സാഹിത്യം : അവശത അനുഭവിക്കുന്നവരുടെ ശബ്ദമാവണം എന്ന് ഓണക്കൂര്‍

April 17th, 2014

അബുദാബി : സമൂഹ ത്തില്‍ അവശത അനുഭവിക്കുന്ന വരുടെ ശബ്ദം ആയിരിക്കണം സാഹിത്യ സൃഷ്ടികള്‍ എന്ന് പ്രമുഖ സാഹിത്യ കാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍. അബുദാബി മലയാളി സമാജ ത്തിന്റെ സാഹിത്യ പുരസ്‌കാരം ഏറ്റു വാങ്ങി സംസാരിക്കുക യായിരുന്നു അദ്ദേഹം.

പ്രണയ ത്തെക്കുറിച്ച് എഴുതി ക്കൊണ്ട് തുടങ്ങിയ താന്‍ സമൂഹ ത്തില്‍ പാര്‍ശ്വവത്കരിക്ക പ്പെട്ട സ്ത്രീകളുടെ വേദന കള്‍ എഴുതി ത്തുടങ്ങിയ പ്പോള്‍ ആണ് സാഹിത്യ നിയോഗം തിരിച്ചറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.

ലോക ത്തിന്റെ ഏതു കോണില്‍ എത്തിയാലും മലയാള ത്തെ മുറുകെ പ്പിടിക്കുന്ന നമ്മുടെ പുതു തലമുറ പ്രതീക്ഷ യാണെന്നും നമ്മുടെ മക്കളെ ഭാഷയെ സ്‌നേഹിക്കുന്ന വരായി വളര്‍ത്തി എടുക്കണം എന്നും അദ്ദേഹം പ്രവാസി കളെ ഓര്‍മ്മിച്ചു

സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് പ്രശസ്തി പത്രം സമര്‍പ്പിച്ചു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് കാഷ് അവാര്‍ഡ് സമ്മാനിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഷാനവാസ് കടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഭരണ സമിതി നിലവില്‍ വന്നു

April 17th, 2014

ksc-logo-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്ററിന്റെ നാല്പത്തി രണ്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗ ത്തില്‍ പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : എം. യു. വാസു. ജനറല്‍ സെക്രട്ടറി : സഫറുള്ള പാല പ്പെട്ടി, ട്റഷറര്‍ : അഷ്‌റഫ് കൊച്ചി

മറ്റ് ഭാരവാഹികള്‍ : സുനീര്‍, ഒ. ഷാജി, ബി. ജയപ്രകാശ്, സി. പി. ബിജിത് കുമാര്‍, രമേശ് രവി, പി. ചന്ദ്ര ശേഖര ന്‍, റജീദ് പട്ടോളി, എ. ഒമര്‍ ഷെരീഫ്, യു. വി. അനില്‍ കുമാര്‍, വി. അബ്ദുള്‍ ഗഫൂര്‍, ബാബുരാജ് പീലിക്കോട്, സുരേഷ് പാടൂര്‍, എ. പി. മുജീബ് റഹ്മാന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി : ഗള്‍ഫില്‍ ഉന്നത വിജയം

April 17th, 2014

kerala-students-epathram

അബുദാബി : എസ്. എസ്. എല്‍. സി. പരീക്ഷ യില്‍ ഗള്‍ഫിലെ സ്‌കൂളു കള്‍ക്ക് മികച്ച വിജയം. ഗള്‍ഫ് മേഖല യില്‍ എട്ടു സ്കൂളു കളില്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ കുട്ടി കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ളസ് നേടിയ 18 വിദ്യാര്‍ത്ഥി കളില്‍ 12 പേരും അബുദാബി മോഡല്‍ സ്കൂളില്‍ നിന്നുള്ളവരാണ്.

എല്ലാ വര്‍ഷവും നൂറു ശതമാനം വിജയം നേടുന്ന അബുദാബി മോഡല്‍ സ്കൂളില്‍ നിന്നും ഈ വര്‍ഷം പരീക്ഷ എഴുതിയ 99 വിദ്യാര്‍ഥികളും മികച്ച വിജയം നേടിയ തോടെ ഇവര്‍ തങ്ങ ളുടെ വിജയ കിരീടം നില നിറുത്തി.

ആയിഷ മര്‍വ്വ, ഫാത്വിമ ഷറഫുദ്ദീന്‍, ഗോപിക രഞ്ജിത്ത്, ഹിന അബ്ദുല്‍ സലാം, റീം ഫാത്തിമ, ഷിജിന, സുല്‍ത്താന മുഹമ്മദ് ഷാഫി, സുരഭി സുരേഷ്, അല്‍വീന റോസ്, ഫാത്വിമ സഹ്‌റ, ലുഖ്മാന്‍ അബ്ദുല്‍ ജബ്ബാര്‍, രജത് കുമാര്‍ എന്നീ കുട്ടി കളാണ് അബുദാബി മോഡല്‍ സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയ ങ്ങളിലും എ പ്ളസ് നേടിയത്.

ജുബ്‌ന ഷിറീന്‍, ലക്ഷ്മി ബാലന്‍, റാഷിദ ഹമീദ്, ആസിയത്ത് ഷിജില, എം.ആര്‍ ശ്രീദേവി, അജയ് ഗോപാല്‍, സിയാദ് സെയ്ദു മുഹമ്മദ് എന്നിവര്‍ക്ക് ഒമ്പത് വിഷയ ങ്ങളില്‍ എ പ്ളസ് നേടാനായി. വിജയികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍ അനുമോദിച്ചു. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ട്റോഫി കള്‍ സമ്മാനിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മനസ്സ് സൗഹൃദക്കൂട്ടായ്മ വെള്ളിയാഴ്ച

April 16th, 2014

ദുബായ് : മനസ്സ് ഓണ്‍ലൈന്‍ മലയാള സൌഹൃദ കൂട്ടായ്മ യുടെ ദുബായ് സംഗമം ഏപ്രില്‍ 18 വെള്ളിയാഴ്ച രാവിലെ മുതല്‍ ദുബായ് സബീല്‍ പാര്‍ക്കില്‍ വച്ച് നടക്കും.

മനസ്സ് കൂട്ടായ്മ യുടെ സ്ഥാപക നായ ഷാനവാസ് കണ്ണ ഞ്ചേരി യുടെ നേതൃത്വ ത്തില്‍ നടക്കുന്ന സൗഹൃദ സംഗമ ത്തില്‍ ബ്ളോഗറും മനസ്സ് സാരഥി യുമായ ജോയ് ഗുരുവായൂര്‍ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ കാരന്മാരായ ടി. കെ. ഉണ്ണി, സി. പി. അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

മനസ്സിന്‍റെ മുഖ്യ സംഘാടകനും പുണ്യാളന്‍ എന്ന പേരില്‍ ബൂലോകത്ത് അറിയ പ്പെട്ടിരുന്ന, അകാലത്തില്‍ പൊലിഞ്ഞു പോയ ഷിനു വിനെ അനുസ്മരി ക്കുന്ന ചടങ്ങും സാഹിത്യ ചര്‍ച്ച കളും ചിത്ര പ്രദര്‍ശനവും വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 784 22 86

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഇനി മലേഷ്യയിലും

April 14th, 2014

glorious-malaysian-fest-at-lulu-ePathram
അബുദാബി : പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പ് മലേഷ്യ യിലെ വിവിധ നഗര ങ്ങളിലായി ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനം മലേഷ്യ യിലേക്കും വ്യാപിപ്പിക്കുന്നു.

മലേഷ്യന്‍ സര്‍ക്കാറിന്റെ നേതൃത്വ ത്തിലുള്ള ഫെഡറല്‍ ലാന്‍ഡ് ഡവലപ്‌ മെന്റ് അതോറിറ്റി (ഫെല്‍ഡ) യുമായി സഹകരിച്ചു കൊണ്ട് തുടങ്ങുന്ന പദ്ധതി യുടെ ആദ്യ പടി യായി ലുലു വിന്റെ മലേഷ്യയിലെ ആദ്യ ശാഖ ഈ വര്‍ഷം തന്നെ കൊലാലംപൂരില്‍ പ്രവര്‍ത്തനം തുടങ്ങും.

മലേഷ്യ യുടെ ഉത്പന്ന ങ്ങളും ഈ ഹൈപ്പര്‍ മാര്‍ക്കറ്റു കളിലൂടെ വിതരണം ചെയ്യും. മലേഷ്യ യുടെ ചെറുകിട, ഇടത്തരം വ്യാവസായിക സംരംഭ ങ്ങള്‍ക്ക് ഇത് വലിയ അവസരം നല്‍കും. വര്‍ഷം അഞ്ച് ബില്യന്‍ ഡോളറിലേറെ വിറ്റു വരവുള്ള ലുലു ഗ്രൂപ്പിന്റെ മലേഷ്യ യിലേക്കുള്ള വരവ് അവിടത്തെ വിപണിക്കും വലിയ ഊര്‍ജം നല്‍കും.

ഫെല്‍ഡയും ലുലുവും ചേര്‍ന്നുള്ള സംയുക്ത സംരംഭ ത്തിനായി ലുലു ഗ്രൂപ്പ് 200 ദശ ലക്ഷം ഡോളര്‍ നിക്ഷേപിക്കും. ഹലാല്‍ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗൃഹാതുര സ്മരണകളോടെ വടകര മഹോത്സവം
Next »Next Page » സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി »



  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine