകിയത്.

എയർ ഇന്ത്യ ദുരന്തം ആഘാതം ഏല്പിച്ചവർക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് ഡോ. ഷംഷീറിന്റേത്. ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒന്നാം വർഷ എം. ബി. ബി. എസ്. വിദ്യാർത്ഥിയായിരുന്ന ആര്യൻ രജ്പുത്, രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ നിന്നുള്ള മാനവ് ഭാദു, ബാർമറിൽ നിന്നുള്ള ജയ പ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ് നഗറിൽ നിന്നുള്ള രാകേഷ് ഗോബർ ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.

അപകടത്തിൽ ഉറ്റവരെ നഷ്ടമായ ഡോക്ടർമാർക്കും സഹായം നൽകി. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നൽകിയത്.

പൊള്ളൽ, ഒടിവ്, ആന്തരിക ആഘാതം എന്നിവ മൂലം ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നൽകി.

ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ നിർദ്ദേശിച്ചവർക്കാണ് സഹായം കൈമാറിയത്.

‘ഈ ദുരന്തത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. മെഡിക്കൽ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്’ കുടുംബ ങ്ങൾക്ക് കൈമാറിയ കത്തിൽ ഡോ. ഷംഷീർ ഉറപ്പ് നൽകി.

ഇത്തരം വേളകളിൽ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കും എന്നതിന്റെ ഓർമ്മ പ്പെടുത്തലാണ് ഈ ഐക്യ ദാർഢ്യം എന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.

2025 ജൂൺ 12-നാണ് ബി.ജെ. മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഇടിച്ചിറങ്ങിയത്.

ദുരന്തത്തിന് ശേഷം അടച്ച കോളേജിലെ അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ച ഉടനെ തന്നെ സഹായം നൽകണം എന്നുള്ള ഡോ. ഷംഷീറിന്റെ നിർദ്ദേശ പ്രകാരമാണ് വി. പി. എസ്. ഹെൽത്ത് സംഘം അഹമ്മദാബാദിൽ എത്തിയത്.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു

June 24th, 2025

scholastic awards-kadappuram-muslim-welfare-association-2025-ePathram

അബുദാബി : ബി. ടി. എസ്. പൂക്കോയ തങ്ങൾ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. പ്രവാസി കൂട്ടായ്മ അബുദാബി കടപ്പുറം മുസ്ലിം വെൽഫെയർ അസ്സോസിയേഷൻ സംഘടിച്ച പരിപാടിയിലാണ് വിവിധ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്.

അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളായ അഹ്‌ലാം അലി (ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എസ്. സി. ഫോറൻസിക് സൈക്കോളജി യിൽ ഉന്നത വിജയം), റിഹാൻ ഹനീഫ് (എസ്. എസ്. എൽ. സി. യിൽ ഉന്നത വിജയം), മാലിക് ബിൻ അനസ് മദ്രസ്സയിൽ നിന്നും ഉയർന്ന മാർക്ക് നേടി പാസ്സായ സുഹൈൽ സെയ്തു മുഹമ്മദ്‌ എന്നിവരെ ആദരിച്ചത്.

ചാലിൽ റഷീദ് പ്രാർത്ഥന നടത്തി. രക്ഷാധികാരി കളായ പി. കെ. ബദറു, പി. വി. ജലാൽ, സ്കീം കൺവീനർ ടി. എസ്. അഷ്‌റഫ്‌, മറ്റു ഭാര വാഹികളായ നിഷാക് കടവിൽ, പി. എ. അബ്ദുൽ കലാം, നാസർ പെരിങ്ങാട്ട് എന്നിവർ സംസാരിച്ചു.

അബുദാബിയിലെ റഹ്മത്ത് കാലിക്കറ്റ്‌ റെസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി. സി. അബ്ദുൽ സബൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. കെ. ജലാൽ സ്വാഗതവും ട്രഷറര്‍ ഫൈസൽ കടവിൽ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 4891231020»|

« Previous « ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
Next Page » വായനാ ദിനാചാരണം സംഘടിപ്പിച്ചു »



  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine